മാനന്തവാടി: മാനന്തവാടിയില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ്ബ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 32 പോയിന്റ് നേടി കൊല്ലം റിഫായ് സ്പോര്‍ട്സ് എച്ച്എസ്ആര്ഒ ഓവറോള്‍ ചാമ്പ്യന്മാരായി.
തൃശ്ശൂര്‍ എവര്‍ലാസ്റ്റ് ബോക്സിംഗ് ക്ലബ്ബ് 26 പോയിന്റ് നേടി റണ്ണര്‍അപ്പ് ആയി. വനിതാ വിഭാഗത്തില്‍ 11 പോയിന്റ് നേടി തിരുവനന്തപുരം സായി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ആറ് പോയിന്റ് നേടി കൊല്ലം ദ്രോണാചാര്യ ചന്ദ്രാലാല് ബോക്സിംഗ് അക്കാദമി റണ്ണര്‍അപ്പായി. പുരുഷവിഭാഗത്തില്‍ കെ.സി. ശിവാനു ബെസ്റ്റ് ബോക്സറായും, എസ്.അഞ്ജലി കൃഷ്ണന് (കൊല്ലം) വനിതാ ബെസ്റ്റ് ബോക്സറായും തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ലൂസറായി പുരുഷ വിഭാഗത്തില്‍ കെ. കാര്‍ത്തിക്കും, ലിന്‍സി രഞ്ജിത്ത് വനിതാ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു. വയനാട്ടില്‍ നിന്ന് പുഷ്പരാജ്, രാഗേഷ് രാജന് എന്നിവര്‍ മെഡലുകള്‍ കരസ്ഥമാക്കി. പത്ത് പോയിന്റ് കാറ്റഗറിയില്‍ 14 ജില്ലകളില്‍ നിന്നായി 30 ഓളം ക്ലബ്ബുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ ആള് ഇന്ത്യാ ബോക്സിംഗ് ഫെഡറേഷന് വൈസ് പ്രസിഡണ്ട് ബ്രിഗേഡിയര്‍ പി.കെ.എം.മുരളീധര രാജ ട്രോഫി വിതരണം ചെയ്തു. മാനന്തവാടി ഡിവൈഎസ്പി എ.ആര്.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ ചന്ദ്രാലാല്, സംസ്ഥാന ബോക്സിംഗ് അസോസിയേഷന് സെക്രട്ടറി ഡോ. സി.ബി. റജി, പി.വി. മഹേഷ്, ടി. രവീന്ദ്രന്, മനോജ് കുമാര്‍. പി.കെ., എന്‍.എ. ഹരിദാസന്, കെ.ജെ. ഡെയ്സണ്‍, ഷിജു ഗോപി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: