Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കള്ളുചെത്ത് വ്യവസായത്തെ പൂര്‍ണ്ണമായും സംരക്ഷിക്കും: ഉമ്മന്‍ ചാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:07 pm IST
in Kottayam

കോട്ടയം: കള്ളുചെത്ത് വ്യവസായത്തെ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നീര ലോഞ്ചിംഗും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ വിപണോദ്ഘാടനവും കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു ആദ്ദേഹം. നീര ഉല്‍പ്പാദനം കള്ളുചെത്ത് വ്യവസായത്തെ ബാധിക്കില്ല. പരമ്പരാഗത തൊഴിലായ കള്ളുചെത്ത് തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളികേര ഉല്‍പ്പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇതിനായി സര്‍ക്കാര്‍ സാധ്യമാകുന്നതെല്ലാം ചെയ്യും. നീരയ്‌ക്ക് വേണ്ടി ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ള പണം ഒരുതരത്തിലും നഷ്ടപ്പെടില്ല. അതിനുള്ള തീരുമാനം ചൊവ്വാഴ്ച എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നീരയുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗും കയറ്റുമതിസാധ്യതകളും പരിഗണിച്ചുവരുന്നു. ഇതില്‍ മൂന്ന് ഐറ്റങ്ങള്‍ക്ക് എന്‍ക്വയറി ഇതിനോടകമായെന്ന് അദ്ദേഹം അറിയിച്ചു. നീര യാഥാര്‍ഥ്യമാക്കാന്‍ തൊഴിലാളി സംഘടനകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 14 ജില്ലകള്‍ക്കുള്ള ആദ്യലൈസന്‍സ് മുഖ്യമന്ത്രി വിതരണം ചെയ്തു.

എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ കിട്ടുന്ന അവസരം നന്നായി ഉപയോഗപ്പെടുത്തണം. ഈ രംഗത്തേക്ക് കള്ളനാണയങ്ങള്‍ കടന്നുവരുന്നത് ചൂണ്ടിക്കാണിക്കണമെന്നും അവരെ പിടിക്കാന്‍ എക്‌സൈസ് വകുപ്പിനെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്ളുചെത്തിനെയും നീരയെയും ഒരുപോലെ സംരക്ഷിക്കും. കള്ളുചെത്ത് പ്രോത്സാഹിപ്പിക്കാന്‍ വിദേശമദ്യം കുറച്ചുകൊണ്ടുവരുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നീര ഉല്‍പ്പന്നങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിതരണം ചെതു. നീര ടെക്‌നീഷ്യന്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും അവാര്‍ഡുദാനവും സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വ്വഹിച്ചു. ‘ശാസ്ത്രീയമായ നീര ശേഖരണവും സംസ്‌കരണവും’ വിഷയാവതരണവും ലഘുലേഖ പ്രകാശനവും എസ്‌സിഎംഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജി.പി.സി. നായര്‍ നിര്‍വ്വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. വി.കെ. രാജു, തേജസ്വിനി കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രതിനിധി സണ്ണി ജോര്‍ജ്, നീര കമ്മിറ്റി കര്‍ഷകപ്രതിനിധി ബാബു ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്‍സി പാറേല്‍, ഇന്‍ഫാം നാഷണല്‍ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്പാക്കല്‍, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ സ്വാഗതവും നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

Kerala

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

പുതിയ വാര്‍ത്തകള്‍

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.