Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉജ്ജ്വല വിജയത്തോടെ നെതര്‍ലന്റ്സിന്‌ യോഗ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 10:02 pm IST
inSports

സില്‍ഹട്ട്‌: ട്വന്റി 20 ക്രിക്കറ്റ്‌ കണ്ട അത്ഭുതവിജയത്തോടെ നെതര്‍ലന്റ്സ്‌ ടോപ്‌ ടെന്നിലേക്ക്‌ യോഗ്യത നേടി. അയര്‍ലന്റിനെതിരെയായിരുന്നു നെതര്‍ലന്റ്സിന്റെ അത്ഭുത വിജയം. ആദ്യം ബാറ്റ്‌ ചെയ്ത അയര്‍ലന്റ്‌ 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 189 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്റ്സ്‌ വെറും 13.5 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 193 റണ്‍സെടുത്താണ്‌ ചരിത്ര വിജയം കുറിച്ചത്‌. ഇതോടെ നെറ്റ്‌ റണ്‍റേറ്റില്‍ സിംബാബ്‌വെയെ പിന്തള്ളിയാണ്‌ നെതര്‍ലന്റ്സ്‌ സൂപ്പര്‍ 10-ല്‍ ഇടംപിടിച്ചത്‌. 23 പന്തില്‍ നിന്ന്‌ നാല്‌ ഫോറും 7 സിക്സറുമടക്കം 63 റണ്‍സെടുത്ത നെതര്‍ലന്റ്സ്‌ ഓപ്പണര്‍ സ്റ്റീഫര്‍ മൈബര്‍ഗാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ചേസിംഗുകളിലൊന്നായിരുന്നു ഇത്‌. വെറും 17 പന്തില്‍ നിന്ന്‌ 50 റണ്‍സ്‌ തികച്ച മൈബര്‍ഗ്‌ ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ താരമായി. 12 പന്തില്‍ നിന്ന്‌ 50 തികച്ച ഇന്ത്യയുടെ യുവരാജാണ്‌ ഒന്നാമത്‌.

ആദ്യം ബാറ്റ്‌ ചെയ്ത അയര്‍ലന്റ്‌ പോര്‍ട്ടര്‍ഫീല്‍ഡിന്റെയും (47), ആന്‍ഡ്രൂ പോയിന്ററുടെയൂം (57)കെവിന്‍ ഒബ്രിയാന്റെയും (42 നോട്ടൗട്ട്‌) കരുത്തിലാണ്‌ 189 റണ്‍സ്‌ അടിച്ചുകൂട്ടിയത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്റ്സിന്‌ വേണ്ടി മൈബര്‍ഗിന്‌ പുറമെ ടോം കൂപ്പര്‍ (45), വെസ്ലി ബരേസി (40 നോട്ടൗട്ട്‌), പീറ്റര്‍ ബൊറന്‍ (31) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം നടത്തി.

നേരത്തെ ടോസ്‌ നേടിയ നെതര്‍ലന്റ്സ്‌ എതിരാളികളെ ബാറ്റിംഗിനച്ചു. സ്കോര്‍ 28 റണ്‍സിലെത്തിയപ്പോള്‍ അയര്‍ലന്റിന്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 7 റണ്‍സെടുത്ത സ്റ്റിര്‍ലിംഗിനെ വാന്‍ഡര്‍ ഗഗ്ടന്‍ പീറ്റര്‍ ബൊറന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 69-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 32 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും രണ്ട്‌ സിക്സറുമടക്കം 47 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ ജാമില്‍ ബൗള്‍ഡാക്കി. സ്കോര്‍ 88-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി. 28 റണ്‍സെടുത്ത എഡ്‌ ജോയ്സ്‌ റണ്ണൗട്ടായി. പിന്നീടാണ്‌ പോയിന്ററും ഒബ്രിയാനും ചേര്‍ന്ന്‌ വെടിക്കെട്ടിന്‌ തിരികൊളുത്തിയത്‌. വെറും 38 പന്തില്‍ നിന്ന്‌ നാല്‌ വീതം ഫോറും സിക്സറുമടക്കം പോയിന്റര്‍ 57 റണ്‍സും 16 പന്തില്‍ നിന്ന്‌ രണ്ട്‌ ഫോറും നാല്‌ സിക്സറുമടക്കം കെവിന്‍ ഒബ്രിയാന്‍ പുറത്താകാതെ 42 റണ്‍സും അടിച്ചുകൂട്ടിയതോടെ അയര്‍ലന്റ്‌ 189 റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തി. നെതര്‍ലന്റ്സിന്‌ വേണ്ടി ജാമില്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്റ്സിന്‌ ടൂപ്പര്‍ ടെന്നില്‍ പ്രവേശിക്കണമെങ്കില്‍ 14.2 ഓവറില്‍ ലക്ഷ്യം മറികടക്കേണ്ടതുണ്ടായിരുന്നു. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട്‌ തുടക്കത്തിലെ ഓപ്പണര്‍മാരായ ബൊറനും മൈബര്‍ഗും കമ്പക്കെട്ടിന്‌ തീകൊളുത്തി. 6 ഓവറില്‍ സ്കോര്‍ 91-ല്‍ എത്തിച്ചശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ വേര്‍പിരിഞ്ഞത്‌. 15 പന്തില്‍ നിന്ന്‌ നാല്‌ ഫോറും രണ്ട്‌ സിക്സറുമടക്കം 31 റണ്‍സെടുത്ത ബൊറനെ ഒബ്രിയാന്റെ പന്തില്‍ ഡോക്ക്‌റെല്‍ പിടികൂടി. അധികം വൈകാതെ രണ്ടാം വിക്കറ്റും അവര്‍ക്ക്‌ നഷ്ടമായി. 23 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളും 7 കൂറ്റന്‍ സിക്സറുമടക്കം 63 റണ്‍സെടുത്ത മൈബര്‍ഗിനെ ഡോക്ക്‌റെല്ലിന്റെ പന്തില്‍ ജോയ്സ്‌ പിടികൂടി. 2ന്‌ 98. സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി. ഒരു റണ്‍സെടുത്ത വാന്‍ബീക്കാണ്‌ മടങ്ങിയത്‌. നാലാം വിക്കറ്റില്‍ ബരേസിയും ടോം കൂപ്പറും ഒത്തുചേര്‍ന്നതോടെ നെതര്‍ലന്റ്സ്‌ വീണ്ടും പിടിമുറുക്കി. കൂപ്പറുടെ ബാറ്റില്‍ നിന്ന്‌ തുടരെ സിക്സറുകള്‍ പറന്നതോടെ നെതര്‍ലന്റ്സ്‌ വിജയത്തിലേക്ക്‌ അതിവേഗം കുതിച്ചു. 11.2 ഒാ‍വറില്‍ സ്കോര്‍ 161-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 15 പന്തില്‍ നിന്ന്‌ ഒരു ഫോറും 6 സിക്സറുമടക്കം 45 റണ്‍സെടുത്ത കൂപ്പറെ മുര്‍താഗിന്റെ പന്തില്‍ ഒബ്രിയാന്‍ പിടികൂടി. തുടര്‍ന്നെത്തിയ ബെന്‍ കൂപ്പറെ കൂട്ടുപിടിച്ച്‌ ബരേസി തകര്‍ത്തടിച്ചതോടെ 37 പന്തുകള്‍ ബാക്കിനില്‍ക്കേ നെതര്‍ലന്റ്സ്‌ വിജയതീരമണിഞ്ഞു. 22 പന്തില്‍ നിന്ന്‌ മൂന്നു വീതം സിക്സറും ബൗണ്ടറിയുമടക്കം 40 റണ്‍സെടുത്ത ബരേസിയും അഞ്ച്‌ പന്തില്‍ നിന്ന്‌ ഒരു സിക്സറോടെ 9 റണ്‍സെടുത്ത ബെന്‍ കൂപ്പറും പുറത്താകാതെ നിന്നു. അയര്‍ലന്റിന്‌ വേണ്ടി കെവിന്‍ ഒബ്രിയാന്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.