Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്രെയിം സ്മിത്തും പാഡഴിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:27 pm IST
inSports

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ്‌ ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്‌ പാഡഴിക്കുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റോടെയാണ്‌ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകരിലൊരാളായ സ്മിത്ത്‌ ക്രീസിനോട്‌ വിടപറയുന്നത്‌. അടുത്തകാലത്തായി ഫോമിലേക്ക്‌ ഉയരാന്‍ സ്മിത്തിന്‌ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒമ്പത്‌ ഇന്നിംഗ്സുകളില്‍ നിന്ന്‌ സ്മിത്ത്‌ ആകെ നേടിയത്‌ ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ്‌. ഈ സാഹചര്യത്തിലാണ്‌ വിരമിക്കല്‍ തീരുമാനത്തില്‍ സ്മിത്ത്‌ എത്തിച്ചേര്‍ന്നത്‌. അവസാന ഇന്നിംഗ്സില്‍ മൂന്ന്‌ റണ്‍സിനാണ്‌ സ്മിത്ത്‌ പുറത്തായത്‌. കഴിഞ്ഞ വര്‍ഷം മുതല്‍ സ്മിത്തിനെ തുടര്‍ച്ചയായി പരിക്ക്‌ അലട്ടിയിരുന്നു. ഇതും വിരമിക്കലിന്‌ പ്രേരിപ്പിച്ചിട്ടുണ്ട്‌. 2011-ലെ ലോകകപ്പിന്‌ ശേഷം ഏകദിന ക്യാപ്റ്റന്‍ പദവി സ്മിത്ത്‌ എ.ബി. ഡിവില്ലിയേഴ്സിന്‌ കൈമാറുകയുണ്ടായി.

ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ ജാക്ക്‌ കല്ലിസ്‌ പോയ വര്‍ഷം ഇന്ത്യക്കെതിരായ ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം വിരമിച്ചിരുന്നു. കല്ലിസിന്‌ പിന്നാലെ സ്മിത്തും കളമൊഴിയുന്നതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ഒരു യുഗത്തിനാണ്‌ തിരശ്ശീല വീഴുന്നത്‌. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പന്ത്രണ്ട്‌ വര്‍ഷം തികയ്‌ക്കാന്‍ മൂന്ന്‌ ദിവസങ്ങള്‍മാത്രം അവശേഷിക്കെയാണ്‌ സ്മിത്ത്‌ രാജ്യത്തിന്റെ കുപ്പായം അഴിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്‌.

ഓസീസിനെതിരായ അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കുശേഷം വിരമിക്കല്‍ വിവരം സ്മിത്ത്‌ ടീമംഗങ്ങളെ അറിയിക്കുകയായിരുന്നു. സ്വന്തംനാട്ടിലെ മത്സരത്തിന്‌ ശേഷം കളമൊഴിയാനുള്ള തീരുമാനം ഉചിതം. കരിയറിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണ്‌ താന്‍ എടുത്തതെന്നും പരിക്കില്‍ നിന്നും മുക്തനാകാന്‍ കഴിയാത്തതാണ്‌ കളി നിര്‍ത്തുന്നതിന്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ്‌ സെലക്ടര്‍മാരോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്‌ വിരമിച്ചേക്കുമെന്ന്‌ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സ്മിത്ത്‌ കളത്തില്‍ തുടരുകയായിരുന്നു.

33-കാരനായ സ്മിത്ത്‌ 117-ാ‍ം ടെസ്റ്റാണ്‌ കളിക്കുന്നത്‌. ഇതില്‍ 109 ടെസ്റ്റിലും ടീമിനെ നയിച്ചു. ഇത്‌ ലോക റെക്കോര്‍ഡാണ്‌. 48.72 ശരാശരിയില്‍ 9,265 റണ്‍സാണ്‌ ടെസ്റ്റില്‍ നിന്ന്‌ സമ്പാദിച്ചത്‌. 27 സെഞ്ച്വറികളും 38 അര്‍ദ്ധ സെഞ്ച്വറികളും അതില്‍ ഉള്‍പ്പെടുന്നു. അഞ്ച്‌ ഇരട്ട സെഞ്ച്വറികളും ഇടംകൈയന്‍ ബാറ്റ്സ്മാന്റെ നേട്ടങ്ങളുടെ പട്ടികയുടെ ഭാഗമാണ്‌. 2003-ല്‍ ഇംഗ്ലണ്ടിനെതിരെ ബര്‍മിംഘാമില്‍ നേടിയ 277 റണ്‍സാണ്‌ ഉയര്‍ന്ന സ്കോര്‍. ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിജയം സ്വന്തമാക്കിയ ക്യാപ്റ്റനെന്ന ബഹുമതിയും സ്മിത്തിനാണ്‌. 109 ടെസ്റ്റുകളില്‍ 53 എണ്ണത്തില്‍ വിജയം സ്വന്തമാക്കി. 48 വിജയങ്ങള്‍ നേടിയ മുന്‍ ഓസീസ്‌ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെയാണ്‌ സ്മിത്ത്‌ വിജയത്തിന്റെ കാര്യത്തില്‍ പിന്തള്ളിയത്‌.

197 ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി സ്മിത്ത്‌ ബാറ്റേന്തി. 149 മത്സരങ്ങളില്‍ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു. 6,989 റണ്‍സ്‌ നേടിയിട്ടുണ്ട്‌, ശരാശരി 37.98. ഇതില്‍ 10 സെഞ്ച്വറികളും 47 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 33 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന്‌ അഞ്ച്‌ അര്‍ദ്ധ സെഞ്ച്വറികളടക്കം 982 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്‌. കങ്കാരുക്കള്‍ക്കെതിരായ പരമ്പരയില്‍ ഒരു ഇന്നിംഗ്സ്‌ കൂടി ശേഷിക്കെ സ്മിത്ത്‌ ഇതുവരെ നേടിയത്‌ 42 റണ്‍സ്‌ മാത്രം. മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച്‌ റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ മൂന്ന്‌ റണ്‍സിനും സ്മിത്ത്‌ പുറത്തായിരുന്നു.

2002ല്‍ ഓസ്ട്രേലിയക്കെതിരെ കേപ്ടൗണില്‍ തന്നെയായിരുന്നു സ്മിത്ത്‌ തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്‌. അവസാന ടെസ്റ്റും അതേ കളത്തില്‍ അതേ പ്രതിയോഗികള്‍ക്കെതിരായി എന്നത്‌ യാദൃശ്ചികം. ടെസ്റ്റ്‌ റാങ്കിങ്ങില്‍ തുടര്‍ച്ചയായി 19 മാസക്കാലം ദക്ഷിണാഫ്രിക്കയെ ഒന്നാം സ്ഥാനത്ത്‌ നിലനിര്‍ത്തുന്നതില്‍ സ്മിത്ത്‌ വഹിച്ച പങ്ക്‌ വലുതായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.