Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതീക്ഷ നല്‍കുന്ന എന്‍ഡിഎ നയരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 10:15 pm IST
in Vicharam

ലോക്സഭാ തെരഞ്ഞെടുപ്പിനോട നുബന്ധിച്ച്‌ ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) കേരളത്തില്‍ പുറത്തിറക്കിയ നയരേഖ സംസ്ഥാനത്തിന്റെ മുരടിപ്പകറ്റാനും ഗുണപരമായ മാറ്റത്തിന്‌ തുടക്കംകുറിക്കാനും ഉപകരിക്കും. ദേശീയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചും സംസ്ഥാനത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയും തയ്യാറാക്കിയതാണ്‌ രേഖ. അഞ്ചരപ്പതിറ്റാണ്ട്‌ രാജ്യം ഭരിച്ച കോണ്‍ഗ്രസ്‌ കാഴ്ചവച്ചത്‌ കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസന്തുലിതാവസ്ഥയുമാണ്‌. ധനികന്‍ കൂടുതല്‍ ധനികനും ദരിദ്രര്‍ കൊടിയ ദരിദ്ര്യവാസികളുമായി മാറിയതാണ്‌ അനുഭവം. സുദീര്‍ഘ്യമായ ഭരണം നടത്തിയിട്ടും ഇപ്പോള്‍ പട്ടിണി മാറ്റുമെന്നും കിടന്നുറങ്ങാന്‍ കൂരനല്‍കുമെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളാണ്‌ കോണ്‍ഗ്രസ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇത്‌ ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്‌. നിഷ്ക്രിയതയുടെയും അഴിമതിയുടെയും നീണ്ട ചരിത്രമാണ്‌ കോണ്‍ഗ്രസിനു പറയാനുള്ളത്‌. വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം പയറ്റുകയാണ്‌ കോണ്‍ഗ്രസിനെപ്പോലെ ഇടതുപക്ഷവും ചെയ്യുന്നത്‌. ന്യൂനപക്ഷസമുദായങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ്‌ ശ്രമം. വര്‍ഗീയ വിദ്വേഷവും കാലഹരണപ്പെട്ട കലാപങ്ങളുടെ ഓര്‍മ്മപ്പെടുത്തലും കപടമതേതരത്വ വാചകമടിയുമെല്ലാമാണ്‌ അവരുടെ ആയുധങ്ങള്‍. കേരളത്തിന്‌ സാധ്യതകളേറെയാണ്‌. അവ പ്രയോജനപ്പെടുത്താന്‍ ഒരു ശ്രദ്ധയും ശ്രമവുമില്ല. അതില്‍ പ്രധാനപ്പെട്ടതാണ്‌ ഐടി. രാജ്യത്തെ ഐടി കയറ്റുമതിയില്‍ വളരെ ചെറിയ സംഭാവന മാത്രമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. ഇതിന്റെ പതിന്മടങ്ങ്‌ കര്‍ണാടകത്തിനുണ്ട്‌. അവിടെ ഈ രംഗത്ത്‌ ജോലി ചെയ്യുന്നവരില്‍ ഏറിയഭാഗവും മലയാളികളാണെന്നുള്ളതാണ്‌ വിരോധാഭാസം. കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ്‌ പ്രവാസി മലയാളികള്‍ക്കുള്ളത്‌.

പ്രവാസികളുടെ സഹകരണം പരമാവധി ഗുജറാത്ത്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ആ മാതൃക എന്‍ഡിഎ കേരളത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്‌ രേഖയില്‍ പറയുന്നു. എല്ലാവര്‍ക്കും തൊഴിലും അതിലൂടെയുള്ള സാമ്പത്തിക ശാക്തീകരണവുമാണ്‌ എന്‍ഡിഎ മുന്നോട്ടു വയ്‌ക്കുന്ന മുഖ്യലക്ഷ്യം. ജനങ്ങള്‍ക്ക്‌ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മബലം പകര്‍ന്നുനല്‍കുന്ന കര്‍മ്മപദ്ധതികളാണ്‌ ആവിഷ്കരിച്ചിട്ടുള്ളത്‌. കോണ്‍ഗ്രസും സിപിഎമ്മും നാമമാത്രമായ ആനുകൂല്യങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ്‌. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്‌ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കിയതൊഴിച്ചാല്‍ വികസനത്തിന്റെ പന്ഥാവിലേക്ക്‌ നയിച്ചില്ല. പ്രാഥമിക വിദ്യാഭ്യാസം നല്‍കിയെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണയും പ്രോത്സാഹനവും ലഭ്യമാക്കിയില്ല. സഹതാപമല്ല അവര്‍ക്കു വേണ്ടത്‌ ശാക്തീകരണമാണ്‌. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്തും അധ്വാനിക്കാനുള്ള അവസരവുമാണ്‌ വേണ്ടതെന്ന്‌ വികസന രൂപരേഖയില്‍ പറയുന്നു. പന്ത്രണ്ട്‌ വര്‍ഷമായി ഗുജറാത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനപദ്ധതിയാണ്‌ കേരളത്തിന്റെ മുന്നിലുള്ള ഒരു മാതൃക. മൂന്നരപതിറ്റാണ്ടിലധികമായി പശ്ചിമബംഗാളില്‍ സിപിഎം ഉണ്ടാക്കിയ മാതൃകയാണ്‌ രണ്ടാമത്തേത്‌. ബംഗാളില്‍ നിന്നെത്തി 25 ലക്ഷത്തില്‍പരം യുവാക്കള്‍ കേരളത്തില്‍ തൊഴിലെടുക്കുന്നു. ഗുജറാത്തില്‍ നിന്നാകട്ടെ വ്യാപാരികളും വ്യവസായികളുമാണ്‌ ഇവിടെ വരുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ഇടതുപക്ഷ വികസനപദ്ധതി ചോദ്യം ചെയ്യപ്പെടുന്നത്‌.

ഇന്ത്യയിലേറ്റവും കൂടുതല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ളത്‌ ഗുജറാത്താണെങ്കില്‍ അത്തരം അന്തരീക്ഷം തീരെയില്ലാത്തത്‌ കേരളത്തിലും ബംഗാളിലുമാണെന്ന്‌ നയരേഖ ചൂണ്ടിക്കാട്ടുന്നു. ഒരു നാടിനെയും അതിന്റെ പൈതൃകത്തെയും അട്ടിമറിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതി അംഗീകരിക്കില്ലെന്നും നയരേഖ വ്യക്തമാക്കുന്നുണ്ട്‌. വികസനത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം ജനദ്രോഹനടപടികള്‍ക്കെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തും. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട കേരളത്തിലെ ഭരണകക്ഷി നടത്തിയ അഴിമതികള്‍ അന്വേഷിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന്‌ എന്‍ഡിഎ രൂപരേഖയില്‍ പറയുന്നു. ജനപങ്കാളിത്തത്തോടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കും. ഗാഡ്ഗില്‍കമ്മറ്റി റിപ്പോര്‍ട്ട്‌ ആശങ്കയകറ്റി നടപ്പാക്കാന്‍ ശ്രമിക്കും. പരിസ്ഥിതി സംരക്ഷണം ജനവിരുദ്ധമാകാതെ നടപ്പാക്കണം. ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന ജനവിരുദ്ധനടപടികള്‍ അവസാനിപ്പിക്കുമെന്നും എന്‍ഡിഎ രൂപരേഖയില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക്‌ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തും. മത്സ്യത്തൊഴിലാളികള്‍ക്കെതിരായ ഇറ്റാലിയന്‍ നാവികരുടെ അക്രമങ്ങള്‍പോലുള്ള സംഭവങ്ങള്‍ അനുവദിക്കില്ല. സര്‍വ്വധര്‍മ്മ സമഭാവനയാണ്‌ ഭാരതീയ ദര്‍ശനം. ആരോടുമില്ല പ്രീണനം. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ്‌ എന്‍ഡിഎയുടെ നയം. ബഹുസ്വരത സംരക്ഷിച്ച്‌ അത്‌ രാജ്യത്തിന്റെ കരുത്താക്കി മാറ്റാനാണ്‌ എന്‍ഡിഎ ശ്രമിക്കുകയെന്നും രേഖയില്‍ പറയുന്നു. മറ്റൊരു മുന്നണിയും മുന്നോട്ടു വയ്‌ക്കാത്ത നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടും എന്‍ഡിഎ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്‌ പ്രതീക്ഷയ്‌ക്ക്‌ വക നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.