Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരമ്പര കിവി കൊത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 08:40 pm IST
inSports

വെല്ലിംഗ്ടണ്‍: കൈപ്പിയില്‍ വന്ന വിജയം കളഞ്ഞുകുളിച്ച്‌ ടീം ഇന്ത്യ വിദേശത്ത്‌ ഒരു പരമ്പര കൂടി തോറ്റു. ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റ്‌ സമനിലയില്‍ അവസാനിച്ചതോടെ പരമ്പര 1-0ന്‌ കിവി പക്ഷികള്‍ കൊത്തിയെടുക്കുകയായിരുന്നു. ഓക്ലാന്റില്‍ നടന്ന ആദ്യടെസ്റ്റില്‍ ആതിയേര്‍ 40 റണ്‍സിനാണ്‌ ഇന്ത്യയെ പരാജയപ്പെടുത്തിയത്‌. വിദേശ മണ്ണില്‍ തുടര്‍ച്ചയായ നാലാം പരമ്പരയാണ്‌ ഇന്ത്യ തോല്‍ക്കുന്നത്‌. ദക്ഷിണാഫ്രിക്കയോട്‌ ടെസ്റ്റ്‌-ഏകദിന പരമ്പര പരാജയപ്പെട്ടശേഷമായിരുന്നു ടീം ഇന്ത്യ ന്യൂസിലാന്റ്‌ സന്ദര്‍ശനത്തിനെത്തിയത്‌. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിന്റെ കൂറ്റന്‍ ലീഡും ആദ്യ മൂന്ന്‌ ദിനങ്ങളില്‍ വ്യക്തമായ മുന്‍തൂക്കവും നേടിയ ശേഷമാണ്‌ ധോണിയും കൂട്ടരും മത്സരം കൈവിട്ടത്‌. നേരത്തെ അഞ്ച്‌ മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നാലെണ്ണവും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മക്കല്ലത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും നീഷാമിന്റെയും വാറ്റ്ലിംഗിന്റെയും സെഞ്ച്വറിയുടെയും കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്റ്‌ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 680 റണ്‍സ്‌ നേടി ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്‌. സ്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്റ്‌ 192, 680ന്‌ 8 ഡി. ഇന്ത്യ 438, 166ന്‌ 3 ടെസ്റ്റിന്റെ അഞ്ചാം ദിവസമായ ഇന്ന്‌ 67 ഓവറില്‍ നിന്ന്‌ 435 റണ്‍സ്‌ എന്ന അപ്രാപ്യമായ വിജയ ലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 166ന്‌ 3 എന്ന നിലയില്‍ നില്‍ക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്‌ക്ക്‌ സമ്മതിക്കുകയായിരുന്നു. ഇന്ത്യക്ക്‌ വേണ്ടി വിരാട്‌ കോഹ്ലി സെഞ്ച്വറി നേടി. കോഹ്ലിയുടെ ആറാം ടെസ്റ്റ്‌ സെഞ്ച്വറിയാണിത്‌. ഒരു ഘട്ടത്തില്‍ മൂന്നിന്‌ 54 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്ലിയുടെ സെഞ്ച്വറിയാണ്‌ രക്ഷിച്ചത്‌. കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സുമായി രോഹിത്‌ ശര്‍മ്മയായിരുന്നു കോഹ്ലിക്കൊപ്പം ക്രീസില്‍.

ന്യൂസിലാന്റ്‌ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതാണ്‌ അവസാന ദിവസത്തെ പ്രത്യേകത. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലാന്റ്‌ താരവുമായി മക്കല്ലം. മാര്‍ട്ടിന്‍ ക്രോ നേടിയ 299 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്‌. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയ മക്കല്ലം തന്നെയാണ്‌ മാന്‍ ഓഫ്‌ ദ മാച്ചും മാന്‍ ഓഫ്‌ ദ സീരീസും.

281 റണ്‍സുമായി ഇന്നലെ ബാറ്റിംഗ്‌ തുടന്ന മക്കല്ലം 302 റണ്‍സ്‌ നേടിയശേഷം സഹീര്‍ ഖാന്‌ വിക്കറ്റ്‌ നല്‍കിയാണ്‌ മടങ്ങിയത്‌. 13 മണിക്കൂറോളം ക്രീസില്‍ നിന്ന മക്കല്ലം 559 പന്തുകള്‍ നേരിട്ട്‌ 32 ഫോറും നാല്‌ സിക്സും നേടി. സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന ജിമ്മി നീഷം (137), നാലാം ദിനം പുറത്തായ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്സ്മാന്‍ വാറ്റ്ലിംഗ്‌ എന്നിവര്‍ ക്യാപ്റ്റന്‌ ഉറച്ച പിന്തുണ നല്‍കുക കൂടി ചെയ്തു. മക്കല്ലത്തിന്‌ പുറമെ ടിം സൗത്തി (11), വാഗ്നര്‍ (2) എന്നിവരാണ്‌ ഇന്നലെ പുറത്തായ ന്യൂസിലാന്റ്‌ ബാറ്റ്സ്മാന്മാര്‍. 94ന്‌ 5 എന്ന നിലയില്‍ ഇന്നിംഗ്സ്‌ തോല്‍വിയിലേക്ക്‌ പോകുന്നതിനിടെയാണ്‌ മൂവരും ചേര്‍ന്ന്‌ ടീമിന്റെ രക്ഷകരായത്‌. ഇന്ത്യക്ക്‌ വേണ്ടി സഹീര്‍ ഖാന്‍ അഞ്ച്‌ വിക്കറ്റ്‌ നേടി.

435 റണ്‍സ്‌ എന്ന അസാധ്യമായ വിജയലക്ഷ്യം ലഭിച്ച ഇന്ത്യ മത്സരം അവസാനിക്കാന്‍ 15 ഓവര്‍ ബാക്കിനില്‍ക്കേ 166ന്‌ 3 എന്ന നിലയില്‍ എത്തിയപ്പോള്‍ മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും സമ്മതിച്ചു. 105 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന വിരാട്‌ കോഹ്ലിക്ക്‌ ഒരു ടെസ്റ്റ്‌ സെഞ്ച്വറി കൂടി കരിയറില്‍ ലഭിച്ചു എന്നത്‌ മാത്രമാണ്‌ പ്രത്യേകത. മുരളി വിജയ്‌ (7), ശിഖര്‍ ധവാന്‍ (2), ചേതേശ്വര്‍ പൂജാര (17) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യ്‌ക്ക്‌ നഷ്ടമായത്‌. ന്യൂസിലാന്റിന്‌വേണ്ടിടിം സൗത്തി രണ്ടും ബൗള്‍ട്ട്‌ ഒരു വിക്കറ്റും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.