”ഭൂമിയില്‍ അവതരിച്ചിരിക്കുന്ന നാരായണന്‍ ഞാനാണ്. നീ എന്റെ അടയാളങ്ങള്‍ സ്വീകരിച്ചിരിക്കുന്നതായി ഞാന്‍ അറിയുന്നു. അവയെല്ലാം ഉപേക്ഷിച്ച് ഉടനടി ഇവിടെ വന്ന് എന്നെ ശരണം പ്രാപിക്കുക.” എന്നായിരുന്നു ദൂതന്‍ ദ്വാരകയില്‍ എത്തിച്ച സന്ദേശം. ഭഗവാന്‍ ആ നിര്‍ദേശം സ്വീകരിച്ച് യാദവസേനയുമായി കരൂഷത്തിലെത്തി. പൗണ്ഡ്രകന്‍ ഭഗവാനെ നേരിട്ടു. പ്രളയാഗ്നിജ്വാല പ്രസരിപ്പിക്കുന്ന വൈഷ്ണവചക്രം പൗണ്ഡ്രകന്റെ തലയറുത്തു. ജളനായിരുന്നുവെങ്കിലും താന്‍ നാരായണനെന്ന് വിശ്വസിച്ച പൗണ്ഡ്രകന് സായൂജ്യമുക്തി ലഭിച്ചു.
ശ്ലോകം: 81
കാശിരാജശിരച്ഛേത്താ ഭസ്മീകൃതസുദക്ഷിണഃ
ജരാസന്ധമൃത്യുകാരീ ശിശുപാലഗതിപ്രദഃ
344. കാശിരാജശിരച്ഛേത്താ – കാശിരാജാവിന്റെ ശിരസ്സുഛേദിച്ചവന്‍.
പൗണ്ഡ്രകന്റെ ഈ ബുദ്ധിഭ്രംശത്തിന് പ്രേരണയും പ്രോത്സാഹനവും കൊടുത്ത കാശിരാജാവ് യുദ്ധത്തിലും പൗണ്ഡ്രകന്റെ സഹായിയായിരുന്നു. ഭഗവാന്‍ അമ്പുകൊണ്ട് കാശിരാജാവിന്റെ തലയറുത്തു. ആ തല കാശിയിലാണ് ചെന്നുവീണത്. (നാരായണീയം 83-ാം ദശകത്തില്‍ പൗണ്ഡ്രകവാസുദേവന്റെയും കാശിരാജാവിന്റെയും വധം പരാമര്‍ശിച്ചിട്ടുണ്ട്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















