Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആള്‍ദൈവങ്ങളും ഏകദൈവങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2014, 09:07 pm IST
in Vicharam

ആള്‍ ദൈവങ്ങളെന്ന ഒരു പ്രയോഗം കുറെക്കാലമായി ചില മത-രാഷ്‌ട്രീയ സംഘടനകള്‍ ഉപയോഗിച്ചുവരുന്നു. ആള്‍ദൈവം എന്ന പരിധിയില്‍ അവതാരങ്ങള്‍, ഗുരുക്കന്മാര്‍, ആചാര്യന്മാര്‍, സന്യാസിമാര്‍ തുടങ്ങിയവരെയാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്‌. അത്തരക്കാരെ ആരാധിക്കാനോ, പൂജിക്കാനോ പാടില്ല. അത്‌ തെറ്റാണ്‌, നികൃഷ്ടമാണ്‌ എന്നതാണ്‌ മുഖ്യ ആക്ഷേപം. ആരാധന എങ്ങനെ വേണമെന്ന്‌ തങ്ങള്‍ പറയും. പ്രാര്‍ത്ഥന ആരോട്‌ വേണമെന്ന്‌ ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. അത്‌ മാത്രമേ പാടുള്ളൂ. മതത്തിന്റെയും ദൈവത്തിന്റെയും കാര്യത്തില്‍ ഞങ്ങളാണ്‌ അവസാന വാക്ക്‌.

ഇങ്ങനെ പറയുന്ന ബാലിശ ബുദ്ധികള്‍ക്ക്‌ മറ്റാരോ പറഞ്ഞതിനെ ഏറ്റ്‌ പറയുവാന്‍ മാത്രമേ അറിയൂ. വെറും മുദ്രാവാക്യം വിളികള്‍. അവര്‍ക്ക്‌ അനുഭവമില്ലാത്ത കാര്യങ്ങള്‍, പുസ്തകം വായിച്ച്‌ കാണാപാഠം പഠിച്ചവര്‍. വെറുതെ ഉരുവിടുന്ന തത്തകള്‍. ഈശ്വരനെ അി‍റഞ്ഞവര്‍ വഴക്കടിച്ചിട്ടില്ല. വഴക്കടിച്ചവര്‍ ദൈവത്തെ അറിഞ്ഞിട്ടുമില്ല.

ചില ഭൗതികവാദികളും യുക്തിവാദികളും ഇതേ വാദം ഉന്നയിക്കുന്നുണ്ട്‌. അവര്‍ക്ക്‌ ഒരു വാദം മാത്രമേയുള്ളു ; തങ്ങള്‍ക്കറിയാത്ത കാര്യങ്ങളൊക്കെ ഇല്ലാത്തതാകുന്നു. പക്ഷേ അവര്‍ക്കും ആരാധനകളുണ്ട്‌. ചില വിദേശ താടിക്കാരാണ്‌ അവരുടെ ആരാധനാപാത്രങ്ങള്‍. താടിക്കാരുടെ ചിത്രം മുറിയില്‍ സൂക്ഷിക്കും. അവരുടെ പുസ്തകങ്ങളാണ്‌ അവര്‍ക്ക്‌ വേദം. താടിക്കാരുടെ പ്രതിമകളാകാം. അത്‌ വിഗ്രഹാരാധനയുടെ പരിധിയില്‍ വരില്ല! അവര്‍ സമ്മതിക്കാത്തതൊന്നും ഉള്ളതല്ല. ?മീശ വച്ച ശിശുക്കള്‍?, അവരോട്‌ സഹതപിക്കുകയേ നിവൃത്തിയുളളു.

ആള്‍ദൈവങ്ങളെന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നവരുടെ അവകാശവാദം ഏകദൈവം മാത്രമാണ്‌ ശരി എന്നതാണ്‌. ആ ഏകദൈവത്തിന്‌ ഒരു ഭാഷയെ അറിയു; ഒരു പ്രാര്‍ത്ഥന കേള്‍ക്കാനുള്ള ശ്രവണശക്തിയേ ഉള്ളു; ഒരാചാരം, ഒരു വേഷം, ഒരേ ഭക്ഷണം – ഇങ്ങനെ ആ ദൈവത്തിന്റെ പേരില്‍ ചില പുരോഹിതന്മാരും മതനേതാക്കളും നിശ്ചയിച്ചത്‌ മാത്രമാണ്‌ ആ ദൈവം സ്വീകരിക്കുക. ഇങ്ങനെയൊക്കെ ദൈവം വളരെ പരിമിതനെന്ന്‌ സ്വയം സമ്മതിക്കുകയും സര്‍വ്വശക്തനെന്ന്‌ പ്രസ്താവിക്കുകയും ചെയ്യും!

ഈ വാദത്തിന്റെ മറുപുറം വളരെ വിചിത്രമാണ്‌. ഒരു ദൈവം, ഒരു പ്രവാചകന്‍, ഒരു ഗ്രന്ഥം എന്ന്‌ പറഞ്ഞ്‌ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇന്ന്‌ ദൈവം മാത്രമല്ല, പ്രവാചകനും ആരാധ്യനായി. ഒരു മതഗ്രന്ഥത്തിനു പകരം പലതായി. ശവക്കല്ലറകള്‍ ആരാധനാകേന്ദ്രങ്ങളായി. പച്ചവെള്ളം വിമാനത്തില്‍ കൊണ്ടുവന്നാല്‍ പവിത്രമായി. കല്ലിനെ ചുംബിക്കുന്നത്‌ ദൈവികമായി. എന്തിന്‌ ഒരു മുടിനാര്‌ പോലും ആരാധ്യവസ്തുവായി മാറിയിരിക്കുന്നു.

ഇതിലേതിനെ ആരാധിക്കുന്നതാണ്‌ യഥാര്‍ത്ഥ ഏകദൈവരീതി? ആരു പറയുന്നതാണ്‌ അനുസരിക്കേണ്ടത്‌ ? ഓരോ കൂട്ടരും പറയുന്നത്‌ ഞങ്ങള്‍ പറയുന്നതാണ്‌ ശരിയായ മതം എന്നാണ്‌. അവര്‍ തമ്മില്‍ തല്ലുകയും തലകീറുകയും കുത്തി മലര്‍ത്തുകയും ചെയ്യുന്നു. ഇതിലൊരു തീരുമാനമോ യോജിപ്പോ കൊണ്ടുവരാന്‍ അല്‍പം പോലും കഴിവില്ലാത്തവര്‍ മറ്റുള്ളവരുടെ ആരാധനാരീതികളുടെ യുക്തിതേടി അലയുന്നത്‌ നാണമില്ലായ്‌മ എന്നൊരവസ്ഥ മതവിശ്വാസികളില്‍ ചിലര്‍ക്കുള്ളതുകൊണ്ടാണ്‌.

ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യര്‍ എന്ന്‌ വീമ്പ്‌ പറഞ്ഞിരുന്നവര്‍ പല ജാതികളും ഉപജാതികളും ഗോത്രങ്ങളുമായി വേര്‍പിരിഞ്ഞു. സവര്‍ണ്ണജാതികളും അവര്‍ണ്ണജാതികളും ഉണ്ടായി. ഒരു ജാതിക്കാരുടെ ആരാധനാലയത്തില്‍ അന്യജാതിക്കാരെ കയറ്റാതായി. അങ്ങനെ വാലും തലയുമില്ലാതെ പൊയ്‌ക്കൊണ്ടിരിക്കുന്നു.

വ്യക്തി ആരാധന പാടില്ല എന്ന്‌ പറഞ്ഞ്‌ വാള്‍ വീശുന്ന രണ്ടാമത്തെ കൂട്ടരുണ്ട്‌. അവര്‍ മറ്റൊരു ഏകദൈവത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. അവരുടെ അവകാശവാദം അവര്‍ പേരിട്ടുവിളിക്കുന്ന, അവര്‍ രൂപം കല്‍പ്പിച്ചിട്ടുള്ള ദൈവം മാത്രമാണ്‌ സത്യമായിട്ടുള്ളത്‌. മേറ്റ്ല്ലാം തെറ്റ്‌, പാപം !

വിഗ്രഹാരാധനകളും പ്രകൃതിപൂജയും തെറ്റ്‌. അവതാരങ്ങളും ഗുരുപരമ്പരയും അനാവശ്യം. വേദോപനിഷത്തുകള്‍ പമ്പര വിഡ്ഢിത്തം. ഒരു മതഗ്രന്ഥം, ഒരു പ്രവാചകന്‍, ഒരു വേഷം, ഒരു ആരാധന! അവരും വിധി – വിലക്കുകള്‍ ഏര്‍പ്പെടുത്തി. ബഹുദൈവആരാധനയ്‌ക്കും ആചാര്യന്മാര്‍ക്കുമെതിരെ ആഞ്ഞടിച്ചു.

എന്നാല്‍ ഇന്നോ ? എണ്ണിയാലൊടുങ്ങാത്ത ആരാധ്യ ദേവതകള്‍. അനേകം വിശുദ്ധന്മാര്‍, പുണ്യാളന്മാര്‍, വാഴ്‌ത്തപ്പെട്ടവര്‍, പുരോഹിതന്മാര്‍, മധ്യസ്ഥന്മാര്‍ തുടങ്ങി കമ്പിയും സിമെന്റും കൊണ്ടുണ്ടാക്കുന്ന അനേകം സ്തൂപങ്ങളും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കൊണ്ടുണ്ടാക്കുന്ന അനേകം രൂപങ്ങളും ആരാധ്യവസ്തുക്കളായി. പക്ഷേ പറയുമ്പോള്‍ ഏകദൈവ ആരാധന എന്നവകാശപ്പെടും. യുക്തിയുടെയോ ശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ശവപൂജയാണ്‌ അത്തരക്കാര്‍ നടത്തുന്നത്‌. എന്നിട്ടും ജീവനുളള ഒരാളിനെ ആരാധിക്കുന്നത്‌ തെറ്റാണു പോലും. !

ചില മതവിഭാഗങ്ങള്‍ അങ്ങനെ മരിച്ചുപോയ ചിലരുടെ എല്ലിന്‍കഷണം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വച്ച്‌ ആരാധിക്കുന്നു. അവിടേക്ക്‌ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. വിശ്വാസികളെ ചൂഷണം ചെയ്യുന്നു, വഞ്ചിക്കുന്നു. മറ്റു ചിലയിടത്ത്‌ പല്ലും നഖവുമൊക്കെ സൂക്ഷിച്ചിട്ടുണ്ടെന്ന്‌ കേള്‍ക്കുന്നു. ഏകദൈവവിശ്വസം ചെന്നെത്തിയിരിക്കുന്ന ദുരവസ്ഥ.

ഏകദൈവ?വിശ്വാസം? പ്രകൃതി വിരുദ്ധമാണ്‌. കാരണം പ്രകൃതി നിലനില്‍ക്കുന്നത്‌ വൈവിധ്യത്തിലാണ്‌. അതുകൊണ്ട്‌ പ്രകൃതിയില്‍ ജീവിക്കുന്ന മനുഷ്യന്‌ ആരാധനയിലും സങ്കല്‍പത്തിലും വൈവിധ്യമുണ്ടാകുക സ്വാഭാവികം. ആ വൈവിധ്യങ്ങളിലൊക്കെ ഒരു ഏകാത്മതയെ ദര്‍ശിക്കാന്‍ കഴിയുന്നവര്‍ പ്രകൃതിക്ക്‌ അതീതരായി മാറും. അവര്‍ക്കു മാത്രമേ ഏകത്വം എന്ന സാക്ഷാത്ക്കാരം ഉണ്ടാകൂ. ഏകം?എന്ന ഈശ്വരതത്വം വെറും വിശ്വാസമല്ല; ദര്‍ശനമെന്നാണതിന്‌ പറയുന്നത്‌. ഏകത്വദര്‍ശനവും ഏകദൈവവിശ്വാസവും രണ്ടാണ്‌.

അത്തരം ഏകാത്മഭാവം പൂര്‍ണ്ണമായോ ഭാഗികമായോ ഉള്‍ക്കൊണ്ടവരാണ്‌ ഋഷിമാരും സന്യാസിമാരും പുണ്യാത്മാക്കളും. തങ്ങള്‍ക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയാത്തതിനെ സാക്ഷാത്കരിച്ച അത്തരക്കാരെ ആരാധിക്കുകയും മാര്‍ഗദര്‍ശികളായി കണക്കാക്കുകയും ചെയ്യുന്നത്‌ ഇവിടുത്തെ പാരമ്പര്യമാണ്‌. അതിനെ ആള്‍ദൈവ ആരാധനയെന്ന്‌ ആരെങ്കിലും ആക്ഷേപിക്കുന്നുവെങ്കില്‍ അല്‍പബുദ്ധികളെന്നേ അവരെ വിശേഷിപ്പിക്കാനുള്ളു.

ആദ്ധ്യാത്മികത എന്നാല്‍ ഇതൊന്നുമല്ല, അതിന്റെ കുത്തക തനിക്കാണെന്നു പറഞ്ഞ്‌ ചില ?മഹാ? പണ്ഡിതന്മാര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്‌. അതില്‍ അതിശയിക്കാനില്ല. കാരണം, ഈ നാടിന്റെ മണ്ണിനെയോ സംസ്ക്കാരത്തെയോ പുറമേ നിന്നുള്ളവര്‍ ആക്രമിച്ചപ്പോഴൊക്കെ ഇവിടെത്തന്നെയുള്ള മാതൃഘാതകരാണ്‌ കൂട്ടുനിന്നിട്ടുള്ളതും ഒറ്റുകൊടുത്തതും. അവരുടെ പരമ്പര കുറ്റിയറ്റ്‌ പോയിട്ടില്ലെന്ന്‌ നാം മനസ്സിലാക്കിയാല്‍ മതി.

അവരുടെ ഭാഷയില്‍ ആത്മീയത എന്നാല്‍ ഗുരുപൂജയോ വ്യക്തിആരാധനയോ അല്ല. ?യജ്ഞം?നടത്തി പണം സമ്പാദിക്കലാണ്‌. ടൂര്‍ പാക്കേജ്‌ സംഘടിപ്പിച്ച്‌ കോടികള്‍ ഉണ്ടാക്കലാണ്‌. ?മഹായജ്ഞങ്ങള്‍ നടത്തി, വലിയ വരവുണ്ടാകുമ്പോള്‍ കരയോഗങ്ങളുമായി വഴക്കടിച്ച്‌ തല്ലിപ്പിരിയുന്നതും പണത്തിന്‌ വേണ്ടി പിടിവലി നടത്തുന്നതും ആത്മീയപ്രവര്‍ത്തനമാണ്‌!

അത്തരക്കാരുടെ അഭിപ്രായത്തില്‍ ആത്മീയ ആചാര്യന്‍ എന്നാല്‍ താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‌ ഭക്തന്മാര്‍ നല്‍കുന്ന വാഹനം തന്റേതാക്കുന്നതിനെയാണ്‌. അതാണ്‌ ?ഭോഗത്യാഗം?! ദിവസവും താടിയും മുടിയും ഡ്രിം ചെയ്ത്‌ രോമത്തിന്റെ അലൈന്‍മെന്റ്‌ കൃത്യമാക്കുന്നതും ശരിയായ ആത്മീയ സാധനയാണ്‌. ഇങ്ങനെ താന്‍ ചെയ്യുന്നതെല്ലാം ശരിയായ ആത്മീയതയും ഇതര കാര്യങ്ങള്‍ മുഴുവന്‍ ഹീനതയും.

ശരിയായ ആത്മീയ ആചാര്യന്‍മാര്‍ ഒന്നിനെയും എതിര്‍ക്കുകയല്ല ചെയ്തിട്ടുള്ളത്‌. നിലവിലുള്ളത്‌ താണതരം രീതികളാണെങ്കില്‍ അതിലും ശ്രേഷ്ഠമായതിനെ അവതരിപ്പിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ഉള്ളത്‌ അടിച്ചുടയ്‌ക്കുകയല്ല ചെയ്തത്‌, നവീകരിക്കുകയാണ്‌. കൂടുതല്‍ ശുദ്ധീകരിച്ചു. അത്‌ നിഷേധമല്ല സൃഷ്ടിയാണ്‌. തടയലല്ല, സംക്രമിപ്പിക്കലാണ്‌.

ആത്മീയ രംഗത്തുള്ള എല്ലാ മനുഷ്യരും ഏറ്റവും താണപടിയില്‍ നിന്നാണ്‌ തുടങ്ങിയിട്ടുള്ളത്‌. അവരുടെ മഹത്വം അവര്‍ കടന്ന്‌ കയറിപ്പോയ പടികള്‍ തട്ടിത്തകര്‍ത്തില്ല എന്നതാണ്‌. പിന്നാലെ വരുന്നവര്‍ക്ക്‌ ഉയരാന്‍ ആ പടവുകള്‍ നിലനിര്‍ത്തി. അതാണ്‌ യഥാര്‍ത്ഥ ആത്മീയ ആചാര്യന്മാര്‍ ചെയ്തിട്ടുള്ളത്‌. ശ്രീ നാരായണഗുരുവും രാമകൃഷ്ണദേവനും ചിന്മയാനന്ദസ്വാമികളും ഒക്കെ ചെയ്തത്‌ അതു തന്നെയാണ്‌. അവരെയൊക്കെ പുറന്തള്ളി, ചെറിയ ചെറിയ കാര്യങ്ങളും താണപടികളും തെറ്റാണെന്നും തകര്‍ക്കേണ്ടതാണെന്നും പറഞ്ഞ്‌ ആരെങ്കിലും വരുന്നുണ്ടെങ്കില്‍, അത്തരക്കാര്‍ ആത്മീയഗുരുസ്ഥാനത്തിനര്‍ഹരല്ല.

പണ്ട്‌ ഒരു കള്ളനെ നാട്ടുകാര്‍ ഓടിച്ചു. ഓട്ടത്തിനിടയില്‍ കള്ളന്‍ പുഴയുടെ തീരത്ത്‌ കാവി വസ്ത്രം കണ്ടു. ഒരു സന്യാസി വസ്ത്രം അഴിച്ചുവച്ച്‌ കുളിക്കാനിറങ്ങിയതായിരുന്നു. തത്ക്കാലം കള്ളന്‍ മറ്റുള്ളവര്‍ വരുന്നതിന്‌ മുന്‍പ്‌ ഈ കാവി എടുത്തണിഞ്ഞ്‌ ധ്യാനനിമഗ്നനെപ്പോലെ ഇരുന്നു. കള്ളനാണ്‌ ഇരിക്കുന്നതെന്നറിയാതെ വന്നവര്‍ കാവിധാരിയെ വണങ്ങി മടങ്ങി. ഒരു കാവി വസ്ത്രത്തിന്‌ ഇത്രയും മഹത്വമോ എന്നയാള്‍ അത്ഭുതപ്പെട്ടു. അങ്ങനെ ആരെങ്കിലും കാവി ധരിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പേരില്‍ തന്നെ അനേകം പേര്‍ വണങ്ങുന്നു എങ്കില്‍ അത്‌ ആ പാരമ്പര്യത്തിന്റെ മഹത്വമാണ്‌. അതിന്റെ പേരില്‍ അഹങ്കരിക്കരുത്‌. ഒരു പാരമ്പര്യത്തെ ആക്ഷേപിക്കാന്‍ തന്റെ വേഷത്തെ വിലയ്‌ക്കെടുക്കാന്‍ മതവ്യാപാരികള്‍ക്കും മാധ്യമവ്യാപാരികള്‍ക്കും നിന്നു കൊടുക്കരുത്‌. ടിവിയിലും പത്രങ്ങളിലും വരാന്‍, ആധുനികനാണെന്ന്‌ കാണിക്കാന്‍ പൈതൃകത്തെ തള്ളിപ്പറയരുത്‌.

വലിയ ആത്മീയ ആചാര്യന്മാരാകാന്‍ കഴിഞ്ഞില്ലെങ്കിലും ആ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും അവ കാത്ത്‌ സൂക്ഷിക്കുവാന്‍ ജാഗരൂകരായിരിക്കുകയും ചെയ്യുന്ന അനേകായിരം സാധാരണ ഹിന്ദുക്കള്‍ ഇവിടെയുണ്ട്‌. കുടുംബജീവിതത്തിന്റെ പ്രാരബ്ധങ്ങള്‍ക്കിടയിലും കിട്ടുന്നതിന്റെ ഒരു പങ്ക്‌ സമ്പത്തും സമയവും ആരോഗ്യവും ചെലവഴിച്ച്‌ ഭാരതത്തിന്റെ ഈ വൈവിധ്യപൂര്‍ണ്ണമായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന പുരുഷാരത്തെ ചവിട്ടിമെതിച്ച്‌ കടന്നുപോകാന്‍ പുരോഗമന മതത്തിന്റെ പേരിലായാലും യുക്തിവാദത്തിന്റെ പേരിലായാലും മാധ്യമങ്ങളുടെ പേരിലായാലും ആരും ശ്രമിക്കരുത്‌.

മാധ്യമസ്വാതന്ത്ര്യമെന്നാല്‍ മാതാപിതാക്കളാല്‍ ശരിയായി വളര്‍പ്പെടാതെ പോയവരുടെ മനോവൈകൃതങ്ങളുടെ ആവിഷ്ക്കാരമല്ല. ആരാലും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത , അപ്രമാദത്തമുള്ള ദിവ്യജനങ്ങളുമല്ല. തങ്ങള്‍ക്കാരെയും എന്തും പറയാം, തങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന അഹങ്കാരം അനുവദിക്കാവുന്നതല്ല.

ഒളിക്യാമറയും ഒളിഞ്ഞുനോട്ടവുമാണ്‌ മാധ്യമപ്രവര്‍ത്തനമെങ്കില്‍ അത്തരക്കാര്‍ സ്വന്തം വീട്ടില്‍ നിന്നും തുടങ്ങട്ടെ. സ്വന്തം മാതാപിതാക്കളില്‍ നിന്നാകട്ടെ ആദ്യ എപ്പിസോഡ്‌. അവരല്ലെ ആദ്യഗുരു. അവിടെ അരുതാത്തത്‌ മറ്റുള്ളിടത്തും പാടില്ല. അത്തരമൊരു മര്യാദ പാലിക്കുന്നതിനെയാണ്‌ സംസ്ക്കാരമെന്ന്‌ പറയുന്നത്‌.

കാ. ഭാ. സുരേന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.