ധാക്ക: ശ്രീലങ്കന്‍ ബാറ്റിങ് ഇതിഹാസം കുമാര്‍ സംഗക്കാര അന്താരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റിനോട് വിടപറയുന്നു. ബംഗ്ലാദേശില്‍ നടക്കുന്ന ലോകകപ്പോടെ കുട്ടിക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന വിവരം താരം തന്നെയാണ് പുറത്തുവിട്ടത്.
സംശയംവേണ്ട എന്റെ അവസാന ട്വന്റി20 ലോകകപ്പാണിത്. ഇതിനുശേഷം ഞാന്‍ അന്താരാഷ്‌ട്ര ട്വന്റി20 മത്സരങ്ങളില്‍ കളിക്കില്ല. സങ്കടമുണ്ട്, പക്ഷേ യാഥാര്‍ ത്ഥ്യത്തെ അംഗീകരിച്ചല്ലെ പറ്റു, സംഗക്കാര പറഞ്ഞു.
എന്റെ ട്വന്റി20 കരിയര്‍ അവസാനിക്കുന്നില്ല. ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി കളിക്കും. ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചാല്‍ പുതു തലമുറയ്‌ക്ക് വഴിമാറിക്കൊടുക്കണം. അതാണു രീതിയെന്നും സംഗ കൂട്ടിച്ചേര്‍ത്തു. ലങ്കയ്‌ക്കുവേണ്ടി ഇതുവരെ 50 ട്വന്റി20 മത്സരങ്ങള്‍ കളിച്ച സംഗക്കാര 120 സ്ട്രൈക്ക് റേറ്റില്‍ 1311 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
















