മാഡ്രിഡ്: ബാഴ്സലോണ നായകന് കാര്‍ലോസ് പ്യുയോള്‍ ഈ സീസണ് അവസാനത്തോടെ ബാഴ്സ് വിടുമെന്ന് സൂചന.
എന്നാല്‍ ഏത് ക്ലബിലേക്കാണ് കാര്‍ലോസ് ചേകേറുന്നത് എന്ന കാര്യം വ്യക്തമല്ല. പ്യുയോള്‍ പതിനഞ്ച് വര്‍ഷം ബാഴ്സയുടെ കുപ്പായമണിഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് കാര്‍ലോസ് ബാഴ്സയുമായി പുതിയ കരാറില്‍ ഒപ്പിട്ടത്. പരുക്കിനെ തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ നഷ്ടമായ കാര്‍ലോസിന് സീസണില്‍ 12 മത്സരങ്ങളില്‍ മാത്രമേ കളിക്കാനായുള്ളു.
1999ലാണ് കാര്‍ലോസ് ബാഴ്സയിലെത്തുന്നത്. 593 മത്സരങ്ങള്‍ കാര്‍ലോസ് ബാഴ്സക്കു വേണ്ടി കളിച്ചിട്ടുണ്ട്. ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച രണ്ടാമത്തെ താരമാണ് കാര്‍ലോസ്.
















