പനാജി : രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും യുവാക്കളെ ആകര്‍ഷിക്കാനും അഴിമതി വിരുദ്ധ പ്രചാരണത്തിനുമായി രാഹുല്‍ഗാന്ധി അവതരിപ്പിച്ച ‘യുവ ജോഷ്’ പരസ്യത്തിലെ നായികയായ ഹസിബ ബി അമീന് അഴിമതിക്കാരിയെന്ന് ആരോപണം. മുന്നൂറു കോടിയുടെ അഴിമതി കേസിലെ പ്രതിയാണ് ഹസീനയത്രേ.
ഇതിനു പിന്നാലെ ഇവരെ ശശി തരൂരുമായി ബന്ധപ്പെടുത്തിയും ആരോപണമുണ്ട്. മറ്റു ചില കേന്ദ്രമന്ത്രിമാരുമായി ഇവര്‍ക്ക് വഴിവിട്ട ബന്ധമുള്ളതായും ആക്ഷേപമുണ്ട്. കേന്ദ്രമന്ത്രി ശശി തരൂരുമായി നില്ക്കുന്ന ഹസിബയുടെ ചിത്രങ്ങള്‍ മീഡിയ ട്രൂത്ത് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്നുകടത്തു കേസിലും ഹസിബയ്ക്കു പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
മുന്നൂറ് കോടിയുടെ തട്ടിപ്പ് നടന്ന ഗോവ പി ഡബ്ലു ഡി അഴിമതികേസില്‍ ആരോപണവിധേനായ മുന്‍ ഗോവ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇപ്പോള്‍ ജയിലിലാണ്. ഈ മുന്മന്ത്രിയുമായി ഹസീബയ്ക്ക് ബന്ധമുണ്ട്. ഈ കേസില്‍ ഹസീബ കുറ്റക്കാരിയായിരുന്നെന്നും ഹസിബ അമിന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ദേശീയ സെക്രട്ടറിയും ഗോവ സ്റേറ്റ് പ്രസിഡന്റുമാണ് ഹസിബ.
ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് തയ്യാറാക്കിയ സോഷ്യല്‍ മീഡിയ പ്രമോഷന് ടീമിലും ഹസിബ അംഗമാണ്. ഈ സംഭവത്തില്‍ പ്രതികരിച്ച എന്‍ എസ് യു ഐ ഗോവ വൈസ് പ്രസിഡന്റ് സുനില്‍ ക്ത്തങ്കറിനെ അച്ചടക്കലംഘനം ആരോപിച്ചു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഹസിബ അമിന്‍ ഹൈക്കമാന്റിനോടു ആവശ്യപ്പെട്ടിരുന്നു. ഹസിബക്കെതിരെ ഗോവന്‍ മാധ്യമങ്ങള്‍ അഴിമതി ആരോപണം ഉന്നയിച്ചിട്ടും ഇവരെ ഉള്‍പ്പെടുത്തി പരസ്യം തയ്യാറാക്കിയ രാഹുല്‍ ഗാന്ധിക്കെതിരെ സംസ്ഥാനത്ത് വിമര്‍ശനം ശക്തമാണ്. ഹസിബയെ ഉള്‍പ്പെടുത്തിയുള്ള പരസ്യം പിന്‍വലിക്കണമെന്ന് ഗോവ സ്റേറ്റ് കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം ആവശ്യപ്പെട്ടിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് അവര്‍തന്നെ രംഗത്തെത്തി. താന്‍ രണ്ട് നേതാക്കളെ മുന്‍പ് പിന്തുണച്ചിരുന്നുവെന്നും, പക്ഷെ അത് താന്‍ അഴിമതി നടത്തിയെന്നതിനുള്ള തെളിവല്ലായെന്നും ഹസിബ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: