Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്‌ എന്തുണ്ട്‌ മറുപടി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2014, 09:05 pm IST
in Vicharam

പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമല്ല ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കുകയാണ്‌. പത്തുവര്‍ഷക്കാലം ഡോ. മന്‍മോഹന്‍സിംഗ്‌ വെറുമൊരു പാവയെ പോലെയാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ്‌ ബാരു വെളിപ്പെടുത്തിയിട്ട്‌ അധിക ദിവസമായിട്ടില്ല. അതിനു പിറകെ കേന്ദ്രസര്‍ക്കാറില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചവരോരുത്തരും തങ്ങളുടെ ദുരനുഭവങ്ങള്‍ നിരത്തുകയാണ്‌. അതില്‍ പ്രധാനപ്പെട്ടതാണ്‌ മുന്‍ കല്‍ക്കരി വകുപ്പ്‌ സെക്രട്ടറി പി.സി. പരേഖും പറഞ്ഞിരിക്കുന്നത്‌. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ അഴിമതി നടന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ നേരിട്ട്‌ പങ്കുണ്ടെന്ന്‌ സംശയിക്കുന്നത്‌ കല്‍ക്കരി ഇടപാടിലാണല്ലോ. പ്രധാനമന്ത്രിയെ മന്ത്രിമാര്‍ അനുസരിക്കാറില്ലായിരുന്നെന്നും സര്‍ക്കാരിലേയും പാര്‍ട്ടിയിലേയും നിക്ഷിപ്ത താല്‍പ്പര്യക്കാരെ തടയാന്‍ പ്രധാനമന്ത്രിക്ക്‌ സാധിച്ചില്ലെന്നും പി.സി പരേഖിന്റെ ‘ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിരേറ്റര്‍? കോള്‍ഗേറ്റ്‌ ആന്റ്‌ അദര്‍ ട്രൂത്ത്സ്‌’ എന്ന പുസ്തകത്തിലാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. മുന്‍ സിഎജി വിനോദ്‌റായി, മുന്‍ കാബിനറ്റ്‌ സെക്രട്ടറി റ്റി.എസ്‌.ആര്‍. സുബ്രഹ്മണ്യന്‍, ജസ്റ്റിസ്‌ ജി.എസ്‌ സിങ്ങ്‌വി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ദല്‍ഹിയില്‍ പുറത്തിറങ്ങിയ പുസ്തകം കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും കനത്ത പ്രഹരമാണ്‌ നല്‍കിയിട്ടുള്ളത്‌.

മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നവരുടെ സാന്നിധ്യത്തിലാണ്‌ പുസ്തകപ്രകാശനം നടന്നതെന്നതിനാല്‍ അത്‌ നിസ്സാരമല്ല. സഞ്ജയബാരു വെളിപ്പെടുത്തിയതിനെക്കാള്‍ ഗൗരവമേറിയ വസ്തുക്കളാണ്‌ പരേഖ്‌ പറഞ്ഞിരിക്കുന്നത്‌.

കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിലെ അഴിമതിക്ക്‌ കാരണമായത്‌ സ്ഥാപിത താല്‍പ്പര്യക്കാരായവരുടെ പ്രവൃത്തികള്‍ തടയുന്നതില്‍ പ്രധാനമന്ത്രിക്ക്‌ സംഭവിച്ച പരാജയമാണെന്ന്‌ പുസ്തകത്തില്‍ പി.സി പരേഖ്‌ പറയുന്നുണ്ട്‌.

കല്‍ക്കരിപ്പാടം ലേലം ചെയ്യുന്ന നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നതിനുള്ള സഹപ്രവര്‍ത്തകരുടെ നീക്കം തടയുന്നതില്‍ പ്രധാനമന്ത്രിക്ക്‌ വീഴ്ച പറ്റി. പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്നത്‌ വളരെ പരിമിതമായ രാഷ്‌ട്രീയ അധികാരം മാത്രമായിരുന്നു. രാഷ്‌ട്രീയക്കാര്‍ക്കുവേണ്ടി ജോലി ചെയ്യേണ്ടിവന്ന അവസ്ഥ ഉദ്യോഗസ്ഥര്‍ക്ക്‌ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായി. ചെയ്ത സേവനങ്ങള്‍ക്ക്‌ പ്രത്യുപകാരമായി തനിക്കു ലഭിച്ചത്‌ സിബിഐ അന്വേഷണമാണ്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനേക്കാള്‍ മുതിര്‍ന്നവരാണ്‌ തങ്ങളെന്ന ധാരണയിലാണ്‌ പ്രണബ്‌ കുമാര്‍ മുഖര്‍ജിയും അര്‍ജ്ജുന്‍സിങ്ങും പ്രവര്‍ത്തിച്ചത്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ നാരായണന്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിയോട്‌ മാത്രമായിരുന്നു കടപ്പാട്‌. എംപിമാരുടെ ഭാഗത്തുനിന്നും നേരിടേണ്ടിവരുന്ന അപമാനകരമായ പെരുമാറ്റത്തെപ്പറ്റി പ്രധാനമന്ത്രിയോട്‌ പരാതിപ്പെട്ടപ്പോള്‍ അത്തരം പെരുമാറ്റങ്ങള്‍ താനും ദിവസവും അനുഭവിക്കാറുണ്ടെന്ന മറുപടിയാണ്‌ പ്രധാനമന്ത്രി നല്‍കിയത്‌. നരേന്ദ്രമോദിയുടെ കല്യാണക്കാര്യത്തില്‍ വളരെ ഉത്കണ്ഠയും അതേസമയം ആഹ്ലാദവും പ്രകടിപ്പിക്കുന്ന രാഹുലിനും കോണ്‍ഗ്രസ്‌ വക്താക്കള്‍ക്കും ഈ വെളിപ്പെടുത്തലുകളെക്കുറിച്ച്‌ വല്ലതു പറയാനുണ്ടോ ? അതാണ്‌ ജനങ്ങള്‍ക്കറിയേണ്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.