Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യാകപ്പ്‌: പാക്കിസ്ഥാന്‍ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:36 pm IST
inSports

മിര്‍പൂര്‍: ബംഗ്ലാദേശിനെ തകര്‍ത്ത്‌ നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന്‍ ഏഷ്യാ കപ്പിന്റെ ഫൈനലില്‍. ആദ്യം ബാറ്റ്‌ ചെയ്ത്‌ ബംഗ്ലാദേശ്‌ ഏകദിനത്തിലെ തങ്ങളുടെ ഉയര്‍ന്ന സ്കോറായ 326 റണ്‍സ്‌ അടിച്ചുകൂട്ടിയെങ്കിലും ഷാഹിദ്‌ അഫ്രീദിയുടെ വെടിക്കെട്ട്‌ (25 പന്തില്‍ 59) ബാറ്റിംഗിന്റെയും അഹമ്മദ്‌ ഷെഹ്സാദിന്റെ (103) സെഞ്ച്വറിയുടെയും ഫവാദ്‌ ആലമിന്റെ (74), മുഹമ്മദ്‌ ഹഫീസിന്റെ (52) അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തില്‍ ഒരു പന്ത്‌ ബാക്കിനില്‍ക്കേ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 329 റണ്‍സ്‌ നേടി ലക്ഷ്യം മറികടന്നു.ആദ്യം ബാറ്റ്‌ ചെയ്ത ബംഗ്ലാദേശ്‌ അനമുള്‍ ഹഖിന്റെയും (100), ഇംറുള്‍ കീസിന്റെയും (59), മൊനിമുള്‍ ഹഖ്‌ (51), മുഷ്ഫിഖര്‍ റഹിം (51 നോട്ടൗട്ട്‌), ഷക്കിബ്‌ അല്‍ ഹസന്‍ (44നോട്ടൗട്ട്‌) എന്നിവരുടെ കരുത്തിലാണ്‌ ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അടിച്ചുകൂട്ടിയത്‌.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗ്‌ ആരംഭിച്ച ആതിഥേയരായ ബംഗ്ലാദേശിന്‌ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി സ്വപ്നതുല്യമായ തുടക്കമാണ്‌ ഓപ്പണര്‍മാരായ അനമുള്‍ ഹഖും ഇംറുള്‍ കീസും ചേര്‍ന്ന്‌ നല്‍കിയത്‌. പേരുകേട്ട പാക്‌ ബൗളിംഗ്‌ പടക്കെതിരെ കരുതലോടെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ചശേഷം മികച്ച സ്ട്രോക്ക്‌ പ്ലേ പുറത്തെടുത്തു. 18 ഓവറില്‍ ബംഗ്ലാദേശ്‌ 100 കടന്നു. ഇതിനിടെ അനമുള്‍ ഹഖ്‌ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 55 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും മൂന്ന്‌ സിക്സറുമുള്‍പ്പെടെയാണ്‌ ഹഖ്‌ 50 കടന്നത്‌. അധികം വൈകാതെ ഇംറുള്‍ കീസും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 62 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയും രണ്ട്‌ സിക്സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിംഗ്സ്‌. പിന്നീട്‌ സ്കോര്‍ 150ലെത്തിയപ്പോള്‍ ബംഗ്ലാദേശിന്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 75 പന്തില്‍ നിന്ന്‌ 5 ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 59 റണ്‍സെടുത്ത ഇംറുള്‍ കീസിനെ മുഹമ്മദ്‌ തല്‍ഹയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഉമര്‍ അക്മല്‍ പിടികൂടി. തുടര്‍ന്നെത്തിയ മൊനിമുള്‍ ഹഖ്‌ അനമുള്‍ ഹഖിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ 38.2 ഓവറില്‍ സ്കോര്‍ 200 കടത്തി.
തൊട്ടുപിന്നാലെ അനമുള്‍ ഹഖ്‌ സെഞ്ച്വറിയും തികച്ചു. 131 പന്തുകളില്‍ നിന്ന്‌ 6 ഫോറും നാല്‌ സിക്സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിംഗ്സ്‌. സ്കോര്‍ 204-ല്‍ എത്തിയപ്പോള്‍ 100 റണ്‍സെടുത്ത അനമുള്‍ സയീദ്‌ അജ്മലിന്റെ പന്തില്‍ അഹമ്മദ്‌ ഷെഹ്സാദിന്‌ ക്യാച്ച്‌ നല്‍കി മടങ്ങി. പിന്നീട്‌ സ്കോര്‍ 44.2 ഓവറില്‍ സ്കോര്‍ 249-ല്‍എത്തിയപ്പോള്‍ 51 റണ്‍സെടുത്ത മൊനിമുള്‍ ഹഖിനെ അജ്മലിന്റെ പന്തില്‍ മുഹമ്മദ്‌ ഹഫീസ്‌ പിടികൂടി. പിന്നീടാണ്‌ യഥാര്‍ത്ഥ വെടിക്കെട്ടിന്‌ മുഷ്ഫിഖര്‍ റഹിമും ഷക്കിബ്‌ അല്‍ ഹസനു ചേര്‍ന്ന്‌ തിരികൊളുത്തിയത്‌. അവസാന അഞ്ച്‌ ഓവറില്‍ 68 റണ്‍സാണ്‌ ഇരുവരും ചേര്‍ന്ന്‌ അടിച്ചുകൂട്ടിയത്‌. 33 പന്തില്‍ നിന്ന്‌ 8 ബൗണ്ടറികളോടെ മുഷ്ഫിഖര്‍ 51 റണ്‍സും ഷക്കിബ്‌ 16 പന്തുകളില്‍ നിന്ന്‌ ആറ്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 44 റണ്‍സും നേടി ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്‌ ഓപ്പണര്‍മാരായ അഹമ്മദ്‌ ഷെഹ്സാദും മുഹമ്മദ്‌ ഹഫീസും മികച്ച തുടക്കമാണ്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 97 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 52 റണ്‍സെടുത്ത മുഹമ്മദ്‌ ഹഫീസിനെ മൊനിമുള്‍ ഹഖ്‌ ഇംറുള്‍ കീസിന്റെ കൈകളിലെത്തിച്ചതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. തുടര്‍ന്ന്‌ എട്ട്‌ റണ്‍സെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടപ്പെട്ട്‌ മൂന്നിന്‌ 105 എന്ന നിലയിലേക്ക്‌ പാക്കിസ്ഥാന്‍ തകര്‍ന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ഷെഹ്സാദും വഫദ്‌ ആലവും ചേര്‍ന്ന്‌ അവരെ മത്സരത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന്‌ 37-ാ‍ം ഓവറില്‍ സ്കോര്‍ 200 കടത്തി. ഇതിനിടെ ഷെഹ്സാദ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ 123 പന്തില്‍ നിന്ന്‌ 103 റണ്‍സെടുത്ത ഷെഹ്സാദിനെ അബ്ദുര്‍ റസാക്ക്‌ ബൗള്‍ഡാക്കിയതോടെ പാക്കിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി. സ്കോര്‍ 225-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. എട്ട്‌ റണ്‍സെടുത്ത അബ്ദുര്‍ റഹ്മാനെ മഹ്മദുള്ളയുടെ പന്തില്‍ സിയാവുര്‍ റഹ്മാന്‍ പിടികൂടി. തുടര്‍ന്ന്‌ ഷാഹിദ്‌ അഫ്രീദി എത്തിയതോടെ കളിയുടെ ഗതിമാറി. നേരിട്ട ആദ്യപന്ത്‌ തന്നെ അതിര്‍ത്തിക്ക്‌ മുകളിലൂടെ പറത്തിയ അഫ്രീദി പിന്നീട്‌ സിക്സര്‍ മഴതന്നെയാണ്‌ നടത്തിയത്‌. 18 പന്തില്‍ നിന്ന്‌ ആറ്‌ സിക്സറുകളുടെയും രണ്ട്‌ ബൗണ്ടറികളുടെയും കരുത്തില്‍ അര്‍ദ്ധസെഞ്ച്വറിയും അഫ്രീദി പിന്നിട്ടു. മൂന്നാം തവണയാണ്‌ അഫ്രീദി 18 പന്തില്‍ നിന്ന്‌ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടത്‌. 47-ാ‍ം ഓവറിലെ രണ്ടാം പന്തില്‍ മുഷ്ഫിഖര്‍ റഹിം അഫ്രീദിയെ വിട്ടുകളഞ്ഞതും അവര്‍ക്ക്‌ തിരിച്ചടിയായി. സ്കോര്‍ 294-ല്‍ എത്തിയപ്പോള്‍ 25 പന്തില്‍ നിന്ന്‌ 7 സിക്സറും നാല്‌ ഫോറുമടക്കം 59 റണ്‍സെടുത്ത അഫ്രീദിയെ ഷാക്കിബ്‌ അല്‍ ഹസന്‍ റണ്ണൗട്ടാക്കി. പിന്നീട്‌ ഉമര്‍ അക്മലിനെ കൂട്ടുപിടിച്ച്‌ ആലം പാക്കിസ്ഥാനെ മുന്നോട്ടുനയിച്ചെങ്കിലും വിജയത്തിന്‌ രണ്ട്‌ റണ്‍സ്‌ അകലെവച്ച്‌ ഫവദ്‌ ആലം (74) റണ്ണൗട്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.