Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്ട്രേലിയ പുറത്തേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 09:55 pm IST
inSports

മിര്‍പൂര്‍: അവസാന ഓവറിലെ മൂന്നും നാലും പന്തുകള്‍ അതിര്‍ത്തിക്കുപുറത്തേക്ക്‌ പറത്തിയ ഡാരന്‍ സമി ഓസ്ട്രേലിയക്കെതിരെ വിന്‍ഡീസിന്‌ തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ഇന്നലെ ഗ്രൂപ്പ്‌ രണ്ടില്‍ നടന്ന മത്സരത്തില്‍ ആറ്‌ വിക്കറ്റിനാണ്‌ വിന്‍ഡീസ്‌ കംഗാരുക്കള്‍ക്കെതിരെ വിജയം ആഘോഷിച്ചത്‌. രണ്ട്‌ മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയയുടെ സെമിഫൈനല്‍ പ്രതീക്ഷ ഏറെക്കുറെ തകരുകയും ചെയ്തു. ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 8 വിക്കറ്റിന്‌ 178 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. 45 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലാണ്‌ ഓസീസ്‌ നിരയിലെ ടോപ്‌ സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ്‌ രണ്ട്‌ പന്തുകള്‍ ബാക്കിനില്‍ക്കേ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 179 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. 13 പന്തില്‍ നിന്ന്‌ രണ്ട്‌ ഫോറും മൂന്ന്‌ സിക്സറുമടക്കം പുറത്താകാതെ 34 റണ്‍സെടുത്ത സമിയും 12 പന്തില്‍ നിന്ന്‌ രണ്ട്‌ വീതം ഫോറും സിക്സറുമടക്കം 27 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും ചേര്‍ന്നാണ്‌ പരാജയത്തിന്റെ വക്കില്‍ നിന്ന്‌ വിന്‍ഡീസിനെ വിജയതീരത്തെത്തിച്ചത്‌. ഇരുവര്‍ക്കും പുറമെ ക്രിസ്‌ ഗെയില്‍ 53 റണ്‍സുമെടുത്തു. അവസാന മൂന്ന്‌ ഓവറില്‍ നിന്ന്‌ 42 റണ്‍സായിരുന്നു വിന്‍ഡീസിന്‌ വിജയിക്കാന്‍ വേണ്ടിയിരുന്നത്‌. 18-ാ‍ം ഓവറില്‍ 11 റണ്‍സെടുത്തതോടെ 12 പന്തില്‍ നിന്ന്‌ 31 റണ്‍സായിരുന്നു വിന്‍ഡീസിന്‌ വേണ്ടിയിരുന്നത്‌. 19-ാ‍ം ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്കിന്റെ ഓവറില്‍ 19 റണ്‍സ്‌ അടിച്ചുകൂട്ടിയതോടെ അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ്‌ എന്ന നിലയിലായി. ഫള്‍ക്നര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട്‌ പന്തുകളിലും റണ്‍സെടുക്കാന്‍ കഴിയാതിരുന്നതോടെ നാല്‌ പന്തുകളില്‍ നിന്ന്‌ 12 റണ്‍സ്‌ എന്ന നിലയിലായി. എന്നാല്‍ മൂന്നാം പന്ത്‌ ലോംഗ്‌ ഓഫിന്‌ മുകളിലൂടെയും അടുത്ത പന്ത്‌ സ്ട്രെയിറ്റ്‌ ഡൈവിലൂടെയും സമി സിക്സറിന്‌ പറത്തിയതോടെ അപ്രതീക്ഷിതമായ വിജയം വിന്‍ഡിസിന്‌ സ്വന്തമായി. സമിയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. മൂന്ന്‌ മത്സരങ്ങള്‍ കളിച്ച വിന്‍ഡീസിന്റെ രണ്ടാം വിജയമാണിത്‌.

നേരത്തെ ടോസ്‌ നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ജോര്‍ജ്‌ ബെയ്‌ലി ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. ഭേദപ്പെട്ട തുടക്കമാണ്‌ ഓപ്പണര്‍മാരായ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന്‌ ടീമിന്‌ നല്‍കിയത്‌. സ്കോര്‍ 33 റണ്‍സിലെത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 16 റണ്‍സെടുത്ത ഫിഞ്ചിനെ സാമുവല്‍സ്‌ ബൗള്‍ഡാക്കി.

സ്കോര്‍ 41-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത വാര്‍ണറെ ബദ്‌രിയും ബൗള്‍ഡാക്കി. ഇതേ സ്കോറില്‍ തന്നെ മൂന്നാം വിക്കറ്റും കംഗാരുക്കള്‍ക്ക്‌ നഷ്ടമായി. രണ്ട്‌ റണ്‍സെടുത്ത വാട്സണെ നരേയ്ന്റെ പന്തില്‍ രാംദിന്‍ സ്റ്റാമ്പ്‌ ചെയ്തു. പിന്നീട്‌ നാലാം വിക്കറ്റില്‍ മാക്സ്‌വെല്ലും ബെയ്‌ലിയും ചേര്‍ന്ന്‌ സ്കോര്‍ 77-ല്‍ എത്തിച്ചു. എന്നാല്‍ 12 റണ്‍സെടുത്ത ബെയ്‌ലിയെ സാമുവല്‍സിന്റെ പന്തില്‍ സമി പിടികൂടി. സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ 22 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറുംമൂന്ന്‌ സിക്സറുമടക്കം 45 റണ്‍സെടുത്ത മാക്സ്‌വെല്ലിനെ ബദ്‌രിയുടെ പന്തില്‍ ബ്രാവോ കയ്യിലൊതുക്കി. പിന്നീട്‌ ഹോഡ്ജും ഫള്‍ക്നറും ചേര്‍ന്ന്‌ സ്കോര്‍ 152-ല്‍ എത്തിച്ചു. എന്നാല്‍ 35 റണ്‍സെടുത്ത ഹോഡ്ജിനെ നരേയ്ന്‍ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. ഫള്‍ക്നര്‍ 13 റണ്‍സെടുത്തും സ്റ്റാര്‍ക്ക്‌ നാല്‌ റണ്‍സെടുത്തും പുറത്തായപ്പോള്‍ ഹാഡിന്‍ 15 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. വിന്‍ഡീസിന്‌ വേണ്ടി ബദ്‌രി, സാമുവല്‍സ്‌, നരേയ്ന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

179 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വിന്‍ഡീസിന്‌ മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ സ്മിത്തും ഗെയിലും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 17 റണ്‍സെടുത്ത സ്മിത്തിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹാഡിന്‍ പിടികൂടി. തുടര്‍ന്ന്‌ ഗെയിലും സിമണ്‍സും ചേര്‍ന്ന്‌ 12.1 ഓവറില്‍ സ്കോര്‍ 101-ല്‍ എത്തിച്ചു. 35 പന്തില്‍ നിന്ന്‌ ആറ്‌ ഫോറും രണ്ട്‌ സിക്സറുമടക്കം 53 റണ്‍സെടുത്ത ഗെയിലിനെ മ്യൂര്‍ഹെഡിനെ മാക്സ്‌വെല്‍ കയ്യിലൊതുക്കിയതോടെ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞു. ഗെയില്‍ പുറത്തായതോടെ സ്കോറിംഗിന്റെ വേഗവും കുറഞ്ഞു. സ്കോര്‍ 107-ല്‍ എത്തിയപ്പോള്‍ 26 റണ്‍സെടുത്ത സിമണ്‍സിനെ ബോളിഞ്ചറുടെ പന്തില്‍ മാക്സ്‌വെല്‍ പിടികൂടി. 16.3 ഓവറില്‍ സ്കോര്‍ 130-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വിന്‍ഡീസിന്‌ നഷ്ടമായി. 12 റണ്‍സെടുത്ത സാമുവല്‍സിനെ സ്റ്റാര്‍ക്ക്‌ ഹാഡിന്റെ കൈകളിലെത്തിച്ചു. പിന്നീടാണ്‌ ബ്രാവോ, സമി കൂട്ടുകെട്ടിന്റെ വെടിക്കെട്ടിന്‌ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. ഓസ്ട്രേലിയക്ക്‌ വേണ്ടി സ്റ്റാര്‍ക്ക്‌ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.