Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സോണിയാകുടുംബം വിശദീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 08:22 pm IST
inVicharam

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയ്‌ക്കും മരുമകന്‍ റോബര്‍ട്ടിനും എതിരെവന്ന ആരോപണങ്ങള്‍ അത്യന്തം ഗൗരവം നിറഞ്ഞതാണ്‌. സോണിയയ്‌ക്ക്‌ വിദേശബാങ്കുകളില്‍ മൂന്ന്‌ അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന്‌ കോടിയുടെ നിക്ഷേപമുണ്ടെന്നും റോബര്‍ട്ടിന്‌ ദുരൂഹമായ ഭൂമിയിടപാടും വന്‍ സമ്പത്തും ഉണ്ടെന്നുമാണ്‌ വെളിപ്പെട്ടത്‌. വത്തിക്കാനിലെ ഇത്തരം ഒരു ബാങ്കില്‍നിന്നും അടുത്തിടെ 10 ബില്യണ്‍ ഡോളര്‍ സോണിയ പിന്‍വലിച്ചകാര്യം ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമിയാണ്‌ വെളിപ്പെടുത്തിയത്‌. റോബര്‍ട്ട്‌ വാദ്രയുടെ ദല്‍ഹിയിലെ അനധികൃത ഭൂമിയിടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. “വിദേശബാങ്കുകളില്‍ സോണിയാ ഗാന്ധിക്ക്‌ മൂന്ന്‌ രഹസ്യനിക്ഷേപങ്ങളുണ്ട്‌. മൂന്ന്‌ അക്കൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയാണ്‌ സോണിയ നിക്ഷേപിച്ചത്‌. അടുത്തിടെ വത്തിക്കാന്‍ ബാങ്കില്‍നിന്ന്‌ അവര്‍ 10 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കുകയുണ്ടായി,” സുബ്രഹ്മണ്യന്‍ സ്വാമി ഗുവാഹതിയില്‍ വാര്‍ത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. വത്തിക്കാനിലെ ഒരു ബാങ്കില്‍നിന്ന്‌ സോണിയ തുക പിന്‍വലിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ പത്രം റിപ്പോര്‍ട്ടുചെയ്തിരുന്നു. നിക്ഷേപിച്ചയാളുടെ പേര്‌ പരസ്യപ്പെടുത്തണമെന്ന്‌ പുതിയ പോപ്പ്‌ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്‌. വത്തിക്കാന്‌ പുറമെ സ്വിറ്റ്സര്‍ലാന്റിലെ ബാസലിലുള്ള സരാസിന്‍ ബാങ്ക്‌, സൂറിച്ചിലെ പിക്ടെറ്റ്‌ ബാങ്ക്‌ എന്നിവിടങ്ങളിലാണ്‌ സോണിയക്ക്‌ രഹസ്യനിക്ഷേപമുള്ളതെന്നും വ്യക്തമായി.

ഇന്ത്യയിലെ ചില വ്യക്തികള്‍ക്ക്‌ വിദേശബാങ്കുകളില്‍ 120 ലക്ഷം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന്‌ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം പുറത്തുകൊണ്ടുവരണമെന്ന നിരന്തരമായ ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. സുപ്രീംകോടതി പോലും ഇക്കാര്യത്തില്‍ ഇടപെട്ടു. പ്രണബ്കുമാര്‍ മുഖര്‍ജി ധനവകുപ്പ്‌ ഭരിച്ചപ്പോള്‍ നിക്ഷേപകരുടെ പേരുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്‌ ലഭിച്ചതാണ്‌. എന്നാല്‍ പേരുവെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കിയില്ല. അതിന്‌ പ്രധാന തടസം സോണിയയ്‌ക്കും കുടുംബത്തിനുമുള്ള കള്ളപ്പണമാണ്‌. കേന്ദ്രസര്‍ക്കാരിന്റെ കടിഞ്ഞാണ്‍ പിടിച്ച്‌ സോണിയ വന്‍തോതില്‍ അഴിമതി നടത്തിയെന്ന ആരോപണവും ഉയര്‍ന്നതാണ്‌. മന്‍മോഹന്‍സിംഗ്‌ പ്രധാനമന്ത്രിസ്ഥാനത്ത്‌ ഒരു പാവയെപ്പോലെ ഇരിക്കുമ്പോള്‍ സമര്‍ത്ഥമായി ചരടുവലിനടത്തി കോടികള്‍ വാരിക്കൂട്ടിയതിന്റെ രസഹ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കല്‍ക്കരിവകുപ്പുസെക്രട്ടറിയായിരുന്ന ഐഎഎസുകാരനും പ്രസ്‌ സെക്രട്ടറി സ്ഥാനത്തിരുന്ന പത്രാധിപരുമെല്ലാം വെളിപ്പെടുത്തിയ കാര്യങ്ങള്‍ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്‌. കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രി തന്നെയും കെണിയില്‍പ്പെട്ടെങ്കില്‍ അത്‌ താക്കോല്‍ സ്ഥാനത്ത്‌ ബാഹ്യശക്തികള്‍ക്കുള്ള സ്വാധീനംകൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. സോണിയയെക്കാള്‍ മിടുക്കനായിരിക്കുന്നു മകളുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌.

മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന്റെ ഒത്താശയാണ്‌ റോബര്‍ട്ടിന്റെ ഉയര്‍ച്ചയ്‌ക്കും ലക്ഷക്കണക്കിന്‌ കോടിയുടെ ആസ്തിക്കും വഴിവച്ചത്‌. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങി 23 വിശിഷ്ട വ്യക്തികള്‍ക്കുമാത്രം ലഭ്യമായിരുന്ന ഗ്രീന്‍ചാനല്‍ പദവി റോബര്‍ട്ടിന്‌ കിട്ടിയത്‌ മന്‍മോഹന്‍സിംഗ്‌ പ്രധാനമന്ത്രിയായശേഷമാണ്‌. ഔദ്യോഗിക സ്ഥാനത്തില്ലാത്ത വ്യക്തികളില്‍ ദലൈലാമയ്‌ക്കൊപ്പമാണ്‌ റോബര്‍ട്ടിനെയും പെടുത്തിയത്‌. അക്കാദമിക്‌ യോഗ്യതയൊന്നുമില്ലാത്ത റോബര്‍ട്ട്‌ എല്ലാതലത്തിലും മിടുക്കനായത്‌ കഴിഞ്ഞ ഏഴുവര്‍ഷംകൊണ്ടാണ്‌. വാള്‍സ്ട്രീറ്റ്‌ ജര്‍ണല്‍ പുറത്തുവിട്ട വാര്‍ത്തകളിലൂടെ റോബര്‍ട്ട്‌ ഒരു അന്താരാഷ്‌ട്ര മാഫിയാതലവനെന്നാണ്‌ ബോധ്യമാകുന്നത്‌. ചുരുങ്ങിയ കാലംകൊണ്ട്‌ 120 ലക്ഷം ഡോളറിന്റെ ഇടപാട്‌ ഇയാള്‍ നടത്തിയെങ്കില്‍ അതിന്‌ ഒത്താശചെയ്തവരെക്കുറിച്ച്‌ അറിയേണ്ടതുണ്ട്‌. വെറും രണ്ടായിരം ഡോളറുമായി കച്ചവടത്തിനിറങ്ങിയ വ്യക്തി എങ്ങനെ 120 ലക്ഷം ഡോളറിന്റെ തിരിമറിക്കാരനായി വളര്‍ന്നു എന്ന്‌ വ്യക്തമാകേണ്ടതുണ്ട്‌. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട്‌ ലക്ഷക്കണക്കിന്‌ കോടിയുടെ അഴിമതി പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. സോണിയകുടുംബം ഇക്കാര്യങ്ങള്‍ വിശദീകരിക്കണം. നരേന്ദ്രമോദിക്കെതിരെ നാവിട്ടടിക്കുന്ന രാഹുല്‍ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കുകതന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.