മാന്‍സിസ്ക് (റഷ്യ): ലോക കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് സമനില. ബള്‍ഗേറിയന്‍ ഗ്രാന്റ് മാസ്റ്റര്‍ വസെലിന്‍ ടോപലോവാണ് രണ്ടാം റൗണ്ടില്‍ 54 നീക്കങ്ങള്‍ക്കൊടുവില്‍ ആനന്ദിനെ സമനിലയില്‍ തളച്ചത്. ആദ്യറൗണ്ടില്‍ ആനന്ദ് ലോക രണ്ടാം നമ്പര്‍താരം ലെവോണ്‍ അരോണിയനെ പരാജയപ്പെടുത്തിയിരുന്നു.
മറ്റ് മത്സരങ്ങളില്‍ ലെവോണ്‍ അരോണിയോന്‍ ഷെക്‌റിയാര്‍ മമെദ്യാറോവിനെയും പീറ്റര്‍ സിഡ്ലര്‍ ദിമിത്രി ആന്‍ഡ്രെയ്‌കിനെയും വ്ലാഡിമിര്‍ ക്രാംനിക്ക് സെര്‍ജി കര്‍ജാകിനെയും പരാജയപ്പെടുത്തി. മൂന്നാം റൗണ്ടില്‍ ഷെക്‌റിയാര്‍ മമെദ്യാറോവാണ് ആനന്ദിന്റെ എതിരാളി.
















