അയര്‍ക്കുന്നം: അയര്‍ക്കുന്നം പഞ്ചായത്തില്‍ സിപിഎം, കോണ്‍ഗ്രസ് സംഘടനകളില്‍ നിന്നും അമ്പതോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച അയര്‍ക്കുന്നം ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഡന്‍ അദ്ധ്യക്ഷത വഹിച്ച രാഷ്‌ട്രീയനയവിശദീകരണയോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.നാരായണന്‍നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പുവിതരണം ബിജെപി അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ഹരിപ്രസാദ്, ഉണ്ണി പുഷ്പവിലാസം, ഗോപാലകൃഷ്ണന്‍ കൂട്ടുങ്കല്‍, സജീവ്, ആനന്ദ് ആര്‍. നായര്‍, സര്‍ജു മാലം, അനൂപ് പയ്യപ്പാടി, അനുമോന്‍പൗലോസ്, പ്രിന്‍സ്മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
















