Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അത്‌ലറ്റികോയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2014, 09:40 pm IST
inSports

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് പിന്നാലെ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനും കാലിടറി. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ ഒസാസുനയോട് തകര്‍ന്നത്. പരാജയത്തോടെ ബാഴ്‌സയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനുള്ള അവസരവും അത്‌ലറ്റികോ തുലച്ചുകളഞ്ഞു. വിജയിച്ചിരുന്നെങ്കില്‍ അത്‌ലറ്റികോ ബാഴ്‌സയേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലെത്തുമായിരുന്നു.

പന്ത് കൂടുതല്‍ സമയം കൈവശംവെച്ചിട്ടും സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ ഡീഗോ കോസ്റ്റക്കും ഡേവിഡ് വിയ്യും എതിര്‍ വല കുലുക്കാന്‍ കഴിയാതിരുന്നതാണ് അത്‌ലറ്റികോക്ക് തിരിച്ചടിയായത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആറാം മിനിറ്റിലാണ് ഒസാസുന ആദ്യനിറയൊഴിച്ചത്. ഒരു കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. എമിലിയാനോ അരമെന്ററോസ് എടുത്ത കിക്ക് ബോക്‌സിലേക്ക് പറന്നിറങ്ങിയത് നിലംതൊടും മുന്നെ തകര്‍പ്പനൊരു വലംകാലന്‍ ഷോട്ടിലൂടെ ആല്‍വാരോ സെജുഡോ അത്‌ലറ്റികോ വലയിലെത്തിച്ചു. ഒരു ഗോളിന് പിന്നിലായതോടെ സമനിലക്കായി അത്‌ലറ്റികോആഞ്ഞുപൊരുതിയെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു. 21-ാം മിനിറ്റില്‍ ഒസാസുന ലീഡ് ഉയര്‍ത്തി. എമിലിയാനോ അരമെന്ററോസ് ബോക്‌സിന് പുറത്തുനിന്ന് പറത്തിയ ഇടംകാലന്‍ ഷോട്ടാണ് മുഴുനീളെ പറന്ന അത്‌ലറ്റികോ ഗോളിയെയും മറികടന്ന് വലയില്‍ പതിച്ചത്. പിന്നീട് 42-ാം മിനിറ്റിലും ഗോള്‍നേടിയതോടെ ഒസാസുനയുടെഗോള്‍പട്ടിക പൂര്‍ത്തിയായി. ഇടതുവിംഗില്‍ നിന്ന്ഡാമിയ നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ റോബര്‍ട്ടോ ടോറസ് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലും അത്‌ലറ്റികോ ഗോള്‍ മടക്കാനായി തുടരെ ആക്രമണങ്ങള്‍ മെനഞ്ഞെങ്കിലും ഒസാസുന പ്രതിരോധവും ഗോളിയും അവര്‍ക്ക് ബാലികേറാമലയായി തീര്‍ന്നു.

മറ്റൊരു മത്സരത്തില്‍ ഒമ്പതുപേരുമായി കളിച്ച  റയല്‍ ബെറ്റിസിനെ അത്‌ലറ്റിക്ബില്‍ബാവോ 2-0ന് കീഴടക്കി. 41-ാം മിനിറ്റില്‍ പെര്‍ക്വസും 58-ാം മിനിറ്റില്‍ റെയ്‌സും ചുവപ്പുകാര്‍ഡ് പുറത്തുപോയതോടെയാണ് ബെറ്റിസ് ഒമ്പത് പേരായി ചുരുങ്ങിയത്.  ബില്‍ബാവോക്ക് വേണ്ടി 34-ാം മിനിറ്റില്‍ മുനിയെനും 81-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് ഹെയ്‌റോയും ഗോളുകള്‍ നേടി. മറ്റ് മത്സരങ്ങളില്‍ സെവിയ 1-0ന് റയോ വയ്യക്കാനോയെയും വലന്‍സിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രനാഡയെയും പരാജയപ്പെടുത്തി. 25 മത്സരങ്ങൡ നിന്ന് 63 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.