Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രഭാപൂരിതമായ നരേന്ദ്രഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2014, 09:37 pm IST
inVicharam

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണഘട്ടത്തിലേക്ക് നാം കടക്കുകയാണ്. വ്യക്തമായ ജനസാന്നിധ്യം അറിയിച്ചുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ പ്രചാരണപരിപാടികള്‍ പൊതുതെരഞ്ഞെടുപ്പിന്റെ ചരിത്രത്തെ മാറ്റിമറിച്ചിരിക്കുന്നു. സാങ്കേതികവിദ്യ പ്രചാരണത്തിനുപയോഗിക്കുമ്പോള്‍ തന്നെ വരുംതലമുറയുടെ ജോലിസാധ്യത ഇതിലൂടെ അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്യുന്നു. രണ്ടുലക്ഷത്തില്‍ കുറയാത്ത പ്രവര്‍ത്തകരും പൊതുജനവും ഓരോ റാലിയിലും പങ്കെടുക്കുന്നത് മുന്‍വിധികളോടെയല്ല. ഓരോ റാലിയും യുവജനതക്ക് നല്‍കുന്ന തിരിച്ചറിവുകളും അതില്‍നിന്നും ലഭ്യമാകുന്ന വികസനത്തിന്റെ മാതൃകകളും അവര്‍ക്ക് മുതല്‍ക്കൂട്ടായി മാറുന്നു.

ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ ബിെജപിയുടെ സാന്നിധ്യം കുറവായിരുന്നു. പരിശ്രമങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും 2009 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവിടെ പ്രസക്തമായ സാന്നിധ്യം കുറിക്കുവാന്‍ സാധിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം വിശകലനങ്ങള്‍ നിരവധി നടക്കുകയുണ്ടായി. നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, മേഘാലയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും തുടര്‍ച്ചയായ ടെലിഫോണ്‍ കോളുകളുടെ വരവായി. മറ്റ് പ്രദേശങ്ങളിലേതുപോലെ. മോദിയുടെ പ്രസംഗം ഞങ്ങള്‍ക്കും കേള്‍ക്കണം. ഇവിടെയുള്ള ജനവിഭാഗങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നു. സുരക്ഷയും വികസനവും ഞങ്ങളുടെ ഭാഗങ്ങളിലേക്ക് കടന്നുവരണം. ഒരു ജനത മുഴുവന്‍ നരേന്ദ്ര മോദിയില്‍ വിശ്വാസമര്‍പ്പിച്ചു നില്‍ക്കുകയാണ്. തുടര്‍ച്ചയായ പ്രചാരണപരിപാടികളുടെ തിരക്കില്‍പ്പോലും അവരുടെ അഭ്യര്‍ത്ഥന നിരസിക്കുവാന്‍ മോദിക്ക് കഴിയുമായിരുന്നില്ലേ. അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു ഓരോ റാലിയും നല്‍കിയത്. രാജ്യം മാറ്റത്തിന്റെ ദിശയില്‍ ചലിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിെജപിക്ക് നല്‍കുവാന്‍ പോകുന്ന സഹകരണം വ്യക്തമായിക്കഴിഞ്ഞു.

ഭാരതത്തിന്റെ ഒാരോ സംസ്ഥാനങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണം നടത്തുവാന്‍ കഴിഞ്ഞ വ്യക്തി ചരിത്രരേഖകളില്‍ നരേന്ദ്രഭായി ആയിരിക്കുമെന്ന് ഉറപ്പാണ്.

കപട മതേതരത്വം, വര്‍ഗ്ഗവിദ്വേഷം, അസത്യപ്രചാരണം, വ്യക്തിഹത്യ തുടങ്ങിയ വേറിട്ട മുഖം ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചിരിക്കുന്നു. മതപ്രീണനം നടത്തി, വോട്ടുബാങ്ക് സൃഷ്ടിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ തിരിഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയസ്വഭാവം നിറഞ്ഞുനില്‍ക്കുന്ന പ്രസംഗങ്ങള്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കക്ഷികള്‍ പറഞ്ഞാല്‍ അവ പൊതുതാല്‍പര്യത്തിന് സ്വീകാര്യമാകുന്നു. ജീവിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ഹിന്ദുക്കളോട് വര്‍ഗ്ഗീയസ്വഭാവം എന്ന ഇരട്ടത്താപ്പുനയം വിലപ്പോകാത്ത തെരഞ്ഞെടുപ്പായിരിക്കും ഇത്. ഒരു സംസ്ഥാനത്തിന്റെ നേട്ടങ്ങളെ നീതിന്യായവ്യവസ്ഥയുടെ പരമോന്നത സഭ തള്ളിക്കളഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തി വ്യക്തിഹത്യ ചെയ്യുന്ന തന്ത്രം പൊളിച്ചെഴുതപ്പെട്ടു. അര്‍പ്പണബോധത്തിലൂന്നി നരേന്ദ്ര മോദി കൈവരിച്ച സാമൂഹിക-സാമ്പത്തിക നേട്ടങ്ങളെ 2002 ലെ കുറ്റവിമുക്തമാക്കപ്പെട്ട സംഭവം പറഞ്ഞ് ഒറ്റപ്പെടുത്തിയതിന്റെ പരിണിതഫലമായി രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു. കഴിഞ്ഞ ആറ് മാസത്തില്‍ കൂടുതലായി നിത്യേന ജനസമ്പര്‍ക്ക പരിപാടി നടത്തുന്ന മോദി ദിനം ചെല്ലുന്തോറും ജനലക്ഷങ്ങളുടെ ആവേശമായ മാറി. ലക്ഷങ്ങള്‍ തടിച്ചുകൂടുന്നത് സംഘാടകമികവിനേക്കാളും മോദിയെന്ന വ്യക്തിയുടെ സാന്നിധ്യം സ്വീകരിച്ചു എന്നതിന്റെ തെളിവാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി, വ്യവസായ വികസന പദ്ധതികള്‍, നര്‍മ്മദയിലെ ജലംകുടിവെള്ളമായി സംസ്ഥാനത്തൊട്ടാകെ എത്തിക്കുവാന്‍ കഴിഞ്ഞത്, കന്യാകേല്‍വാണി സ്ത്രീ സുരക്ഷാ പദ്ധതി, ഇന്ത്യയിലെ ആദ്യത്തെ സുരക്ഷാ യൂണിവേഴ്‌സിറ്റി, ഫോറന്‍സിക് യൂണിവേഴ്‌സിറ്റി, ഐഐടി, ലോകത്തിനുതന്നെ മാതൃകയായ സയന്‍സ് സിറ്റി, സംസ്ഥാനത്തിന്റെ വൈദ്യുതിയുടെ പര്യാപ്തതക്ക് സഹായകമായ സോളാര്‍ പദ്ധതി, ഓട്ടോമൊബൈല്‍ ശൃംഖലകളുടെ കേന്ദ്രം, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള  കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കോടിക്കണക്കിന് രൂപ ചെലവഴിച്ചുണ്ടാക്കിയ സിവില്‍ ഹോസ്പിറ്റല്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെയും കര്‍ഷകരുടെയും സഹവര്‍ത്തിത്വകേന്ദ്രം….ഇത്തരം നേട്ടങ്ങളാണ് 2001 ഒക്‌ടോബര്‍ 7 ന് സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രഭായ് ദാമോദര്‍ദാസ് മോദി എന്ന സംഘനാ പ്രവര്‍ത്തകനെ 13 വര്‍ഷക്കാലം ഗുജറാത്തിലെ ജനങ്ങള്‍ നെഞ്ചിലേറ്റാന്‍ കാരണം. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍. ഇന്ത്യയിലെ ഒരൊറ്റ രാഷ്‌ട്രീയക്കാരനും നേരിടാത്ത കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും അനുഭവിച്ച വ്യക്തികൂടിയാണ് അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷം അദ്ദേഹത്തിനേറ്റ കൂരമ്പുകള്‍ അനവധിയാണ്. വാര്‍ത്താമാധ്യമ മേഖല മോദിയെ അധിക്ഷേപിക്കാത്ത ദിനങ്ങള്‍ കുറവായിരുന്നു. ഓരോ അധിക്ഷേപവും അദ്ദേഹത്തിന്റെ അംഗീകാരമായി വളര്‍ന്നുവരികയായിരുന്നു.

മൂന്ന് മണിക്കൂര്‍ മാത്രം വിശ്രമിക്കുകയും മറ്റുള്ള സമയങ്ങളിലെല്ലാം രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ആലോചിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തെ അംഗീകരിച്ചേ പറ്റൂ. വ്യക്തിപരമായി ഈ ലേഖകന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് 2008 മുതലാണ്. സാധാരണ ചെറിയ മുറിയില്‍ ഒരു കട്ടിലും കിടക്കയും തലയിണയും, ഒരു കമ്പ്യൂട്ടര്‍ വയ്‌ക്കുവാന്‍ പാകത്തിനുള്ള മേശയില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍, ചെറിയ ചുമരില്‍ ചേര്‍ത്തുവയ്‌ക്കുവാന്‍ കഴിയുന്ന ടെലിവിഷന്‍, ഫോണ്‍ കണക്ഷന്‍. ഈ മുറിയിലിരുന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലൂപ്പൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ചായ വിറ്റുനടന്നിരുന്ന നരേന്ദ്രഭായി ലോകത്തിന്റെ അനിഷേധ്യ വ്യക്തിത്വമായി വളര്‍ന്നത്. രാത്രി പത്ത് മണി മുതല്‍ അടുത്ത ദിവസം രാവിലെ പത്തുമണിവരെയുള്ള സമയത്തെ ചിന്തകളാണ് ആധുനിക ഭാരതത്തിന്റെ വികസനനായകനാക്കി അദ്ദേഹത്തെ മാറ്റിയത്. പറയുന്നത് ക്ഷമാപൂര്‍വം കേള്‍ക്കുവാനുള്ള ശീലം, കേള്‍ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം രേഖപ്പെടുത്തുന്ന പ്രവണത, ആരോടും കലുഷമായി പെരുമാറാത്ത പ്രവര്‍ത്തനരീതി, അടിസ്ഥാന പ്രമാണങ്ങളിലും തത്വങ്ങളിലും വ്യതിചലിക്കാത്ത സ്വഭാവം, സ്വാമി വിവേകാനന്ദനെ എന്നും സ്വാധീനത്തിലെടുത്ത ജീവിതശൈലി, തീരുമാനങ്ങള്‍ ഉറപ്പാക്കാനും വിശ്വാസപൂര്‍ണതയില്‍ നടപ്പാക്കാനുള്ള ആര്‍ജവം, അര്‍ധരാത്രി ഗുജറാത്തിലെ ഉള്‍പ്രദേശങ്ങളില്‍നിന്നുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും റിപ്പോര്‍ട്ടുകള്‍, ഈ റിപ്പോര്‍ട്ടുകളുടെ ബലത്തില്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന കാര്യങ്ങളുടെ വിലയിരുത്തല്‍, എല്ലാം സാധാരണ രാഷ്‌ട്രീയപ്രവര്‍ത്തകനില്‍നിന്നും  ഇന്ത്യയുടെ മനംകവര്‍ന്ന നേതാവായിത്തീരുവാന്‍ ഇവയൊക്കെ മോദിയെ സഹായിച്ചു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടിതത്വത്തില്‍ ആലസ്യം പൂണ്ട ഭാരതത്തെ നോക്കി നരേന്ദ്രന്‍ (സ്വാമി വിവേകാനന്ദന്‍) പറഞ്ഞു. ”ഭാരതമേ നീ ഉണരൂ.” കടല്‍ക്കരയില്‍നിന്ന് പറഞ്ഞപ്പോള്‍ ഓരോ മണല്‍ത്തരിയും ആവേശത്താല്‍ ഉയിര്‍ത്തെഴുന്നേറ്റു. 2014 ല്‍ അതേ ഭാരതത്തെ നോക്കി മറ്റൊരു നരേന്ദ്രന്‍ പറയുന്നു. ”ഭാരതമേ, ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലേക്ക് നീങ്ങുവാന്‍ കരുത്തോടെ തയ്യാറാകൂ.” 2014 മെയ് മാസം 18 നുശേഷം ചരിത്രത്തിനെ സാക്ഷിനിര്‍ത്തി നരേന്ദ്രപ്രഭാവം ഭാരതത്തെ പ്രഭാപൂരിതമാക്കും.

ഡോ. എന്‍. ജയചന്ദ്രന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.