Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇമ്മിണി വല്യ ബേബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 08:26 pm IST
inVicharam

ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌ പോയതിന്‌ ശേഷം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ ബേബിയോളം മുന്തിയ ഒരു ബുദ്ധിജീവി ഉണ്ടായിട്ടില്ല. മാര്‍ക്സിന്റേത്‌ പോലത്തെ താടി മാത്രമല്ല ഒടുക്കത്തെ ബുദ്ധിയുമുണ്ട്‌ ഇദ്ദേഹത്തിനെന്നാണ്‌ കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരുടെ ധാരണ. പത്താം ക്ലാസ്‌ വരെ തികച്ച്‌ പഠിക്കാത്തവര്‍ക്ക്‌ കോളജില്‍ പോയവരോട്‌ തോന്നുന്ന ഒരുതരം ആരാധനയാണിത്‌. ആ ആരാധന വരുത്തിവെച്ച ഊരാക്കുടുക്കിലാണ്‌ ഇപ്പോള്‍ ബേബി.

വി.എസ്‌. അച്യുതാനന്ദനെ പടിയടച്ച്‌ പിണ്ഡം വെച്ച്‌ പിബിയില്‍ കയറിയിരുപ്പായ നാള്‍ മുതല്‍ ബേബിയുടെ ആഗ്രഹമാണ്‌ ദല്‍ഹിയില്‍ താവളമാക്കുക എന്നത്‌. അവിടെയാവുമ്പോള്‍ ഇവിടുത്തെ പോലെ പാര്‍ട്ടിക്ക്‌ വേണ്ടി പണിയെടുത്ത്‌ വിയര്‍ക്കണ്ട. വോട്ട്‌ പോലും ചെയ്യണ്ട. എവിടെങ്കിലും നാല്‌ പേരുള്ളിടത്ത്‌ പോയി വിഭാഗീയതയ്‌ക്ക്‌ ഒത്തുതീര്‍പ്പുണ്ടാക്കുക എന്ന ചടങ്ങുകള്‍ മാത്രമേ ജോലിയായുള്ളു. ആള്‌ പിബിയംഗമായതുകൊണ്ട്‌ ചാനല്‍ക്യാമറകള്‍ക്ക്‌ മുന്നില്‍ നില്‍ക്കുകയുമാവാം. നേരാംവണ്ണം ഒരു ജാഥ നടത്തിപ്പോലും ശീലമില്ലാത്ത എസ്‌ആര്‍പി കേന്ദ്ര നേതാവായി തിളങ്ങുന്ന കാലം മുതലുള്ള ആഗ്രഹമാണിത്‌. അതിനൊരു അവസരമൊരുങ്ങുകയാണെന്ന്‌ തോന്നിക്കുമ്പോഴാണ്‌ ഇടിത്തീ പോലെ ആര്‍എസ്പിക്കാരന്റെ വരവ്‌. അവരിപ്പോള്‍ ഇങ്ങനെ വാലില്‍കുത്തി എഴുന്നേല്‍ക്കുമെന്ന്‌ വല്ല മുന്‍ധാരണയുമുണ്ടായിരുന്നെങ്കില്‍ ഈ വയ്യാവേലിക്ക്‌ നില്‍ക്കില്ലായിരുന്നു.

കൊല്ലത്തെ ഏതോ പത്രക്കാരനാണ്‌ ബേബിയുടെ മനസില്‍ ഈ വേണ്ടാത്ത മോഹമുദിപ്പിച്ചത്‌. കേരളരക്ഷായാത്രയുമായി കൊല്ലത്തെത്തിയ പിണറായിയോടാരോ ബേബിയാണോ കൊല്ലത്തെ സ്ഥാനാര്‍ത്ഥി എന്ന്‌ ചോദിച്ചുപോല്‍. ബേബിയെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന്‌ ഈ ചോദ്യത്തില്‍ നിന്ന്‌ മനസിലാക്കിക്കളഞ്ഞ മഹാബുദ്ധിമാനാണ്‌ പിണറായി. കേട്ടപ്പോള്‍ ബേബിക്കും ആഗ്രഹമായി. കൊല്ലത്ത്‌ വള്ളംകളി നടത്തി മാനം കളഞ്ഞ്‌ നില്‍പാണ്‌ പീതാംബരക്കുറുപ്പ്‌, പോരെങ്കില്‍ സരിതയുടെയും ശ്വേതയുടെയും ശാലുമേനോന്റെയുമൊക്കെ വര്‍ണചിത്രങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസുകാരുടെ തലവെട്ടിക്കേറ്റിയാല്‍ പണി എളുപ്പമായി. പാര്‍ട്ടിക്കാരാണേല്‍ ആ പണിക്ക്‌ പണ്ടേ മിടുക്കന്മാരാണ്‌ താനും. ബ്രഹംചാരി പീതാംബരക്കുറുപ്പിന്‌ സദാചാരവിഷയത്തില്‍ കേരളത്തിലേറ്റവും മുമ്പനായ തന്റെ മുന്നില്‍ നില്‍ക്കാനുള്ള യോഗ്യത പോലുമില്ലെന്നായിരുന്നു ബേബിയുടെയും അനുചരവൃന്ദത്തിന്റെയും വിലയിരുത്തല്‍. കേട്ടപാതി കേള്‍ക്കാത്ത പാതി കൊല്ലത്ത്‌ കുട്ടിസഖാക്കള്‍ പ്രചാരണവുമായി രംഗത്തിറങ്ങി. ബേബിയാണേല്‍ ജയിച്ച്‌ ദല്‍ഹിയിലേക്ക്‌ പോകാന്‍ പെട്ടിയൊരുക്കിത്തുടങ്ങുകയും ചെയ്തതാണ്‌.

അപ്പോഴാണ്‌ ആര്‍എസ്പിയുടെ കന്നംതിരിവ്‌. ഇനി വിഴുങ്ങാന്‍ വാല്‍ക്കഷ്ണം കൂടിയേ ബാക്കിയുള്ളൂ എന്ന ഘട്ടത്തിലാണ്‌ ആര്‍എസ്പി തിരിഞ്ഞു നിന്നത്‌. ബംഗാളിലെ ഏതോ കുഗ്രാമത്തില്‍ നിന്ന്‌ വണ്ടിവിട്ടാല്‍ പിന്നെ ചവറയില്‍ മാത്രം കാണുന്ന പാര്‍ട്ടിയാണ്‌ ഇപ്പറഞ്ഞ റവല്യൂഷണറി സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയെന്ന ഒരു പഴയ പാട്ടുണ്ട്‌ ചരിത്രത്തില്‍. പക്ഷെ നഞ്ചെന്തിന്‌ നാനാഴിയെന്ന്‌ ചോദിച്ച പോലാണ്‌ കാര്യങ്ങള്‍ അന്നും ഇന്നും. ശ്രീകണ്ഠന്‍ നായരും ബേബിജോണും ആര്‍.എസ്‌. ഉണ്ണിയും ടി.കെ. ദിവാകരനുമൊക്കെ നെഞ്ചുവിരിച്ചുനിന്ന കാലത്ത്‌ കൊല്ലം പട്ടണത്തില്‍ തലയെടുപ്പ്‌ കൊണ്ട്‌ അവര്‍ക്ക്‌ മുന്നില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ത്രാണിയില്ലായിരുന്നു ബേബിയുടെ നേതാക്കള്‍ക്ക്‌. ആ തലക്കനം ഭിന്നിപ്പിച്ചും ചോര്‍ത്തിക്കളഞ്ഞും അടര്‍ത്തിമാറ്റിയും പലകൊമ്പിലാക്കി ആര്‍എസ്പിയെ അടക്കാന്‍ കരിമണല്‍ക്കുഴിയെടുത്ത്‌ ഏതാണ്ട്‌ അത്‌ ഇല്ലാതായി എന്ന്‌ നിനച്ചിരിക്കുമ്പോഴാണ്‌ പുതിയവരവ്‌. ജില്ലയിലെ അണ്ടിയാപ്പീസുകളില്‍ പണിമുടക്കം നടത്താനുള്ള ശേഷിയേ ആ പാര്‍ട്ടിക്കുള്ളൂ എന്ന്‌ പരിഹസിച്ചവര്‍ക്ക്‌ പണി കൊടുക്കാനാണ്‌ തീരുമാനം.

ബ്രഹ്മചാരി പീതാംബരക്കുറുപ്പ്‌ കപ്പല്‍കേറ്റിയ മാനം തിരിച്ചുപിടിക്കാന്‍ ആവതുള്ള സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന കോണ്‍ഗ്രസുകാര്‍ക്ക്‌ അതൊരു പിടിവള്ളി കൂടിയായപ്പോഴേക്ക്‌ പെട്ടത്‌ ബേബിയാണ്‌. ഇനി കൊല്ലം മണ്ഡലത്തില്‍ പിടിച്ചുകയറാന്‍ ബേബി പറഞ്ഞുപഠിച്ച സിദ്ധാന്തങ്ങള്‍ പോരാതെ വരും. ആവേശം കയറി പാര്‍ട്ടിക്കാര്‍ ചുവരെഴുത്ത്‌ തുടങ്ങിയില്ലായിരുന്നെങ്കി ല്‍ താനൊന്നുമറിഞ്ഞില്ലേ എന്ന്‌ പറഞ്ഞ്്‌ മുങ്ങാമായിരുന്നു. ഇനി മുങ്ങിയാല്‍ ആര്‍എസ്പിയെ പേടിച്ചിട്ടാണെന്ന്‌ പറയും. ആള്‌ ബേബിയായത്‌ കൊണ്ട്‌ മദനി മുതല്‍ ഒഎന്‍വി വരെയുള്ളവര്‍ വോട്ട്‌ പിടിക്കാനിറങ്ങുമെന്ന ആശ്വാസമാണ്‌ ശേഷിക്കുന്നത്‌.

അത്രയ്‌ക്ക്‌ മുന്തിയ സാംസ്കാരിക നായകനാണ്‌ ബോബി. പൈതൃകത്തിന്‌ സ്ത്രീലിംഗമായി മലയാളത്തിന്‌ മാതൃകത്തെ സംഭാവന ചെയ്ത ഭാഷാപണ്ഡിതനാണ്‌ അദ്ദേഹം. ചരിത്രാന്വേഷണപടുത്വം അതിലുമെത്രയോ ഉയര്‍ന്നതാണ്‌. സാക്ഷാല്‍ വേലുത്തമ്പി ദളവയുടെ സ്മാരകം പണിയാന്‍ അദ്ദേഹം കണ്ടെത്തിയ സ്ഥലവും സ്ഥലനാമചരിത്രവും വിഖ്യാതമാണ്‌. വേലുത്തമ്പി കുണ്ടറ വിളംബരം നടത്തിയ ഇളമ്പള്ളൂര്‍ കാവിന്‌ മതവര്‍ഗീയതയുടെ പരിവേഷമുള്ളതിനാല്‍ മതമില്ലാത്ത ബേബി സ്മാരകത്തിന്‌ ഇടം തേടിയത്‌ നാന്തിരിക്കല്‍ പള്ളിയുടെ മുറ്റത്താണ്‌. വേലുത്തമ്പിയും നാന്തിരിക്കലും തമ്മിലുള്ള ബന്ധം ആരാഞ്ഞവര്‍ക്ക്‌ ബേബി നല്‍കിയ മറുപടിയും അദ്ദേഹത്തിന്റെ പ്രൗഢമായ ചരിത്രജ്ഞാനം വെളിപ്പെടുത്തുന്നതായിരുന്നു. അവിടെ വന്നപ്പോള്‍ വേലുത്തമ്പി ‘നാം തിരിക്കുകയാണ്‌’ എന്ന്‌ പറഞ്ഞതിനാല്‍ സ്ഥലത്തിന്‌ നാന്തിരിക്കല്‍ എന്ന്‌ പേര്‌ വന്നുവെന്നാണ്‌ ആ ചരിത്രകഥ.

സ്കൂള്‍കുട്ടികള്‍ക്ക്‌ മതമില്ലാത്ത ജീവന്‍ പഠിക്കാന്‍ കൊടുക്കുകയും അതേ കുട്ടികള്‍ക്ക്‌ മതം നോക്കി സ്കോളര്‍ഷിപ്പ്‌ നല്‍കുകയും ചെയ്ത അസാമാന്യ ബുദ്ധിശാലിയാണ്‌ മരിയന്‍ അലക്സാണ്ടര്‍ ബേബി. അറുപതിലെത്തുമ്പോള്‍ വീഴ്ചയുടെ വക്കിലേക്കാണ്‌ സഖാവിന്റെ പോക്ക്‌. പിന്നെ വ്യാഖ്യാനങ്ങള്‍ സന്ദേശം സിനിമയിലെപ്പോലെ അതിങ്ങനെയും വായിച്ചടുക്കാം…. “വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു. ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം നമുക്ക്‌ പ്രതികൂലമായി ഭവിച്ചത്‌.”

“മനസ്സിലായില്ല”

“വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ്‌ ചിന്താസരണികളും റാഡിക്കലായ ഒരു മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ…?”

എം. സതീശന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.