സിഡ്നി: ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സന് ട്വന്റി20 ലോകകപ്പ് നഷ്ടമായേക്കും. വലത് കാല്‍പ്പാദത്തിന് പരിക്കേറ്റ ജോണ്‍സന്‍ കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഓസീസ് കോച്ച് ഡാരെന്‍ ലേമാന്‍ സൂചിപ്പിച്ചു. ആഷസിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും കങ്കാരുക്കള്‍ക്ക് ഉജ്ജ്വല ജയങ്ങളൊരുക്കിയത് ജോണ്‍സന്റെ പന്തേറാണ്. അതിനാല്‍ത്തന്നെ താരത്തിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കും. ജോണ്‍സന്റെ പരിക്ക് യഥാസമയം ഭേദമായില്ലെങ്കില്‍ ജയിംസ് പാറ്റിന്‍സന്‍, ബെന്‍ കട്ടിങ്, ജോഷ് ഹെസല്‍വുഡ് എന്നിവരിലൊരാളെ ഓസീസ് സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 23ന് പാക്കിസ്ഥാനെതിരെയാണ് ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയുടെ പ്രഥമ മത്സരം.
















