Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കസ്തൂരി രംഗനും കരടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 08:27 pm IST
in Vicharam

വിവാദമായ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള കുത്സിത നീക്കത്തിന്റെ താത്കാലിക വിജയമാണ്‌ ഇന്നലെ ഉണ്ടായത്‌. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കരട്‌ വിജ്ഞാപനം പുറത്തിറക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നല്‍കിയതുമൂലമാണിത്‌.
തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സമ്പൂര്‍ണ യോഗം നല്‍കിയ ഈ അനുമതി താത്കാലികമാണ്‌. മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ അന്തിമ വിജ്ഞാപനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന നിര്‍ദേശവും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും റിപ്പോര്‍ട്ടുകളും സമ്മര്‍ദ്ദവുമാണ്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍ താത്കാലിക അനുമതി നല്‍കിയത്‌. സര്‍ക്കാര്‍ തെറ്റായ വിവരങ്ങളും വഴിവിട്ട നീക്കങ്ങളും നടത്തിയതു മൂലമാണ്‌ ഇങ്ങനെ ഒരു സാഹചര്യമുണ്ടാക്കിയത്‌. പ്രത്യേകിച്ചും വനം-പരിസ്ഥിതി മന്ത്രാലയം. കേരളത്തിലെ വലിയൊരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കാനാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ ശ്രമിച്ചത്‌. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഓഫീസ്‌ മെമ്മോറാണ്ടം പുറത്തിറക്കിയത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വരുംമുമ്പാണെന്ന സാങ്കേതിക ന്യായം പറഞ്ഞാണിത്‌. എന്നാല്‍ പോലും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കൂടുതല്‍ പരിശോധന നടത്തേണ്ടിയിരുന്നു. മലയോരമേഖലയ്‌ക്കുവേണ്ടി വഴിവിട്ട നീക്കം നടത്തുന്ന സര്‍ക്കാര്‍ കടലോരമേഖലയോട്‌ ചിറ്റമ്മ നയവും ഇരട്ടത്താപ്പുമാണ്‌ കാണിച്ചിരിക്കുന്നത്‌.

തീരദേശത്ത്‌ വീടുനിര്‍മാണം വിലക്കിയ തീരദേശപരിപാലന അതോറിറ്റിയുടെ സര്‍ക്കുലര്‍ മരവിപ്പിക്കാനുള്ള ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്‌. സിആര്‍ഇസഡ്‌ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത്‌ തടയുന്നത്‌ നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാകുമെന്നാണ്‌ ചീഫ്‌ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട്‌. ഇതോടെ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന്‌ വിലയില്ലാതായി. കസ്തൂരിരംഗനില്‍ മലയോരജനതയ്‌ക്കു വേണ്ടി വാദിച്ച സര്‍ക്കാരിന്റെ മറ്റൊരു മുഖമാണിത്‌. പതിനായിരക്കണക്കിന്‌ മത്സ്യത്തൊഴിലാളികളാണ്‌ ഇതുമൂലം നിരാശരാകുന്നത്‌. സര്‍ക്കുലര്‍ മരവിപ്പിക്കുമെന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയ്‌ക്ക്‌ ഉറപ്പ്‌ നല്‍കിയത്‌. കേന്ദ്രനിയമം സംസ്ഥാനസര്‍ക്കാരിന്‌ മരവിപ്പിക്കാനാകില്ലെന്ന്‌ അറിഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ ഉറപ്പ്‌. തീരദേശപരിപാലന നിയമത്തിലെ മത്സ്യത്തൊഴിലാളി ദ്രോഹ വ്യവസ്ഥകള്‍ക്കെതിരെ സംസ്ഥാനത്ത്‌ വ്യാപകമായ പ്രതിഷേധം ഉയരാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളായി. ഫെബ്രുവരി അഞ്ചിന്‌ നിയമസഭയിലും ചര്‍ച്ചയായി. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്‌. തീരദേശപരിപാലന നിയമം കര്‍ശനമായി നടപ്പാക്കുമെന്ന്‌ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന അതോറിറ്റി തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കുലര്‍ അയച്ചത്‌. സത്യവാങ്മൂലം നിലനില്‍ക്കെ ഈ സര്‍ക്കുലര്‍ മരവിപ്പിക്കുന്നത്‌ കോടതിയലക്ഷ്യമാകുമെന്നാണ്‌ ചീഫ്‌ സെക്രട്ടറിയുടെ നിലപാട്‌. 2011 മുതല്‍ തീരദേശത്ത്‌ നിര്‍മിച്ചിരിക്കുന്ന വീടുകള്‍ക്ക്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നമ്പര്‍ നല്‍കുന്നില്ല. നിയമപ്രകാരം നല്‍കാന്‍ സാധ്യവുമല്ല. എന്നിട്ടും പൊള്ളയായ വാഗ്ദാനം നല്‍കി. ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നു. മലയോരമേഖലയിലുള്ളവരെ പോലെ സംഘടിത ശബ്ദവും ശക്തിയും ഇല്ലാത്തവരെ ആര്‍ക്കാണ്‌ ഭയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.