Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

തൊഴിലാളി താല്‍പര്യവും രാജ്യസുരക്ഷയും ഉറപ്പാക്കണം: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 09:48 pm IST
inKottayam

കോട്ടയം: തൊഴിലാളി താല്‍പര്യവും രാജ്യസുരക്ഷയും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പലതും കാലഹരണപ്പെട്ടതും അശാസ്ത്രീയവുമാണെന്നിരിക്കെ തൊഴില്‍ നിയമങ്ങള്‍ സമൂലമായി പരിഷ്‌കരിക്കേണ്ടതാണ്. രാജ്യത്ത് തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ 1985ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്നതും ഇന്നും തുടര്‍ന്നുപോരുന്നതുമായ നിയമനനിരോധനം പിന്‍വലിക്കണം. ബിഎംഎസ് ഒറ്റയ്‌ക്കും കൂട്ടായും ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലും സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ പിഎഫ് പെന്‍ഷന്‍ ചുരുങ്ങിയത് 3,000 രൂപയായി വര്‍ദ്ധിപ്പിക്കണം. കരാര്‍ വല്‍ക്കരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണം, പെന്‍ഷന്‍ ഫണ്ടുകളുടെ ദുരുപയോഗം തുടങ്ങി സമസ്തമേഖലകളിലും സര്‍ക്കാര്‍ തൊഴിലാളി- ജനദ്രോഹനടപടികള്‍ തുടരുകയാണ്. ഈ സാഹചര്യത്തിന് അറുതി വരുത്തിയേ മതിയാകൂ. അതിനായി തൊഴിലാളി സമൂഹം മുന്നോട്ടുവരണം.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിധത്തിലുളള ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ 18 അപകടമാണ് നാവികസേനയില്‍ സംഭവിച്ചത്. ചൈനയാകട്ടെ അനധികൃത കയ്യേറ്റം രാജ്യത്തിനുമേല്‍ നടത്തുമ്പോഴും ഫലപ്രദമായി ചെറുക്കാന്‍ പ്രതിരോധ വകുപ്പിനും കേന്ദ്രസര്‍ക്കാരിനും കഴിയുന്നില്ല. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

അഡ്വ. കെ.എം. ജഗന്മയലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോപി സ്വാഗതം ആശംസിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് പി.പി. ഗോപി മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. എം.എസ്. കരുണാകരന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താനും, സാമ്പത്തിക റിപ്പോര്‍ട്ട് ഖജാന്‍ജി വി.എസ്. പ്രസാദും അവതരിപ്പിച്ചു. ചെറുകിട വ്യവസായങ്ങളെ സംരക്ഷിച്ച് തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുക, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സത്വര നടപടി സ്വീകരിക്കുക, ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, തീരദേശപരിപാലനനിയമവും മത്സ്യതൊഴിലാളി സംരക്ഷണവും ഉറപ്പു വരുത്തുക തുടങ്ങിയ നാല് ഔദ്യോഗിക പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

ഉച്ചയ്‌ക്കുശേഷം നടന്ന സമ്മേളനത്തില്‍ വി.എസ്. പ്രസാദ് (പ്രസിഡന്റ്), ടി.എം. നളിനാക്ഷന്‍ (സെക്രട്ടറി), സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, പി.കെ. രവീന്ദ്രനാഥ്, അഡ്വ. കെ.എം. ജഗന്മയലാല്‍, കെ.എം. ഗോപി, ജയാ ശ്രീധരന്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍.എം. രാധാകൃഷ്ണന്‍, വി. കുട്ടികൃഷ്ണന്‍, ടി.പി. ശ്രീകല, എ.പി. കൊച്ചുമോന്‍, എ. അനില്‍കുമാര്‍, മനോജ് മാധവന്‍, സാബു വര്‍ഗ്ഗീസ് (ജോയന്റ് സെക്രട്ടറിമാര്‍), എസ്.എസ്. ശ്രീനിവാസപിള്ള (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ കെ.എന്‍. മോഹന്‍ ഉള്‍പ്പെടെ നാല്പതംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ച് ബിഎംഎസ് സംസഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ പ്രസംഗിച്ചു. രാജ്യം ഒരുമാറ്റത്തിനു വേണ്ടി കാത്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദേശീയ ശക്തികളുടെ കൂട്ടായ്‌മയില്‍ പങ്കുചേരണമെന്നും അതിനു വേണ്ടി തൊഴിലാളികള്‍ കര്‍മ്മത്സുകരായി രംഗത്തിറങ്ങണമെന്നും അഭ്യര്‍ത്ഥിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.