ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രൊഫഷണല്‍ റെസ്ലിങ്ങിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ അള്‍ട്ടിമേറ്റ് വാരിയര്‍ അന്തരിച്ചു. 54 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. ജയിംസ് ഹെല്‍വിഗ് എന്ന യഥാര്‍ത്ഥ പേരുകാരനായ അള്‍ട്ടിമേറ്റ് വാരിയര്‍ 1987ലാണ് വേള്‍ഡ് റെസ്ലിങ് എന്റര്‍റ്റെയ്ന്‍മെന്റ് (ഡബ്ല്യൂഡബ്ല്യൂഇ) റിങ്ങില്‍ അരങ്ങേറ്റം കുറിച്ചത്. റെസ്ലിങ് മാനിയ 4ലെ ഐതിഹാസിക പോരാട്ടം എന്നുവിളിക്കപ്പെട്ട മല്ലയുദ്ധത്തില്‍ ഹള്‍ക്ക് ഹോഗനെ പരാജയപ്പെടുത്തി ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യനായ അദ്ദേഹം വന്‍ ആരാധക വൃന്ദത്തെ സൃഷ്ടിച്ചു.
ഏപ്രില്‍ അഞ്ചിന് ഡബ്ല്യൂഡബ്ല്യൂഇ ഹാള്‍ ഓഫ് ഫെയിമിലും അള്‍ട്ടിമേറ്റ് വാരിയര്‍ ഇടംനേടുകയുണ്ടായി. അതിനു പിന്നാലെയുള്ള അപ്രതീക്ഷിത മരണം റെസ്ലിങ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അള്‍ട്ടിമേറ്റ് വാരിയറുടെ വിയോഗത്തില്‍ ട്രിപ്പിള്‍ എച്ച് അടക്കമുള്ള ഡബ്ല്യൂഡബ്ല്യൂഇ താരങ്ങള്‍ അനുശോചിച്ചു.
















