Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇനി സണ്ണി ഡെയ്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 09:55 pm IST
inSports

റെക്കോര്‍ഡുകളുടെ തോഴനായിരുന്നു സുനില്‍ ഗവാസ്കര്‍. ഏതു വിഷമമേറിയ ബാറ്റിങ്‌ സാഹചര്യങ്ങളിലും അടിപതറാത്ത ടെക്നിക്കുകള്‍ സണ്ണിയുടെ കിറ്റില്‍ ഏറെയുണ്ടായിരുന്നു. മാല്‍ക്കം മാര്‍ഷലിന്റെയും മൈക്കല്‍ ഹോള്‍ഡിങ്ങിന്റെം ജോയല്‍ ഗാര്‍നറുടെയുമൊക്കെ തീപാറുന്ന പന്തുകളെ നെഞ്ചുറപ്പോടെ നേരിടാന്‍ സഹായിച്ചത്‌ ആ സാങ്കേതികത്തികവായിരുന്നു. പരമോന്നത കോടതിയുടെ ആശിര്‍വാദത്തോടെ ബിസിസിഐ അധ്യക്ഷസ്ഥാനത്ത്‌ താത്കാലികമായെങ്കിലും ഗവാസ്കര്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ലക്ഷോപക്ഷം ക്രിക്കറ്റ്‌ പ്രേമികള്‍ അദ്ദേഹത്തില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നു പുതിയ ടെക്നിക്കുകള്‍, രാജ്യത്തെ ഏറ്റവും പ്രചാരമുള്ള കളിയെ ഒത്തുകളിയുടെയും വാതുവയ്‌പ്പിന്റെയും കാലക്കേടില്‍ നിന്ന്‌ കരകയറ്റാന്‍ ശേഷിയുള്ള പുത്തന്‍ തീരുമാനങ്ങള്‍.

തൊട്ടതെല്ലാം പൊന്നാക്കിയവരുടെ കൂട്ടത്തിലാണ്‌ ഗവാസ്കറിന്‌ എന്നുമിടം. കളിക്കാരന്‍ എന്ന നിലയില്‍ ഗവാസ്കറിന്റെ നേട്ടങ്ങള്‍ അനുപമം. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റോള്‍ മോഡല്‍ ആകണമെങ്കില്‍ നേട്ടങ്ങളുടെ മാറ്റിന്‌ പത്തരത്തിളക്കം തന്നെ വേണമല്ലോ. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യകണ്ട ഏറ്റവും മികച്ച ഓപ്പണര്‍ എന്ന പദവി സണ്ണിയില്‍ നിന്നു തട്ടിയെടുക്കാന്‍ ഇന്നും ആര്‍ക്കുമായിട്ടില്ല. ക്രീസ്‌ വിട്ട്‌ കമന്റേററുടെ വേഷമണിഞ്ഞപ്പോഴും ഗവാസ്കര്‍ നല്ലതുപോലെ തിളങ്ങി.

ഒരു ഓപ്പണിങ്‌ ബാറ്റ്സ്മാന്‍ ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നായിരുന്നു, തന്നെ ബിസിസിഐ പ്രസിഡന്റാക്കാനുള്ള സുപ്രീം കോടതി വിധിയോടുള്ള ഗവാസ്കറിന്റെ പ്രതികരണം. ആത്മവിശ്വാസം പ്രതിഫലിക്കുന്ന വാക്കുകള്‍. എന്നാല്‍ കായിക ഭരണരംഗത്ത്‌ അത്ര പരിചയമൊന്നുമില്ലാത്ത ഗവാസ്കറിന്‌ പുതിയ നിയോഗം കടുത്തവെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. തൊണ്ണൂറുകളില്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷനില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായി ഗവാസ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അന്നുമുതലിങ്ങോട്ട്‌ ക്രിക്കറ്റ്‌ ഭരണാധികാരിയാകാന്‍ അദ്ദേഹം താത്പര്യം കാട്ടിയിരുന്നു. എന്നാല്‍ എംസിഎയിലേതടക്കം എതെങ്കിലുമൊരു സംഘടനയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ മുഴവന്‍ സമയം പ്രവര്‍ത്തിക്കാനോ ഗവാസ്കര്‍ തയ്യാറായില്ല.
ഐസിസി ക്രിക്കറ്റ്‌ കമ്മിറ്റിയിലും ഐപിഎല്‍ ഗവേണിങ്‌ കൗണ്‍സിലിലും ഗവാസ്കര്‍ അംഗമായിരുന്നിട്ടുണ്ട്‌. കോളമിസ്റ്റ്‌ എന്ന പേര്‌ ആദ്യത്തെ പദവിയും കൊച്ചി ഫ്രാഞ്ചൈസിയിലെ ഒരംഗത്തിന്റെ മാര്‍ഗനിര്‍ദേശകനാണെന്ന ആരോപണം രണ്ടാമത്തെ സ്ഥാനവും ഗവാസ്കറിന്‌ നഷ്ടപ്പെടുത്തി. തത്വത്തില്‍ കായിക ഭരണത്തില്‍ ഗവാസ്കര്‍ അത്രശോഭിച്ചില്ലെന്നു പറയാം. എങ്കിലും കളത്തിനകത്തും പുറത്തും മാന്യതയും ധാര്‍മ്മികതയും കൈവിടാത്ത ഗവാസ്കര്‍ ബിസിസിഐയുടെ തലവനാകുമ്പോള്‍ പ്രതീക്ഷകളുടെ പൊന്‍ കിരണങ്ങള്‍ തെളിയുന്നത്‌ സ്വാഭാവികം. ക്രിക്കറ്റിനെ ജീവിതമാക്കിയ അപൂര്‍വ്വം ചില വ്യക്തിത്വങ്ങളിലൊരാളായ ലിറ്റില്‍ മാസ്റ്റര്‍ കളിക്ക്‌ ദോഷം വരുത്തുന്നതൊന്നും തന്നെ ചെയ്യില്ലെന്നു നൂറു ശതമാനം വിശ്വസിക്കാം. എന്‍. ശ്രീനിവാസന്‍ പുറത്തായെങ്കിലും, അദ്ദേഹം പാലും തേനും ഊട്ടി വളര്‍ത്തിയ പിണിയാളുകളാണ്‌ ഗവാസ്കറിനു ചുറ്റും. അതിനാല്‍ത്തന്നെ ഒരു വലിയ ശുദ്ധികലശത്തിന്‌ സാധ്യമാകുമോയെന്നു കണ്ടറയേണ്ടിരിക്കുന്നു. വിദേശവേദി തേടിപ്പോകുന്ന ഐപിഎല്‍ നല്ല രീതിയില്‍ നടത്തുകയെന്നതാണ്‌ അദ്ദേഹത്തിന്റെ പ്രഥമ കര്‍ത്തവ്യം. അതു ഭംഗിയായി നിര്‍വ്വഹിക്കുകയെന്നതാവും ഗവാസ്കറിന്റെ മനസിലെ ഇപ്പോഴത്തെ ചിന്ത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.