മനുഷ്യന്‍ ഈശ്വരനെ മൂന്നുതരത്തില്‍ സാക്ഷാത്കരിക്കുന്നത് കാണാം. ആദിയില്‍, സംസ്‌കാരം സിദ്ധിക്കാത്ത മനുഷ്യന്റെ വളര്‍ച്ചയെത്താത്ത ബുദ്ധി ഈശ്വരനെ അങ്ങകലെ, ആകാശത്തിന് മുകളിലെങ്ങോ ഒരു വലിയ ന്യായാധിപനെപ്പോലെ സിംഹാസനത്തില്‍ ഇരുന്നരുളുന്നതായി കാണുന്നു.
അവന്‍ അവിടുത്തെ അഗ്നിയായിട്ട്, ഒരു ഭയാനകവസ്തുവായിട്ട്, കരുതുന്നു. അത് നന്ന്; അതില്‍ ദോഷമൊന്നുമില്ല. മനുഷ്യര്‍ അസത്യത്തില്‍നിന്ന് സത്യത്തിലേക്ക് പോകുകയല്ല ചെയ്യുന്നത്.
പിന്നെയോ, സത്യത്തില്‍നിന്ന് സത്യത്തിലേക്ക്; നിങ്ങള്‍ക്ക് കൂടുതലിഷ്ടം ഈവിധത്തിലാണെങ്കില്‍, അപരസത്യത്തില്‍നിന്ന് പരസത്യത്തിലേക്ക്; അല്ലാതെ ഒരിക്കലും അജ്ഞാനത്തില്‍നിന്ന് ജ്ഞാനത്തിലേക്കല്ല.
– സ്വാമി വിവേകാനന്ദന്‍
















