Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വസ്തുതകളും വ്യാജ പ്രചാരണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2014, 07:23 pm IST
in Vicharam

എന്തുകൊണ്ട്‌ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വിജയിക്കണമെന്ന്‌ ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌. പത്ത്‌ വര്‍ഷത്തെ യുപിഎ ഭരണം രാഷ്‌ട്രശരീരത്തിന്‌ ഉണ്ടാക്കിയ മുറിവുകള്‍ വലുതാണ്‌. എല്ലാ രംഗത്തും തകര്‍ച്ചയും നിരാശയുമാണ്‌ കാണുന്നത്‌. ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ ഡോ. മന്‍മോഹന്‍സിംഗ്‌ രാജ്യത്തിനുതന്നെ അപമാനമായി. അന്തര്‍ദേശീയതലത്തിലും രാജ്യം ദുര്‍ബ്ബലമാണെന്ന ധാരണ പരന്നു. അയല്‍രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, നേപ്പാള്‍, മ്യാന്‍മര്‍ തുടങ്ങിയവയുമായുള്ള ബന്ധങ്ങള്‍ക്ക്‌ വിള്ളല്‍ വീണു. ആഭ്യന്തര സുരക്ഷയും ബാഹ്യ സുരക്ഷയും ഒരുപോലെ അപകടത്തിലായി. ഭീകരവാദികളോടുള്ള സമീപനം മതം നോക്കിയാണ്‌ നിര്‍ണ്ണയിക്കുന്നത്‌. രാജ്യത്തെ നൂറുകണക്കിന്‌ ജില്ലകള്‍ മാവോയിസ്റ്റ്‌ ശക്തികേന്ദ്രങ്ങളാണ്‌. വ്യാപകമായി അവരുടെ കൈളിലേക്ക്‌ ആയുധം ഒഴുകുകയാണ്‌. കാശ്മീര്‍ കൂടാതെ നേപ്പാള്‍ വഴിയും ബര്‍മ്മ വഴിയും ബംഗ്ലാദേശ്‌ വഴിയും ഭീകരരും ആയുധവും കടന്നുവരുന്നു. അതിര്‍ത്തികള്‍ ദുര്‍ബ്ബലമായതിനാല്‍ രാജ്യദ്രോഹശക്തികള്‍ക്ക്‌ ഏതുസമയവും കടന്നുവരാം എന്ന സാഹചര്യമാണ്‌.
ഭാരതത്തിന്റെ തീരസുരക്ഷയും അപകടത്തിലാണ്‌. കടല്‍മാര്‍ഗ്ഗം മുംബൈയില്‍വന്ന്‌ വന്‍ ആക്രമണം നടത്താന്‍ പാക്ഭീകരര്‍ക്ക്‌ കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. മത്സ്യതൊഴിലാളികള്‍പോലും ആക്രമിക്കപ്പെട്ടു. ഇറ്റാലിയന്‍ നാവികര്‍ മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്നതുപോലും ശക്തിയായി എതിര്‍ക്കപ്പെട്ടില്ല. കാശ്മീരിലെ ലഢാക്കില്‍ നിരവധി തവണ ചൈനീസ്‌ സേന നുഴഞ്ഞുകയറി. പാക്‌ അധിനിവേശ കാശ്മീര്‍ ഇന്ത്യാവിരുദ്ധ ഭീകരരുടെ താവളമാണ്‌.
അന്തര്‍ദേശീയതലത്തില്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ മന്‍മോഹന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. ഒന്നിനോടും പ്രതികരിക്കാതെ മൗനം പാലിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നെഹ്‌റു കുടുംബത്തിന്റെ ദാസനായാണ്‌ പെരുമാറുന്നത്‌. നൂറ്റിമുപ്പതുകോടി ജനങ്ങളുടെ ആത്മാഭിമാനമാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്‌. ഈ തെരഞ്ഞെടുപ്പ്‌ കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പാക്കും എന്നതിലുപരി അത്‌ രാഷ്‌ട്രത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള അവസരവുമാണ്‌. ജനങ്ങളില്‍നിന്ന്‌ ഏറെ അകന്ന ഒരു പ്രധാനമന്ത്രി, നെഹ്‌റു കുടുംബത്തിനോടുമാത്രം വിധേയത്വം പുലര്‍ത്തി പത്തുവര്‍ഷം രാജ്യം ഭരിച്ചത്‌ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല.

വിലക്കയറ്റം ഏറ്റവും ഉയര്‍ന്നനിലയില്‍

സാമ്പത്തിക വിദഗ്ദന്‍ എന്ന്‌ അറിയപ്പെടുന്ന പ്രധാനമന്ത്രിയുടെ നയങ്ങള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയ്‌ക്ക്‌ കാരണമായി. അമേരിക്കയുടെ കമ്പോളമായി ഇന്ത്യയെ മാറ്റാനാണ്‌ യുപിഎയുടെ സാമ്പത്തികനയങ്ങള്‍ ശ്രമിച്ചത്‌. വളര്‍ച്ചാനിരക്ക്‌ കുറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞു. 2004-ല്‍ യുപിഎ അധികാരത്തില്‍ വരുമ്പോള്‍ സുസ്ഥിരമായ ഒരു സാമ്പത്തിക രംഗമാണ്‌ വാജ്പേയ്‌ സര്‍ക്കാര്‍ ഏല്‍പിച്ചത്‌. സ്വാഭാവികമായും ആദ്യകാലങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ കാണിച്ചു എങ്കിലും പിന്നീട്‌ അത്‌ കുത്തനെ താഴെപോയി. വിദേശകടം വര്‍ദ്ധിച്ചു. വിദേശ വ്യാപാരകമ്മിയും ഉയര്‍ന്നു. ചില്ലറ വില്‍പന മേഖലയും ഇന്‍ഷുറന്‍സ്‌ മേഖലയും വിദേശ കുത്തകകള്‍ക്ക്‌ തുറന്നുകൊടുക്കാന്‍ ശ്രമം നടക്കുന്നു. ധനമന്ത്രി പി.ചിദംബരത്തിന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായത്‌ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ തകര്‍ത്തതുകൊണ്ടാണ്‌. ജനകീയ കോടതിയില്‍ ശിക്ഷിക്കപ്പെടും എന്ന ഭയം ചിദംബരം ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളെ മത്സരരംഗത്തുനിന്നും അകറ്റിനിര്‍ത്തുകയാണ്‌. രാജ്യം കണ്ട ഏറ്റവും വലിയ വിലക്കയറ്റമാണ്‌ ഇപ്പോള്‍ ഉള്ളത്‌.

യുപിഎ അഴിമതിയുടെ പര്യായം

യുപിഎ സര്‍ക്കാരിനെ ചരിത്രം വിലയിരുത്തുന്നത്‌ നെഹ്‌റു കുടുംബത്തിന്റെ തണലില്‍ പ്രധാനമന്ത്രി മന്‍മോഹസിംഗ്‌ ഭരണകൂടം നടത്തിയ അഴിമതിയുടെ വ്യാപ്തികൊണ്ടാണ്‌. ലോകംകണ്ട ഏറ്റവും വലിയ അഴിമതിയാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നത്‌. ഏതാണ്ട്‌ എട്ടുലക്ഷം കോടിയുടെ അഴിമതിയാണ്‌ രണ്ടാം യുപിഎ ഭരണത്തിന്‍കീഴില്‍ നടന്നിരിക്കുന്നത്‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ അഴിമതികേസില്‍ പ്രതിസ്ഥാനത്താണ്‌. നിരവധി മന്ത്രിമാര്‍ രാജിവച്ചു.

പലരും ജയിലിനുള്ളിലായി. സുരേഷ്‌ കല്‍മാഡി, എ.രാജ, ശ്രീപ്രകാശ്‌ ജയ്സ്വാള്‍, പവന്‍കുമാര്‍ ബന്‍സല്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, വീരഭദ്രസിംഗ്‌, അശോക്‌ ചവാന്‍ തുടങ്ങി എത്രയോ പേരാണ്‌ അഴിമതിയില്‍ മികവ്‌ തെളിയിച്ചത്‌. ചിദംബരവും മല്‍മോഹന്‍സിംഗും സംശയത്തിന്റെ നിഴലിലാണ്‌. ടൂജി സ്പെക്ട്രം, റയില്‍വേ റിക്രൂട്ടുമെന്റ്‌, കല്‍ക്കരിപ്പാടം, ഹെലികോപ്ടര്‍, ആദര്‍ശ്‌ ഭവനനിര്‍മ്മാണം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തുടങ്ങി എതയോ വന്‍ അഴിമതികളാണ്‌ സിബിഐ ഇപ്പോള്‍ അന്വേഷിക്കുന്നത്‌. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്രയുടെ പേരില്‍ ഉണ്ടായ ആരോപണങ്ങളും കോടതിയുടെ പരിഗണനയിലാണ്‌. വരുംനാളുകളില്‍ മന്‍മോഹസിംഗ്‌ ഉള്‍പ്പെടെയുളളവര്‍ കോടതിക്കു മുന്നില്‍ നിരപരാധിത്വം തെളിയിക്കേണ്ടിവരും. കാരണം 2ജി ഇടപാടില്‍ എല്ലാ വിവരവും പ്രധാനമന്ത്രിയെയും ധനമന്ത്രിയേയും ധരിപ്പിച്ചിരുന്നു എന്നാണ്‌ എ.രാജ പറയുന്നത്‌.

ഈ തെരഞ്ഞെടുപ്പില്‍ അഴിമതി മൂടിവയ്‌ക്കാനാണ്‌ വര്‍ഗ്ഗീയതയും മറ്റു വൈകാരിക വിഷയങ്ങളും കോണ്‍ഗ്രസ്‌ ഉയര്‍ത്തിക്കാണിക്കുന്നത്‌. ഇത്‌ വോട്ടര്‍മാര്‍ തിരിച്ചറിയണം. വേണ്ടത്‌ വികസനവും തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവുമാണ്‌. ഇടതു മുന്നണിയും കോണ്‍ഗ്രസും പ്രധാനമായി ഉന്നയിക്കുന്നത്‌ മതേതരത്വത്തിനെതിരായ വെല്ലുവിളിയാണ്‌. യഥാര്‍ത്ഥത്തില്‍ മതേതരത്വം വെല്ലുവിളി നേരിടുന്നുണ്ടോ? മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ വേണ്ടത്‌ സാമ്പത്തിക സുരക്ഷിതത്വവും വികസനവുമല്ലേ? ഭരണഘടന വരുന്നതിനും നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഇന്ത്യയില്‍ വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെയാണ്‌ കഴിഞ്ഞിരുന്നത്‌. അവരെ പരസ്പരം പോരാടാന്‍ ഇടവരുത്തരുത്‌. പരസ്പര വിശ്വാസത്തിലാണ്‌ സാമൂഹിക സംരക്ഷണം ഉറപ്പിക്കേണ്ടത്‌ എന്നാണ്‌ ബിജെപിയും എന്‍ഡിഎയും കരുതുന്നത്‌.

എന്തുകൊണ്ട്‌ നരേന്ദ്ര മോദി?

ഗുജറാത്തിലെ പതിമൂന്നു വര്‍ഷത്തെ ഭരണംകൊണ്ടും വികസന നായകന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി ആ സംസ്ഥാനത്തുനിന്ന്‌ മൂന്ന്‌ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വിജയത്തിലേക്ക്‌ നയിച്ചു എന്നതും എതിരായി ഉയര്‍ന്നുവന്ന തെറ്റായ ആരോപണങ്ങളെയെല്ലാം കോടതിയിലൂടെയും ജനകീയ കോടതിയിലൂടെയും വിജയിച്ച്‌ അഗ്നിശുദ്ധി വരുത്തിയും ആദര്‍ശവും കര്‍മ്മകുശലതയും സമന്വയിപ്പിക്കുന്ന കരുത്തുറ്റ നേതൃത്വം, പിന്നോക്ക ജനവിഭാഗത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന വ്യക്തിത്വം എന്നിവയാണ്‌ നരേന്ദ്രമോദിയെ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാക്കുന്നത്‌. കഴിഞ്ഞ പത്തുവര്‍ഷം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത ദുര്‍ബ്ബലനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നെഹ്‌റു കുടുംബത്തിന്റെ തണലില്‍ രാജ്യത്തെ ജനങ്ങളെ അപമാനിക്കുകയായിരുന്നു. ഈ അവസ്ഥയാണ്‌ വരുന്ന അഞ്ചു വര്‍ഷത്തേയ്‌ക്ക്‌ രാജ്യത്ത നയിക്കുന്നതിനായി കഴിവുറ്റ ഒരാളെ നിയോഗിക്കാന്‍ എന്‍ഡിഎയെ പ്രേരിപ്പിച്ചത്‌. മാത്രമല്ല പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ച ബ്രിട്ടന്‍, ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പ്രഖ്യാപിക്കുകയാണ്‌ പ്രധാന പാര്‍ട്ടികള്‍ ചെയ്യുന്നത്‌. ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും 1952, 1957, 1962 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നെഹ്‌റുവിനെയും 1967, 1971, 1977, 1980 എന്നീ തെരഞ്ഞെടുപ്പുകളില്‍ ഇന്ദിരാഗാന്ധിയെയും 1984, 1989, 1991 തെരഞ്ഞെടുപ്പുകളില്‍ രാജീവ്‌ ഗാന്ധിയെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയിരുന്നു. നെഹ്‌റു കുടുംബത്തില്‍ ആളില്ലാത്തതിനാല്‍ 1998, 1999, 2004 തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രയെ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ 2009-ല്‍ മന്‍മോഹന്‍സിംഗിനെ മുന്നില്‍ നിര്‍ത്തിയിരുന്നു.

നിര്‍ഭാഗ്യവശാല്‍ രാഹുല്‍ഗാന്ധി കഴിവുതെളിയിക്കാത്തതിനാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആത്മവിശ്വാസം പോരാത്തതാണ്‌ കോണ്‍ഗ്രസിന്റെ പ്രശ്നം. മാത്രമല്ല, നെഹ്‌റു കുടുംബത്തിന്റെ പിന്‍സീറ്റു ഭരണമുള്ളതിനാല്‍ ആദര്‍ശവ്യക്തിത്വങ്ങളെ കോണ്‍ഗ്രസിനു മുന്നില്‍ നിര്‍ത്താനുമാകില്ല. ഒരു ടീം ക്യാപ്റ്റനെ മുന്നില്‍ വയ്‌ക്കാന്‍ പ്രധാന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‌ ബാദ്ധ്യതയുണ്ട്‌ എന്നാണ്‌ ബിജെപിയും എന്‍ഡിഎയും വിശ്വസിക്കുന്നത്‌. “ആരാ നിങ്ങളുടെ നേതാവ്‌, എന്താ നിങ്ങളുടെ പരിപാടി” എന്ന സിപിഎമ്മിന്റെ മുദ്രാവാക്യം ഇപ്പോള്‍ ആ പാര്‍ട്ടി ബോധപൂര്‍വ്വം മാറ്റുകയാണ്‌. എന്‍ഡിഎക്ക്‌ നേതാവും ഉണ്ട്‌, വികസന പദ്ധതികളുമുണ്ട്‌.

(തുടരും)

ഡോ. കെ. ജയപ്രസാദ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.