ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് വീണ്ടും അണുവികിരണ ജലം ചോര്‍ന്നു.
100 മെട്രിക് ടണ്‍ ശക്തമായ അണുവികിരണ ജലം ചോര്‍ന്നതായാണ് വിവരം. ബുധനാഴ്ചയാണ് ചോര്‍ച്ച കണ്ടെത്തിയത്.
ചോര്‍ച്ച നിര്‍ത്തലാക്കിയതായി ടോക്കിയോ ഇലക്ട്രിക് കമ്പനി വ്യക്തമാക്കി. നിലയത്തിന് അടുത്തുള്ള പസഫിക് സമുദ്രത്തിലേക്ക് അണു വികിരണ ജലം ഒഴുകിയിട്ടില്ലെന്നാണ് കമ്പനി പറയുന്നത്.
















