Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കടലമ്മയെ അഴുക്കുകൊണ്ട്‌ അഭിഷേകം ചെയ്യുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2014, 09:53 pm IST
inVicharam

ദൈവികതയിലേക്കുയര്‍ന്ന ഭാരതീയ സ്ത്രീത്വത്തിന്റെ സംശുദ്ധിയുടെ ഉജ്ജ്വല മാതൃകയാണ്‌ അമൃതാനന്ദമയീ ദേവി. ശാരദാദേവിയും സിസ്റ്റര്‍ നിവേദിതയും വള്ളിക്കാവിലെ പൊന്നമ്മയായ അമൃതമ്മയും പ്രപഞ്ചശക്തിയുടെ പുനരവതാരങ്ങളാണ്‌.

ദിവ്യയായ ഒരമ്മയുടെ വാത്സല്യം, സുരക്ഷിതത്വം, സ്നേഹശാസനം ഇവയൊക്കെയാണ്‌ സംശുദ്ധിയുടെ സരസ്വതി ദേവിയും മഹാലക്ഷ്മിയുമായ മാതാ അമൃതാന്ദമയി ദേവി. പതിനായിരക്കണക്കിന്‌ പെണ്‍കുട്ടികള്‍ ജാതി മതഭേദമെന്യേ അമൃതാന്ദമയി ദേവിയുടെ ശിഷ്യകളായി ആ കാരുണ്യത്തിന്റെ സാന്ത്വനശാന്തി അനുഭവിക്കുന്നു. ആ മുഖങ്ങളിലേക്കൊന്ന്‌ നോക്കണം. ഭസ്മക്കുറി തൊട്ട ആ വദനങ്ങളില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആദ്ധ്യാത്മിക തേജസ്സ്‌ കാണാം. ‘ലൗജിഹാദ്‌’, മദ്യപരുടെ കൂടെയുള്ള ശിഥില കുടുംബജീവിതം, ലഹരിക്കടിമപ്പെട്ടവരുടെ പീഡനങ്ങള്‍, സ്ത്രീപീഡനം, മതപരിവര്‍ത്തന ലോബിയുടെ അധാര്‍മിക മാര്‍ഗ്ഗങ്ങള്‍, മൊഴി ചൊല്ലലിലേയും കണ്ണുനീരിന്റേയുമായ ജീവിതത്തിന്റെ വസന്തകാലവും ഭാവിയും….ഇത്തരം വര്‍ത്തമാനകാല ജീവിതത്തിന്റെ സമസ്യകളില്‍നിന്നും പീഡനങ്ങളില്‍നിന്നുമാണ്‌ അമൃതാന്ദമയീ ദേവിയും സഹസ്വാമിമാരും സ്വാമിനിമാരും പരസഹസ്രം യുവതീയുവാക്കളെ മോചിപ്പിച്ചത്‌.

ഹൈന്ദവ ധര്‍മത്തിന്റെ ആനന്ദദായകമായ ആത്മീയത നേരിട്ടനുഭവിക്കണമെങ്കില്‍ നിങ്ങളമ്മയെ കാണണം, ഒരമ്മയ്‌ക്ക്‌ മാത്രം നല്‍കാന്‍ കഴിയുന്ന ആ സ്നേഹാശ്ലേഷത്തിന്റെ ആത്മാനന്ദം അനുഭവിച്ചറിയണം. ‘അമ്മയുടെ മക്കളെ’ എന്ന്‌ ആബാലവൃദ്ധം ഭക്തരുടെ ചെവിയിലോതുമ്പോള്‍ ആ സ്നേഹമസൃണമായ ശബ്ദം ഒന്നുകൂടി കേള്‍ക്കാന്‍ മനസ്സുകൊതിച്ചുപോകും.

വള്ളിക്കാവിലെ പ്രിന്റിംഗ്‌ പ്രസ്സില്‍ ഒന്നു കയറി നോക്കുക. പതിനായിരക്കണക്കിന്‌ ശിഷ്യരെ വളര്‍ത്തിയെടുത്ത പൊന്നമ്മായായ അമ്മയുടെ ഗുരുസ്വരൂപത്തിലുള്ള അമൃതവചനങ്ങള്‍ അമൃതവാണിയെന്ന മാസികയുടെ രൂപത്തില്‍ പുറത്തിറങ്ങുന്നതിവിടെ നിന്നാണ്‌. എന്തൊരു വൃത്തിയും അച്ചടക്കവും.

മഠത്തിന്‌ ചുറ്റുമൊന്ന്‌ കറങ്ങിനോക്കുക. വേസ്റ്റ്‌ വസ്തുക്കള്‍ ഇടുന്ന ഡസ്റ്റ്‌ ബിന്നുകള്‍ക്കു പോലുമുണ്ട്‌ അസൂയാവഹമായ വൃത്തിയും വെടിപ്പും. തുമ്പപ്പൂപോലെയുള്ള സാരികളില്‍ ലേശം പോലും അഴുക്കുപിടിക്കാതെ നിറഞ്ഞ സ്നേഹത്തോടെ പലഹാരങ്ങളും ഭക്ഷണവുമുണ്ടാക്കുന്ന ശുഭ്രവസ്ത്രധാരിണികളായ ബ്രഹ്മചാരിണികള്‍ നമുക്കഭിമാനമാണ്‌. ഭാരതത്തിന്റേയും ഹൈന്ദവസംസ്ക്കാരത്തിന്റെയും തനതായ നൈഷ്ഠിക ബ്രഹ്മചാരിത്ര്യം ജീവിതശുദ്ധി എന്നിവ ഉദാത്ത സങ്കല്‍പ്പങ്ങള്‍ മാത്രമല്ലെന്ന്‌ ജീവിതത്തിലൂടെ ആശ്രമനിവാസികള്‍ തെളിയിക്കുകയാണ്‌. എവിടെയെങ്കിലും നേരിയ ഇടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ അമ്മ ഇടപെടും. കര്‍ക്കശാസനമായി. പിന്നെയും തെറ്റ്‌ കണ്ടാല്‍ ആരാണെങ്കിലും വേണ്ടില്ല പറഞ്ഞുവിടും. ആശ്രമജീവിത വിശുദ്ധിക്ക്‌ സന്മാര്‍ഗ്ഗചര്യ അത്യന്താപേക്ഷിതമാണിവിടെ.

മലീമസമായ പാശ്ചാത്യവല്‍ക്കരണവും കഞ്ചാവും മദ്യവും ഹാഷിഷും മദ്യക്കുപ്പികളും ഗുണ്ടായിസവും റാഗിങ്ങും പോര്‍ക്കളമാക്കിയ കോളേജ്‌ ഹോസ്റ്റലുകള്‍, സ്കൂളുകള്‍, കിഡ്നിയും വൃക്കയും വരെ നാമറിയാതെ കടത്തിക്കൊണ്ടുപോവുന്ന ഹായ്‌ ടെക്‌ ഹോസ്പിറ്റലുകള്‍. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്‌ പ്രേരിപ്പിക്കുന്ന ‘നവവിദ്യാഭ്യാസ’ സംസ്ക്കാരം.അമൃതാനന്ദമയീ മഠത്തിന്റെ ഹൈന്ദവ സംസ്ക്കാരം ഇത്തരം നിലവാരത്തകര്‍ച്ചയില്‍ നിന്ന്‌ യുവസമൂഹത്തെ പൂര്‍ണതയുടെ സര്‍ഗശേഷിയിലേക്ക്‌, നന്മയുടെ അനന്തസാധ്യതകളിലേക്ക്‌ നയിക്കുകയാണ്‌. മെഡിക്കല്‍ കോളേജുകളിലൂടെ എഞ്ചിനീയറിംഗ്‌, ബിഎഡ്‌ പഠനകേന്ദ്രങ്ങളിലൂടെ ലോകമൊട്ടുക്കുമുള്ള ആശ്രമങ്ങളിലൂടെ സേവാസംരംഭങ്ങളിലൂടെ. ഏതൊരു അച്ഛനുമമ്മയ്‌ക്കും വിശ്വസിച്ചയക്കാവുന്ന സ്ഥാപനങ്ങളാണ്‌ അമ്മയുടെ മാര്‍ഗ്ഗദര്‍ശനത്തിലുള്ളത്‌.

അമ്മക്കു വേണ്ടി കാത്തുനില്‍ക്കുന്ന ലോകനേതാക്കള്‍. ഐക്യരാഷ്‌ട്രസഭ വരെ അമ്മയെ സ്വീകരിച്ച്‌ ആദരിച്ചു. ലോകമെങ്ങുമുള്ള കോടിക്കണക്കിന്‌ ഭക്തര്‍ ‘വെറുപ്പ്‌ കലര്‍ന്ന മതാധിപത്യത്തിന്റെ ഭാഷയില്‍’ ആകൃഷ്ടരായവരല്ല, മറിച്ച്‌ വിശ്വാശ്ലേഷിയായ മാനവസാഹോദര്യത്തിന്റെ ധര്‍മമായ ഹിന്ദുമതത്തിന്റെ ഔന്നത്യവും നിറവും മാതാ അമൃതാനന്ദമയി ദേവിയില്‍നിന്ന്‌ അനുഭവിച്ചറിഞ്ഞാണ്‌ അവര്‍ അമ്മയെ വിശ്വസിച്ചതും അംഗീകരിക്കുന്നതും അമ്മയിലെ ദൈവികതയില്‍ പ്രണാമമര്‍പ്പിക്കുന്നതും. ഇതൊക്കെ കണ്ടിട്ട്‌ അസുരവിത്തുക്കളെപ്പോലെ ഉറഞ്ഞുതുള്ളിയാല്‍ പൊട്ടിത്തകരുന്നതല്ല ഹൈന്ദവധര്‍മത്തിന്റെ ഋഷീശ്വര സങ്കല്‍പ്പം. അമൃതാനന്ദമയീ ദേവി ജഗദോദ്ധാരണിയായ ദുര്‍ഗ്ഗാദേവിയാണ്‌. നൈഷ്ഠിക ബ്രഹ്മചാരിണിയാണ്‌. സഹോദര സന്ന്യാസിമാരും സന്ന്യാസിനിമാരും നൈഷ്ഠിക ബ്രഹ്മചാരികളാണ്‌, ബ്രഹ്മചാരിണികളാണ്‌.

മറിച്ച്‌ പെരുമാറിയവര്‍ ആശ്രമത്തിന്‌ വെളിയില്‍ പോയി ശത്രുക്കളുടെ കുതന്ത്രങ്ങളുടെ, കള്ളപ്പണത്തിന്റെ ഉപഭോക്താക്കളും പ്രയോക്താക്കളുമാവുമ്പോള്‍ നമുക്കാശ്ചര്യം തോന്നേണ്ടതില്ല. എങ്കിലും ശക്തമായി പ്രതികരിക്കേണ്ടത്‌ നമ്മുടെ കര്‍ത്തവ്യമാണ്‌. ബാലറ്റിലൂടെയായാലും അതിന്‌ തെറ്റില്ല.

അന്യായമായവയ്‌ക്ക്‌ വേണ്ടി മറ്റു മതവിഭാഗങ്ങള്‍ വോട്ടുബാങ്കുകളായി പ്രതികരിക്കുമ്പോള്‍ അവയ്‌ക്ക്‌ പുറകെ പോകുന്നവരാണ്‌ നന്മയുടെ ജീവിതാദര്‍ശമായ അമൃതാനന്ദമയീ ദേവിയെ താറടിക്കാന്‍ ശ്രമിക്കുന്നത്‌. ചില ചാനലുകളും പത്രങ്ങളും രാഷ്‌ട്രീയക്കാരും ഇതിനായി മത്സരിക്കുകയാണ്‌. ആരാണ്‌ ആ ചാനലുകളുടെ ഉടയോന്മാര്‍? അന്വേഷിക്കുക. ലക്ഷ്യം വ്യക്തമാവും.

അരുണ്‍കുമാര്‍ കെ.എസ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.