ബര്‍ലിന്‍: നികുതിവെട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ട യുലി ഹോനെസ് ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചിന്റെ മേധാവിസ്ഥാനം ഒഴിഞ്ഞു. യൂറോപ്യന്‍ ഫുട്ബോളില്‍ വിജയങ്ങളുടെ പരമ്പര തീര്‍ക്കുന്ന ബയേണിന്റെ അന്തസിനും നല്ലഭാവിക്കും ദോഷം വരാതിരിക്കാനാണ് രാജി തീരുമാനമെന്ന് ഹോനെസ് വ്യക്തമാക്കി. ശിക്ഷ അംഗീകരിച്ച ഹോനെസ് അപ്പീല്‍ പോകേണ്ടെന്നു നിശ്ചയിച്ചിരുന്നു. ബയേണിന്റെ ചെയര്‍മാനും ഉപദേശക സമിതി അംഗവുമായ ഹോനെസിനെ നികുതിവെട്ടിപ്പു കേസില്‍ വെള്ളിയാഴ്ചയാണ് മൂന്നര വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. രഹസ്യ അക്കൗണ്ടിലൂടെ ദശലക്ഷക്കണക്കിന് ഡോളറിന്റെ നികുതി തട്ടിച്ചെന്നായിരുന്നു ഹോനെസിനെതിരായ കേസ്.
















