ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക്. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.
ദുബായ്ഏവിയേഷന്‍ ക്ലബില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ട ഫെഡറര്‍ മറ്റു രണ്ടു സെറ്റുകളിലൂടെയാണ് തിരിച്ചു വന്നത്. ഫെഡററുടെ ആറാം കിരീടമാണിത്.
ഇതോടെ ദുബായ് ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന താരമെന്ന ബഹുമതിയും ഫെഡറര്‍ക്കു ലഭിച്ചു. സെമിയില്‍ നിലവിലെ ജേതാവ് നൊവാക് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലിലെത്തിയത്.
സ്‌കോര്‍: 3-6, 6-4, 6-3.
അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണ, പാകിസ്ഥാന്റെ ഐസാമുള്‍ ഹഖ് ഖുറേഷി സഖ്യം കിരീടം നേടി. ഫൈനലില്‍ കാനഡയില്‍ നിന്നുള്ള ടോപ്പ് സീഡായ ഡാനിയര്‍ നെസ്റ്റര്‍ നെനാദ് സിനേമിച്ച് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്.
















