ബാസല്‍: സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രയാണത്തിന് അന്ത്യം. വനിതാ വിഭാഗത്തില്‍ പി. വി. സിന്ധുവിനും പുരുഷന്‍മാരില്‍ പി. കശ്യപിനും സെമിയില്‍ അടിതെറ്റി.
ചൈനയുടെ യുവതാരം യു സണ്ണിനോടാണ് സിന്ധുമുട്ടുകുത്തിയത്, സ്കോര്‍: 21-18,12-21, 19-21. കശ്യപിന് മറ്റൊരു ചൈനീസ് പ്രതിയോഗി ഹോവെയ് ടിയാന്‍ മടക്ക ടിക്കറ്റ് നല്‍കി (17-21, 11-21). വനിതകളിലെ കിരീട പ്രതീക്ഷയായിരുന്നു സൈന നെവാള്‍ നേരത്തെ പുറത്തായിരുന്നു. സണ്ണിനെതിരെ ആദ്യ ഗെയിം പിടിച്ചെടുത്തശേഷമാണ് സിന്ധു തോല്‍വി വഴങ്ങിയത്. നിര്‍ണായക 14-19 പിന്നിലായ സിന്ധു സ്കോര്‍ 18-19 എന്ന നിലയില്‍ എത്തിച്ചെങ്കിലും അവസാന ചിരി സണ്ണിന്റേതായിമാറി.
















