മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഒഫ് ദ ജനറേഷന്‍ അവാര്‍ഡ്.
1993 മുതല്‍ 2013 വരെയുള്ള രണ്ടുപതിറ്റാണ്ടുകാലത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായാണ് സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനേയും പിന്നിലാക്കിയാണ് സച്ചിന്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.
ക്രിക് ഇന്‍ഫോയുടെ മറ്റ് അവാര്‍ഡുകള്‍
കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ് ബാറ്റിംഗ് പ്രകടനം – ശിഖര്‍ ധാവാന്‍( ഓസ്‌ട്രേലിയയ്‌ക്കെതിരെ 187 റണ്‍സ്)
മികച്ച ഏകദിന ബാറ്റിംഗ് – രോഹിത് ശര്‍മ്മ( ഓസ്‌ട്രേലിയയ്‌ക്കെതിരെ 200 റണ്‍സ്)
മികച്ച പുതുമുഖ താരം – ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി
മികച്ച ടെസ്റ്റ് ബൗൡഗ് – മിച്ചല്‍ ജോണ്‍സണ്‍ (ഓസ്‌ട്രേലിയ)
മികച്ച ഏകദിന ബൗൡഗ് – ഷാഹിദ് അഫ്രിദി (പാക്കിസ്ഥാന്‍)
















