Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മഞ്ഞക്കിളികള്‍ക്ക്‌ തുല്യം നിന്ന്‌ അസൂറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2014, 09:59 pm IST
inFootball

1982-ല്‍ അരങ്ങേറിയ 12-ാ‍ം ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌ സ്പെയിനാണ്‌. ഫൈനല്‍ റൗണ്ടില്‍ കളിച്ച ടീമുകളുടെ എണ്ണത്തില്‍ ഇത്തവണ വന്‍വര്‍ധനവുണ്ടായി. തൊട്ടുമുന്‍പത്തെ ലോകകപ്പുവരെ 16 ടീമുകളാണ്‌ കിരീടത്തിനായി പോരാടിയതെങ്കില്‍ ഇത്തവണയത്‌ 24 ആയി ഉയര്‍ന്നു. ആതിഥേയരായ സ്പെയിനും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും നേരിട്ട്‌ യോഗ്യത നേടി. ബാക്കി 22 ടീമുകള്‍ യോഗ്യതാ റൗണ്ട്‌ താണ്ടിയെത്തി. യൂറോപ്പില്‍ നിന്ന്‌ 14, ലാറ്റിനമേരിക്കയില്‍ നിന്ന്‌ 4, കോണ്‍കാകാഫ്‌ മേഖലയില്‍ നിന്ന്‌ 2, ആഫ്രിക്കയില്‍ നിന്ന്‌ 2, ഏഷ്യാ-ഓഷ്യാനിയ മേഖലയില്‍ നിന്ന്‌ 2 എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം. ആറ്‌ മേഖലകളില്‍ നിന്ന്‌ 109 ടീമുകളാണ്‌ യോഗ്യതാ റൗണ്ടില്‍ അങ്കംവെട്ടിയത്‌. ഹോം ആന്‍ഡ്‌ എവേ അടിസ്ഥാനത്തില്‍ ആകെ 306 മത്സരങ്ങള്‍ നടന്നു; 797 ഗോളുകളും പിറന്നു.

യൂറോപ്പില്‍ നിന്ന്‌ പശ്ചിമ ജര്‍മ്മനി, ആസ്ട്രിയ, ബല്‍ജിയം, ഫ്രാന്‍സ്‌, സോവിയറ്റ്‌ യൂണിയന്‍, ചെക്കോസ്ലോവാക്യ, ഹംഗറി, ഇംഗ്ലണ്ട്‌, യൂഗോസ്ലാവ്യ, ഇറ്റലി, സ്കോട്ട്ലന്റ്‌, വടക്കന്‍ അയര്‍ലന്റ്‌, പോളണ്ട്‌ എന്നീ രാജ്യങ്ങള്‍ യോഗ്യത നേടി. ലാറ്റിനമേരിക്കയില്‍ നിന്ന്‌ അര്‍ജന്റീനക്ക്‌ പുറമെ ബ്രസീല്‍, പെറു, ചിലി എന്നിവരും കോണ്‍കാകാഫ്‌ മേഖലയില്‍ നിന്ന്‌ ഹോണ്ടുറാസ്‌, എല്‍സാല്‍വദോര്‍ എന്നീ സംഘങ്ങളും ആഫ്രിക്കയില്‍ നിന്ന്‌ അള്‍ജീരിയ, കാമറൂണ്‍ ടീമുകളും ഏഷ്യ-ഓഷ്യാനയില്‍ നിന്ന്‌ കുവൈറ്റ്‌, ന്യൂസിലാന്റ്‌ സംഘങ്ങളും ഫൈനല്‍ റൗണ്ടിലെത്തി. ഇതില്‍ അള്‍ജീരിയയും ഹോണ്ടുറാസും കാമറൂണും കുവൈറ്റും ന്യൂസിലാന്റുമൊക്കെ അരങ്ങേറ്റക്കാരായിരുന്നു.

പതിനാല്‌ നഗരങ്ങളിലെ 17 വേദികളിലായി ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെയാണ്‌ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട്‌ നടന്നത്‌. 52 മത്സരങ്ങളില്‍ നിന്നായി നാല്‌ ഹാട്രിക്കുള്‍പ്പെടെ 146 ഗോളുകളും പിറന്നു. ഹംഗറിയുടെ ലാസിയോ കിസ്സ്‌, പശ്ചിമ ജര്‍മ്മനിയുടെ കാള്‍ ഹെനിസ്‌ റുമിനെഗെ, പോളണ്ടിന്റെ സിഗ്ന്യൂ ബൊണിക്ക്‌, ഇറ്റലിയുടെ പൗലോ റോസ്സി എന്നിവരാണ്‌ ഹാട്രിക്ക്‌ നേടിയത്‌. ജൂലൈ 11ന്‌ നടന്ന കലാശപ്പോരാട്ടത്തില്‍ പശ്ചിമ ജര്‍മ്മനിയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ കീഴടക്കി ഇറ്റലി ലോക ചാമ്പ്യന്മാരായി. ബ്രസീലിനു ശേഷം മൂന്നു തവണ ലോക കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഇറ്റലി സ്വന്തമാക്കി. രണ്ടാം ലോകകിരീടം നേടിയ 44 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു അസൂറികള്‍ക്ക്‌ മൂന്നാം ചാമ്പ്യന്‍ പട്ടം കൈവന്നത്‌. അതേസമയം, നിലവിലെ ജേതാക്കളായ അര്‍ജന്റീന രണ്ടാം റൗണ്ടില്‍ പുറത്താവുകയും ചെയ്തു.

രണ്ട്‌ ഘട്ടങ്ങളിലായിട്ടാണ്‌ ഫൈനല്‍ റൗണ്ട്‌ സംഘടിപ്പിക്കപ്പെട്ടത്‌. യോഗ്യത നേടിയ 24 ടീമുകളെ ആറ്‌ ഗ്രൂപ്പുകളായി തിരിച്ച്‌ ആദ്യ റൗണ്ട്‌ നടന്നു. ഈ ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരായി 12 ടീമുകള്‍ രണ്ടാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ 12 ടീമുകളെ നാല്‌ ഗ്രൂപ്പുകളായി തിരിച്ചു. ഇതിലെ ഗ്രൂപ്പ്‌ ജേതാക്കള്‍ സെമിയിലെത്തി.

ആദ്യഘട്ടത്തില്‍ ഗ്രൂപ്പ്‌ ഒന്നില്‍ പോളണ്ട്‌, ഇറ്റലി, കാമറൂണ്‍, പെറു, ഗ്രൂപ്പ്‌ രണ്ടില്‍ അള്‍ജീരിയ, ചിലി, ആസ്ട്രിയ, പശ്ചിമ ജര്‍മ്മനി, ഗ്രൂപ്പ്‌ മൂന്നില്‍ അര്‍ജന്റീന, ബല്‍ജിയം, ഹംഗറി, എല്‍സാല്‍വദോര്‍, ഗ്രൂപ്പ്‌ നാലില്‍ ഇംഗ്ലണ്ട, ഫ്രാന്‍സ്‌, കുവൈറ്റ്‌, ചെക്കോസ്ലോവാക്യ, ഗ്രൂപ്പ്‌ അഞ്ചില്‍ വടക്കന്‍ അയര്‍ലന്റ്‌, സ്പെയിന്‍, ഹോണ്ടുറാസ്‌, യൂഗോസ്ലാവ്യ, ഗ്രൂപ്പ്‌ ആറില്‍ ബ്രസീല്‍, സോവിയറ്റ്‌ യൂണിയന്‍, ന്യൂസിലാന്റ്‌, സ്കോട്ട്ലന്റ്‌ എന്നീ ടീമുകള്‍ അണിനിരന്നു. ഇതില്‍ പോളണ്ട്‌, ഇറ്റലി, പശ്ചിമ ജര്‍മ്മനി, ആസ്ട്രിയ, ബല്‍ജിയം, അര്‍ജന്റീന, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, വടക്കന്‍ അയര്‍ലന്റ്‌, സ്പെയിന്‍, ബ്രസീല്‍, സോവിയറ്റ്‌ യൂണിയന്‍ എന്നീ ടീമുകള്‍ രണ്ടാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ്‌ എയില്‍ സോവിയറ്റ്‌ യൂണിയന്‍, പോളണ്ട്‌, ബല്‍ജിയം, ഗ്രൂപ്പ്‌ ബിയില്‍ സ്പെയിന്‍, ഇംഗ്ലണ്ട്‌, പശ്ചിമ ജര്‍മ്മനി, ഗ്രൂപ്പ്‌ സിയില്‍ അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, ഗ്രൂപ്പ്‌ ഡിയില്‍ ഫ്രാന്‍സ്‌, ആസ്ട്രിയ, വടക്കന്‍ അയര്‍ലന്റ്‌ എന്നീ ടീമുകള്‍ കളിച്ചു. ഈ ഗ്രൂപ്പുകളില്‍ നിന്ന്‌ ചാമ്പ്യന്മാരായി പോളണ്ട്‌, പശ്ചിമ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്‌ എന്നീ ടീമുകള്‍ സെമിയിലെത്തി. ജൂലൈ എട്ടിന്‌ നടന്ന സെമി ഫൈനലുകളില്‍ ഇറ്റലി 2-0ന്‌ പോളണ്ടിനെയും പശ്ചിമ ജര്‍മ്മനി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന്‌ ഫ്രാന്‍സിനെയും കീഴടക്കി കലാശക്കളിക്ക്‌ അര്‍ഹതനേടി.

ജൂലൈ 10ന്‌ നടന്ന ലൂസേഴ്സ്‌ ഫൈനലില്‍ ഫ്രാന്‍സിനെ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി പോളണ്ട്‌ മൂന്നാം സ്ഥാനം നേടി. ജൂലൈ 11ന്‌ മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ 90,000 ആരാധകര്‍ക്ക്‌ മുന്നില്‍ നടന്ന ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ കീഴടക്കി ഇറ്റാലിയന്‍ പട മൂന്നാം ലോകകപ്പില്‍ മുത്തമിട്ടു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 57-ാ‍ം മിനിറ്റില്‍ പൗലോ റോസ്സിയും 69-ാ‍ം മിനിറ്റില്‍ മാര്‍ക്കോ ടാര്‍ഡെല്ലിയും 81-ാ‍ം മിനിറ്റില്‍ അലസ്സാന്ദ്രോ ആള്‍ട്ടബെല്ലിയും ഇറ്റലിക്കായി ഗോളുകള്‍ നേടിയപ്പോള്‍ പശ്ചിമ ജര്‍മ്മനിയുടെ ആശ്വാസഗോള്‍ 83-ാ‍ം മിനിറ്റില്‍ പോള്‍ ബ്രിറ്റ്നറാണ്‌ കുറിച്ചത്‌. പ്രാഥമിക റൗണ്ടില്‍ ഒരു മത്സരം പോലും ജയിക്കാതെയാണ്‌ ഇറ്റലി രണ്ടാം റൗണ്ടിലെത്തിയത്‌. ആദ്യറൗണ്ടിലെ മൂന്നു മത്സരങ്ങളും സമനിലയില്‍ കലാശിച്ച്‌ പോളണ്ടിന്‌ പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ്‌ രണ്ടാം റൗണ്ടിലെത്തിയത്‌. കാമറൂണും ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെ മൂന്ന്‌ പോയിന്റ്‌ നേടിയെങ്കിലും ഗോള്‍ ആവറേജിന്റെ ബലത്തില്‍ ഇറ്റലി അടുത്ത റൗണ്ടിലെത്തി. 40-ാ‍ം വയസ്സിലും ഗോള്‍വലയം കാത്ത ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ദിനോ സോഫ്‌ ലോകകപ്പ്‌ ഫൈനല്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിക്കും അര്‍ഹനായി.

1978-ലെ ലോകകപ്പ്‌ പോലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്തും സ്വര്‍ണ്ണ പാദുകവും ഒരാള്‍ തന്നെ സ്വന്തമാക്കി. ചാമ്പ്യന്മാരുടെ പൗലോ റോസ്സിയാണ്‌ ഈ രണ്ട്‌ ബഹുമതിക്കും അര്‍ഹനായത്‌. ആറ്‌ ഗോളുകളുമായാണ്‌ പൗലോ റോസ്സി ടോപ്‌ സ്കോററായത്‌. ബ്രസീലിന്റെ ഫാല്‍ക്കോ വെള്ളിപ്പന്തും പശ്ചിമ ജര്‍മ്മനിയുടെ കാള്‍ ഹെനിസ്‌ റുമിനെഗെ മികച്ച താരത്തിനുള്ള വെങ്കലപ്പന്തും സ്വന്തമാക്കി. രണ്ടാമത്തെ ടോപ്‌ സ്കോറര്‍ക്കുള്ള വെള്ളി പാദുകവും റുമിനെഗെക്ക്‌ (അഞ്ച്‌ ഗോള്‍) തന്നെയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

പുതിയ വാര്‍ത്തകള്‍

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.