Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബയേണ്‍, അത്ലറ്റികോ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 08:10 pm IST
inSports

മ്യൂണിക്ക്‌: നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ തളച്ചിട്ടും ആഴ്സണല്‍ ചാമ്പ്യന്‍സ്ലീഗ്‌ ഫുട്ബോളില്‍ നിന്ന്‌ പുറത്തായി. ആദ്യ പാദത്തില്‍ നേടിയ 2-0ന്റെ വിജയമാണ്‌ ബയേണിനെ ക്വാര്‍ട്ടറിലേക്ക്‌ നയിച്ചത്‌. അലയന്‍സ്‌ അരീനയില്‍ നടന്ന രണ്ടാംപാദം 1-1ന്‌ സമനിലയില്‍ കലാശിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 3-1ന്റെ വിജയത്തോടെയാണ്‌ ജര്‍മ്മന്‍ ടാങ്കുകള്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്‌. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്‌ എസി മിലാനെ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ സ്പാനിഷ്‌ കരുത്തരായ അത്ലറ്റികോ മാഡ്രിഡും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ 1-0ന്‌ വിജയിച്ച അത്ലറ്റികോ ഇരുപാദങ്ങളിലുമായി 5-1ന്റെ വിജയമാണ്‌ കരസ്ഥമാക്കിയത്‌.

ജര്‍മ്മനിയിലെ അലയന്‍സ്‌ അരീനയില്‍ ആഴ്സണലിനെതിരെ നടന്ന പോരാട്ടത്തില്‍ ആധിപത്യം ബയേണിനുതന്നെയായിരുന്നു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ബോക്സിന്‌ പുറത്തുനിന്ന്‌ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ ഉതിര്‍ത്ത ലോംഗ്‌റേഞ്ച്‌ ഷോട്ട്‌ നേരെ ആഴ്സണല്‍ ഗോളിയുടെ കയ്യിലേക്കായിരുന്നു. 18-ാ‍ം മിനിറ്റില്‍ ഷ്വയ്ന്‍സ്റ്റീഗറുടെ മറ്റൊരു ഷോട്ടും വിഫലമായി. തൊട്ടടുത്ത മിനിറ്റില്‍ ഇടതുവിംഗില്‍ക്കൂടി കയറി ഫ്രാങ്ക്‌ റിബറി നല്‍കിയ ക്രോസ്‌ നിലം തൊടുംമുന്നേ അര്‍ജന്‍ റോബന്‍ വലയിലേക്ക്‌ തിരിച്ചുവിട്ടത്‌ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. 31-ാ‍ം മിനിറ്റിലാണ്‌ ആഴ്സണലിന്‌ ആദ്യ സുവര്‍ണാവസരം കൈവന്നത്‌. മെസ്യൂട്ട്‌ ഓസിലിന്റെ ക്രോസ്‌ ഒളിവര്‍ ഗിറൗഡ്‌ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ വലയിലേക്ക്‌ തിരിച്ചുവിട്ടെങ്കിലും ബയേണ്‍ ഗോളി മാനുവല്‍ ന്യുയര്‍ മുഴുനീളെ ഡൈവിംഗിലൂടെ പന്ത്‌ കയ്യിലൊതുക്കി. തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങളുമായി എതിര്‍ ഗോള്‍മുഖത്തേക്ക്‌ റെയ്ഡ്‌ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല.

രണ്ടാം പകുതി ആരംഭിച്ചത്‌ ആഴ്സണല്‍ മെസ്യൂട്ട്‌ ഓസിലിനെ പിന്‍വലിച്ച്‌ തോമസ്‌ റോസിക്കിയെ കളത്തിലിറക്കിക്കൊണ്ടായിരുന്നു. പിന്‍തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ്‌ ആഴ്സണ്‍ വെംഗര്‍ ഓസിലിനെ പിന്‍വലിച്ചത്‌. പരിക്കേറ്റതോടെ ഓസിലിന്‌ ഏതാനും ആഴ്ചകള്‍ കളത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടിവരും. 54-ാ‍ം മിനിറ്റില്‍ ബയേണിന്റെ മരിയോ മാന്‍സുകിച്ചിന്റെ ഒരു ഹെഡ്ഡറും ലക്ഷ്യത്തിലെത്തിയില്ല. തൊട്ടടുത്ത മിനിറ്റില്‍ ബയേണ്‍ ലീഡ്‌ നേടി. ഫ്രാങ്ക്‌ റിബറി നല്‍കിയ പാസില്‍ നിന്ന്‌ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗറാണ്‌ ആഴ്സണല്‍ വലയില്‍ പന്തെത്തിച്ചത്‌. എന്നാല്‍ രണ്ട്‌ മിനിറ്റിനുശേഷം ആഴ്സണല്‍ സമനില പിടിച്ചു. പന്തുമായി ബോക്സിനുള്ളില്‍ പ്രവേശിച്ച ശേഷം ഏറെക്കുറെ അസാധ്യമായ ആംഗിളില്‍ നിന്ന്‌ ലൂക്കാസ്‌ പൊഡോള്‍സ്കി ഇടംകാലുകൊണ്ട്‌ പായിച്ച കനത്ത അടിയാണ്‌ ബയേണ്‍ വലയില്‍ കയറിയത്‌. പിന്നീട്‌ അവസാന മിനിറ്റില്‍ ബയേണിന്‌ ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും തോമസ്‌ മുള്ളര്‍ എടുത്ത കിക്ക്‌ ആഴ്സണല്‍ ഗോളി രക്ഷപ്പെടുത്തിയതോടെ സ്വന്തം മണ്ണില്‍ വിജയമെന്ന അവരുടെ സ്വപ്നം പൊലിഞ്ഞു.

മാഡ്രിഡില്‍ നടന്ന മറ്റൊരു മത്സരത്തില്‍ സൂപ്പര്‍താരം ഡീഗോ കോസ്റ്റയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ്‌ അത്ലറ്റികോ മാഡ്രിഡ്‌ എസി മിലാനെ തകര്‍ത്തുവിട്ടത്‌. മൂന്നാം മിനിറ്റിലും 85-ാ‍ം മിനിറ്റിലും ഗോള്‍ നേടിയ ഡീഗോ കോസ്റ്റക്ക്‌ പുറമെ 40-ാ‍ം മിനിറ്റില്‍ ടുറാനും 70-ാ‍ം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയും അത്ലറ്റികോക്ക്‌ വേണ്ടി ഗോളുകള്‍ നേടി. 27-ാ‍ം മിനിറ്റില്‍ മുന്‍ ലോക ഫുട്ബോളര്‍ കാകയാണ്‌ എസി മിലാന്റെ ആശ്വാസഗോള്‍ നേടിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.