Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വീണ്ടും അയോധ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2014, 08:48 pm IST
inVicharam

ഇന്നലെ വരെ ഗുജറാത്തായിരുന്നു. ഇനി അയോധ്യ. ബിജെപി വിരുദ്ധരുടെ തുരുപ്പു ചീട്ടാണിത്‌. പക്ഷേ ഇതുകൊണ്ടൊന്നും കളി ജയിക്കാന്‍ പോകുന്നില്ല. ഗുജറാത്തില്‍ 12 വര്‍ഷം മുമ്പു നടന്ന സംഭവം ഊതിവീര്‍പ്പിച്ച്‌ നിര്‍ത്തിയതായിരുന്നു. പെട്ടെന്നതിന്റെ കാറ്റു പോയതുപോലെ. കെട്ടുകഥകളും നുണപ്രചാരണങ്ങളും ജനങ്ങളില്‍ ഒട്ടും ഏശുന്നില്ല. പ്രത്യേകിച്ചും ഗുജറാത്തില്‍. 2002 നു ശേഷം മൂന്നു തെരഞ്ഞെടുപ്പാണല്ലോ ഗുജറാത്തില്‍ നടന്നത്‌. മൂന്നിലും ബിജെപി വന്‍ മുന്നേറ്റം നടത്തി. നരേന്ദ്രമോദി മുഖ്യമന്ത്രി സ്ഥാനം ഭദ്രമാക്കി.

ഗുജറാത്തില്‍ വംശഹത്യ എന്നായിരുന്നു പ്രചാരണം. “മരണത്തിന്റെ വ്യാപാരി” എന്നായിരുന്നു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ മുഖ്യമന്ത്രി നരേന്ദ്രമോദിക്കു നല്‍കിയ വിശേഷണം. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിലായിരുന്നു അത്‌. ഗുജറാത്തിലെ ജനങ്ങള്‍ അതിനെ പുച്ഛിച്ചു തള്ളി. സോണിയ പ്രസംഗിച്ചിടത്തെല്ലാം കോണ്‍ഗ്രസ്‌ എട്ടുനിലയ്‌ക്ക്‌ പൊട്ടി. ലക്ഷ്യമിട്ട മുസ്ലിം വോട്ട്‌ കൈവിട്ടുപോയി. എട്ട്‌ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഏഴിടത്തും കോണ്‍ഗ്രസ്‌ തോറ്റു തൊപ്പിയിട്ടു. ഏഴിടത്തും വമ്പിച്ച ഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചു.

ഗുജറാത്ത്‌ സംഭവം ഈ പംക്തികളില്‍ നിരവധി തവണ പ്രതിപാദിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെ വിശദമായ ചര്‍ച്ചയിലേക്ക്‌ കടക്കുന്നില്ല. ഗോധ്ര സംഭവം ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നീടുണ്ടായ സംഭവങ്ങള്‍ നടക്കുമായിരുന്നോ ? 59 അയോധ്യ തീര്‍ഥാടകരെ സബര്‍മതി എക്സ്പ്രസില്‍ ബോഗിയിലടച്ച്‌ തീയിട്ടു കൊന്നതായിരുന്നല്ലോ ഗോധ്ര സംഭവം. ഇത്രയും പേരെ ചുട്ടുകൊന്നാല്‍ പ്രതിഷേധവും അമര്‍ഷവും സംഘര്‍ഷവുമുണ്ടാകാന്‍ ആരെങ്കിലും ആഹ്വാനം ചെയ്യേണ്ടതുണ്ടോ ? ഗുജറാത്തില്‍ മാത്രം നടക്കുന്ന പ്രതിഷേധമാണോ അത്‌ ? കണ്ണൂര്‍ ജില്ലയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്‌ മാര്‍ക്സിസ്റ്റുകാര്‍ വധശിക്ഷ വിധിച്ച്‌ നടപ്പാക്കിയത്‌ എന്തു തെറ്റ്‌ ചെയ്തിട്ടായിരുന്നു ? നേതാക്കള്‍ സഞ്ചരിച്ച കാറിലേക്ക്‌ തുറിച്ചു നോക്കി എന്നതായിരുന്നല്ലോ ആരോപണം.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഗുജറാത്ത്‌ വിളമ്പിയിട്ട്‌ കാര്യമില്ലെന്ന്‌ വ്യക്തമായപ്പോഴാണ്‌ അയോധ്യ വീണ്ടും വിഷയമാക്കുന്നത്‌. കപില്‍ സിബില്‍ അടക്കം കോണ്‍ഗ്രസ്‌ നേതാക്കളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റാണ്‌ അയോധ്യ വിഷയത്തിലെന്തോ പുതുതായി കണ്ടെത്തിയെന്ന മട്ടില്‍ അവകാശവാദവുമായി രംഗത്തു വന്നിരിക്കുന്നത്‌. 22 വര്‍ഷം മുമ്പത്തെ സംഭവം ഈ തെരഞ്ഞെടുപ്പില്‍ സ്വതവെ ചര്‍ച്ചയ്‌ക്കു വരുമായിരുന്നില്ല.
അതിനിടയിലാണ്‌ വെബ്സൈറ്റിന്റെ ഇടപെടല്‍. അതേസമയം തന്നെയാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ ദല്‍ഹി ജുമാ മസ്ജിദിലെ ഇമാമിനെ ചെന്നു കാണുന്നത്‌. അപ്പോള്‍ തന്നെ ലക്ഷ്യം വ്യക്തമാണ്‌.

ശ്രീരാമക്ഷേത്രം തകര്‍ത്ത്‌ വിദേശ അക്രമി ബാബര്‍ ക്ഷേത്രാവശിഷ്ടം കൊണ്ട്‌ പണിത അയോധ്യയിലെ മകുടം തകര്‍ന്നതാണ്‌ വിഷയം. “ബാബറി മസ്ജിദ്‌ തകര്‍ത്തതിനു പിന്നില്‍ ആസൂത്രിത നീക്ക”മെന്നാണ്‌ വെബ്സൈറ്റ്‌ കണ്ടെത്തിയിരിക്കുന്നത്‌. അതിലെന്താണ്‌ പുതുമ എന്നാണ്‌ മനസിലാകാത്തത്‌ ? 1992ല്‍ കര്‍സേവയില്‍ പങ്കെടുത്ത 22 പേരെ നേരില്‍ കണ്ട്‌ സംസാരിച്ചപ്പോള്‍ ലഭിച്ച വിവരമാണത്രെ പുറത്തുവിട്ടത്‌. എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍സിംഗ്‌ എന്നിവര്‍ക്കൊക്കെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പറയുന്നു. ഇതേ ആരോപണം ഉന്നയിച്ച്‌ കോണ്‍ഗ്രസ്‌ വര്‍ഷങ്ങളായി രാഷ്‌ട്രീയം കളിച്ചുവരികയാണ്‌. സിബിഐയെയും കരുവാക്കി. ദേശീയ നേതാക്കളെ പൊതുജന മധ്യത്തില്‍ താറടിക്കുകയായിരുന്നു ലക്ഷ്യം. അതൊന്നും ഏശാഞ്ഞപ്പോഴാണ്‌ വെബ്സൈറ്റിന്റെ കണ്ടെത്തലായി തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പള്ളിക്കാര്യം പൊടി തട്ടി എടുത്തിരിക്കുന്നത്‌.

ന്യൂനപക്ഷ വോട്ടു മാത്രമാണ്‌ ഇനി ആശ്രയമെന്ന്‌ കോണ്‍ഗ്രസ്‌ കണ്ടുവച്ചിരിക്കുന്നു. ഭൂരിപക്ഷം ജനങ്ങളും കോണ്‍ഗ്രസിനെ വെറുത്തു, കൈവിട്ടു. നികൃഷ്ട ജീവിയായി സമൂഹത്തിന്റെ മുന്നില്‍ ആ കക്ഷി മാറി. നട്ടെല്ലൊടിഞ്ഞ്‌ പടുകുഴിയിലാണ്‌ കോണ്‍ഗ്രസിപ്പോള്‍ കിടക്കുന്നത്‌. പ്രതിരോധ മന്ത്രി അല്ല ബേപ്പൂരിലെ ഖലാസിമാര്‍ വലിച്ചാല്‍ പോലും ഇനി കരകയറ്റാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ടു നേടാനാകുമോ എന്ന ചിന്തയാണ്‌ അവരെ അയോധ്യയിലെത്തിച്ചത്‌.

അയോധ്യ വിഷയം ചര്‍ച്ചയിലേക്കെത്തിച്ചതോടെ കോണ്‍ഗ്രസ്‌ തന്നെയാകും പ്രതിക്കൂട്ടിലാകുക. 1992ല്‍ കേന്ദ്രം ഭരിച്ചത്‌ കോണ്‍ഗ്രസാണ്‌. നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം, കല്യാണ്‍സിംഗ്‌ മുഖ്യമന്ത്രി. ഡിസംബര്‍ ആറിനായിരുന്നു പള്ളിയെന്ന്‌ പിന്നീട്‌ ചര്‍ച്ച ചെയ്യപ്പെട്ട മകുടം തകര്‍ന്നത്‌. മകുടത്തിന്‌ തര്‍ക്കമന്ദിരം എന്നായിരുന്നു ഔദ്യോഗികനാമം. കേന്ദ്രസര്‍ക്കാരിന്റെ രേഖകളിലും ഉത്തര്‍പ്രദേശിന്റെ രേഖകളിലും കെട്ടിടത്തെ തര്‍ക്കമന്ദിരമെന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. പള്ളിക്ക്‌ ആരെങ്കിലും മന്ദിരം എന്ന്‌ പേരുവിളിക്കാറുണ്ടോ ? അവിടെ തന്നെ പള്ളി പൊളിച്ചേ എന്ന മുറവിളി പൊളിയുകയാണ്‌. അവിടെ ശ്രീരാമമന്ദിരമാണ്‌ നിലനിന്നിരുന്നതെന്നതിന്‌ രേഖകള്‍ നിരവധിയുണ്ട്‌. അവിടെ പൂജാരിയെ നിയമിച്ചിരുന്നത്‌ സംസ്ഥാന സര്‍ക്കാരാണ്‌. പൂജാരിക്ക്‌ ശമ്പളം നല്‍കിയിരുന്നതും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്‌. 1992 ഡിസംബറില്‍ ആ മന്ദിരം ഉള്‍പ്പെട്ട പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ആയിരക്കണക്കിന്‌ സൈനികരുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. മന്ദിരം തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കല്യാണ്‍സിംഗ്‌ രാജി വച്ചതാണ്‌ ഗൂഢാലോചനയില്‍ അദ്ദേഹത്തിന്‌ പങ്കുണ്ടെന്ന നിഗമനത്തില്‍ വെബ്സൈറ്റ്‌ എത്തിയിട്ടുള്ളത്‌.

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കല്യാണ്‍സിംഗിനെ നിര്‍ബന്ധിച്ചത്‌ അദ്ദേഹത്തിന്റെ ധാര്‍മിക ബോധമാണ്‌. 1992 നവംബര്‍ 23ന്‌ ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ മന്ദിരം സംരക്ഷിക്കുമെന്ന്‌ അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പു പാലിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തത്‌. സംസ്ഥാന സര്‍ക്കാരിന്റെ പോലീസല്ല ആ സമയത്ത്‌ മന്ദിരത്തിന്റെ കാവല്‍ക്കാര്‍ എന്നതുകൊണ്ട്‌ യഥാര്‍ഥത്തില്‍ അന്ന്‌ രാജിവയ്‌ക്കേണ്ടിയിരുന്നത്‌ പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. കല്യാണ്‍സിംഗിനെക്കാള്‍ ധാര്‍മിക ബോധം വര്‍ധിച്ചതുകൊണ്ടാവാം അദ്ദേഹത്തിന്‌ രാജിവയ്‌ക്കണമെന്ന്‌ തോന്നാത്തത്‌. അതേതായാലും അയോധ്യ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം “വെളുക്കാന്‍ തേച്ചത്‌ പാണ്ടാകും.” കാരണം കോബ്ര ചീറ്റിയിരിക്കുന്നത്‌ കോണ്‍ഗ്രസിന്റെ വിഷമാണ്‌.

ശ്രീരാമന്‍, രാമരാജ്യം, അയോധ്യ എന്നൊക്കെ പറയുന്നത്‌ ഭാരതീയരുടെ വികാരമാണ്‌. അതുകൊണ്ടാണ്‌ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഗാന്ധിജി തന്റെ സങ്കല്‍പ്പം രാമരാജ്യമാണെന്ന്‌ പ്രഖ്യാപിച്ചത്‌. അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ തത്തിക്കളിച്ചത്‌ ‘രാംധുന്‍’ ആയിരുന്നല്ലോ. ശ്രീരാമന്‍ കേവലമൊരു ആരാധനാമൂര്‍ത്തിയല്ല. ജാതി-മതം-ഭാഷ-ദേശം എന്നിവയെ മറികടക്കാന്‍ രാമനാമത്തിന്‌ സാധിക്കും. ഭാരതീയ മനസ്സിനെ ഉദ്ഗ്രഥിപ്പിക്കുകയും ജീവസ്സുറ്റതാക്കുകയും ചെയ്യുന്ന നാമമാണത്‌. മനശ്ശാസ്ത്രപരമായ കെട്ടുറപ്പും സാംസ്കാരികവും ആധ്യാത്മികവും മാത്രമല്ല ഭൗതികമായ ബന്ധവും നല്‍കാന്‍ കഴിഞ്ഞ മര്യാദാപുരുഷോത്തമനാണ്‌ ശ്രീരാമന്‍. സ്വരാജും രാമരാജ്യവും ഒന്നാണെന്നാണ്‌ ഗാന്ധിജി പറഞ്ഞത്‌.

ഗാന്ധിജി ഇന്ന്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ വെറും കച്ചവട വസ്തുവാണ്‌. ഗാന്ധി ചിത്രമുള്ള നോട്ടുകളുയര്‍ത്തിക്കാട്ടി വോട്ടു തട്ടിയെടുക്കുന്നതില്‍ മാത്രമൊതുങ്ങി അവരുടെ ഗാന്ധി സ്മരണ. നോട്ടുയര്‍ത്തിക്കാട്ടിയിട്ടും ഇപ്പോള്‍ വോട്ടല്ല ആട്ടാണ്‌ കിട്ടുന്നത്‌. അതാണവരെ അമ്പരിപ്പിക്കുന്നത്‌. അതിന്റെ പ്രതിഫലനമാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. വോട്ടെടുപ്പിന്‌ നാലുനാള്‍ മുമ്പെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മറുകണ്ടം ചാടുന്നു. പടക്കളം വിട്ടോടി എതിര്‍പാളയത്തില്‍ അഭയം തേടുന്നു.

തന്റെ ചിത്രം വരയ്‌ക്കാന്‍ ചുമരില്ലെന്ന്‌ ബോധ്യമായ സ്ഥാനാര്‍ഥി എതിര്‍സ്ഥാനാര്‍ഥിയായ നരേന്ദ്രമോദിയുടെ ചുമര്‍ചിത്രം വലിച്ചു കീറുന്നു. അധികാരം കൈവിട്ടുപോകുമെന്നുറപ്പായപ്പോഴുള്ള കോപ്രായങ്ങളാണിതൊക്കെ. നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സമനില തെറ്റുന്നു. തോറ്റു കഴിഞ്ഞാല്‍ പൊറുതി ജയിലിലാകുമെന്ന ഭീതിയാണ്‌ അവരെ വേട്ടയാടുന്നത്‌. എന്തെല്ലാം കണ്ടു ? ഇനിയെന്തെല്ലാം കാണാനിരിക്കുന്നു ? അര്‍പ്പണ ബോധവും ഇച്ഛാശക്തിയും സര്‍വോപരി വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്നതില്‍ നിര്‍ബന്ധവുമുള്ള നരേന്ദ്രമോദിയാണല്ലോ പ്രധാനമന്ത്രിയാകാന്‍ പോകുന്നത്‌.

കെ. കുഞ്ഞിക്കണ്ണന്‍

e-mail: [email protected]

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.