പാരീസ്: വനിതകളുടെ ടെന്നീസ് റാങ്കിംഗില്‍ അമേരിക്കയുടെ സെറീന വില്ല്യംസ് ഒന്നാം സ്ഥാനത്ത്.
രണ്ടാം സ്ഥാനത്തുള്ള ലീ നായെക്കാള്‍ 6000 പോയിന്റുകള്‍ സ്വന്തമാക്കിയാണ് സെറീനയുടെ ഈ മേധാവിത്വം.
ദുബായ് ഓപ്പണ്‍ സ്വന്തമാക്കിയ സഹോദരി വീനസ് വില്ല്യംസ് പതിനഞ്ച് സ്ഥാനങ്ങള്‍ മുന്നേറി 29-ാം സ്ഥാനത്താണ്.
16 മാസങ്ങള്‍ക്ക് ശേഷമാണ് വീനസ് ഒരു ടൂര്‍ണമെന്റ് വിജയിക്കുന്നത്.
ജര്‍മനിയുടെ ഏഞ്ചലിക്കാ കെര്‍ബറും റൊമാനിയയുടെ സിമോണാ ഹാലെപും റാങ്കിംഗില്‍ രണ്ട് സ്ഥാനങ്ങള്‍ മുന്നേറി ആദ്യ പത്തില്‍ ഇടം പിടിച്ചു.
എന്നാല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവാ മൂന്ന് സ്ഥാനങ്ങള്‍ പടിയിറങ്ങി ഒമ്പതാം സ്ഥാനത്തെത്തി.
WTA Top 20 rankings:
1. Serena Williams (USA) 12,660 pts 2. Li Na (CHN) 6,795 3. Agnieszka Radwanska (POL) 5,705 4. Victoria Azarenka (BLR) 5,681 5. Maria Sharapova (RUS) 5,206 6. Angelique Kerber (GER) 4,490 (+2) 7. Simona Halep (ROM) 4,435 (+2) 8. Jelena Jankovic (SRB) 4,380 (-1) 9. Petra Kvitova (CZE) 4,365 (-3) 10. Sara Errani (ITA) 4,195 11. Caroline Wozniacki (DEN) 3,185 12. Ana Ivanovic (SRB) 3,155 13. Dominika Cibulkova (SVK) 3,056 14. Roberta Vinci (ITA) 2,940 15. Carla Suarez Navarro (ESP) 2,725 (+1) 16. Sabine Lisicki (GER) 2,650 (-1) 17. Samantha Stosur (AUS) 2,605 18. Sloane Stephens (USA) 2,415 19. Eugenie Bouchard (CAN) 2,365 20. Kirsten Flipkens (BEL) 2,285
















