ന്യൂദല്‍ഹി: ഏവരും രണ്ടാമതൊരവസരം അര്‍ഹിക്കുന്നെന്ന് വീരേന്ദ്ര സേവാഗ്. തിരിച്ചു വരുന്നതിനും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനും താന്‍ നന്നായി പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പന്തിനെ നിരീക്ഷിക്കുന്നതിലും താന്‍ നന്നായി പ്രയത്‌നിക്കുന്നുണ്ട്- സേവാഗ് പറഞ്ഞു. രാജ്യന്തര ക്രിക്കറ്റില്‍ സേവാഗ് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി.
മുപ്പത്തഞ്ച് വയസ്സുകാരനായ സേവാഗിന്റെ കാഴ്‌ച്ചയിലെ പ്രശ്‌നവും മറ്റുമാണ് കളിയിലെ മോശം ഫോമിന് കാരണമായത്. ലോകോത്തര ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരില്‍ നിലവിലും സേവാഗിന് മികച്ചൊരു സ്ഥാനമുണ്ട്.
















