ഗുരുവിന്റെ നേത്രങ്ങളെ അന്വേഷിക്കൂ. പ്രേമം തുടിയ്‌ക്കുന്ന നേത്രങ്ങള്‍. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാഗ്രഹിക്കാത്ത പ്രേമം. ഉപഹാരങ്ങള്‍ ആഗ്രഹിക്കാത്ത പ്രേമം, അത്യന്തം കോമളം, എല്ലാപേരെയും, എല്ലാറ്റിനേയും അലിയിക്കുന്ന പ്രേമം. ആ നേത്രങ്ങള്‍ നിശബ്ദമായി നൂറായിരം വാക്കുകള്‍ സംസാരിക്കുന്നു. അവയില്‍ സൃഷ്ടിയുടെ എല്ലാ ദൃശ്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അവ നിന്നെ നോക്കുമ്പോള്‍, എല്ലാ അന്ധകാരത്തിനേയും ദൂരീകരിക്കുന്ന ഒരു കാന്തി പ്രസരിപ്പിക്കുന്നു. ആ കാന്തി, നിന്നെ സന്മാര്‍ഗത്തിന്റെ പാതയിലൂടെ നയിക്കുന്നു. ഈ നേത്രങ്ങള്‍ക്കുവേണ്ടി അന്വേഷിക്കൂ. ഒരിക്കല്‍ നീ അമ്മയെ കണ്ടെത്തിക്കഴിഞ്ഞാല്‍ കണ്ണുകള്‍ പൂട്ടി ആ പാദങ്ങളില്‍ കെട്ടിപ്പിടിക്കൂ. നീ രക്ഷിക്കപ്പെട്ടു എന്നറിയൂ.
– ശ്രീ സത്യസായി ബാബ
















