Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്സക്കും അത്ലറ്റികോക്കും ഗംഭീര വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 08:31 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്കും അത്ലറ്റികോ മാഡ്രിഡിനും ഗംഭീര വിജയം. ബാഴ്സലോണ മറുപടിയില്ലാത്ത ആറ്‌ ഗോളുകള്‍ക്ക്‌ റയോ വയ്യക്കാനോയെയും അത്ലറ്റികോ മാഡ്രിഡ്‌ ഏകപക്ഷീയമായ മൂന്ന്‌ ഗോളുകള്‍ക്ക്‌ റയല്‍ വല്ലഡോളിഡിനെയുമാണ്‌ തകര്‍ത്തുവിട്ടത്‌.
ബാഴ്സലോണക്ക്‌ വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടും പരിക്കില്‍ മുക്തനായി ഇറങ്ങിയ യുവ സൂപ്പര്‍താരം നെയ്‌മര്‍ ഒരു ഗോളും നേടി. മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ബാഴ്സ 21 തവണ എതിര്‍ ഗോള്‍മുഖത്തേക്ക്‌ ഷോട്ടുകള്‍ ഉതിര്‍ത്തു. ഇതില്‍ പത്തെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു.

വിജത്തോടെ ബാഴ്സക്കും അത്ലറ്റികോ മാഡ്രിഡിനും 24 മത്സരങ്ങളില്‍ നിന്ന്‌ 60 പോയിന്റായി. ഗോള്‍ ആവറേജിന്റെ കരുത്തില്‍ ബാഴ്സയാണ്‌ ലീഗില്‍ ഒന്നാമത്‌. 23 മത്സരങ്ങളില്‍ നിന്ന്‌ 57 പോയിന്റുമായി റയല്‍ മാഡ്രിഡാണ്‌ മൂന്നാമത്‌.

നൗകാമ്പില്‍ നടന്ന പോരാട്ടത്തില്‍ റയോ വയ്യക്കാനോക്കെതിരെ രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടു. പെഡ്രോയുടെ പാസില്‍ നിന്ന്‌ ബോക്സിന്‌ പുറത്തുനിന്ന്‌ അഡ്രിയാനോ ഉതിര്‍ത്ത ഷോട്ട്‌ മഴവില്ലുകണക്കെ വളഞ്ഞ്‌ മുഴുനീളെ ഡൈവ്‌ ചെയ്ത റയോ ഗോളിയെ മറികടന്ന്‌ സൈഡ്‌ പോസ്റ്റിലിടിച്ച്‌ വലയില്‍ കയറി. തൊട്ടുപിന്നാലെ ഗോള്‍ മടക്കാനുള്ള അവസരം റയോ വയ്യക്കാനോ താരമായ ഇയാഗോ ഫാല്‍ക്കേക്ക്‌ ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. 13-ാ‍ം മിനിറ്റില്‍ മെസ്സി ഒരു അവസര പാഴാക്കി. ഫാബ്രിഗസിന്റെ പാസ്‌ സ്വീകരിച്ച്‌ ബോക്സിനുള്ളില്‍ നിന്ന്‌ മെസ്സി പായിച്ചഷോട്ട്‌ പോസ്റ്റില്‍ത്തട്ടി പുറത്തേക്ക്‌ പറന്നു. 30-ാ‍ മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു ലോംഗ്ഷോട്ട്‌ വയ്യക്കാനോ ഗോളി മുഴുനീളെ പറന്നാണ്‌ കുത്തിയകറ്റിയത്‌. 36-ാ‍ം മിനിറ്റില്‍ ബാഴ്സ ലീഡ്‌ ഉയര്‍ത്തി.
ഫാബ്രിഗസ്‌ മുന്നോട്ട്‌ തള്ളിക്കൊടുത്ത പാസ്‌ പിടിച്ചെടുത്ത മെസ്സി അഡ്വാന്‍സ്‌ ചെയ്ത്‌ കയറിയ റയോ ഗോളിയുടെ തലക്ക്‌ മുകളിലൂടെ പന്ത്‌ വലയിലേക്ക്‌ കോരിയിട്ടു. ഇതിനിടെ റയോ താരങ്ങളുടെ ഒന്നുരണ്ട്‌ ശ്രമങ്ങള്‍ ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസിന്റെ കരുത്തിന്‌ മുന്നില്‍ വിഫലമായി. പിന്നീട്‌ 53-ാ‍ം മിനിറ്റില്‍ ബാഴ്സ വീണ്ടും ലീഡ്‌ ഉയര്‍ത്തി. ഇത്തവണ മെസ്സിയുടെ പാസില്‍ നിന്ന്‌ അലക്സി സാഞ്ചസാണ്‌ ലക്ഷ്യം കണ്ടത്‌. തൊട്ടടുത്ത മിനിറ്റില്‍ റയോ വയ്യക്കാനോയുടെ ജോക്വിം ലാറിവേയുടെ ഇടംകാലന്‍ ഷോട്ട്‌ ബാഴ്സ ഗോളി മുഴുനീളെ പറന്ന്‌ കുത്തിയകറ്റി. 56-ാ‍ം മിനിറ്റില്‍ ബാഴ്സ വീണ്ടും ലീഡ്‌ ഉയര്‍ത്തി. ഫാബ്രഗസിന്റെ പാസില്‍ നിന്ന്‌ പെഡ്രോയാണ്‌ ലക്ഷ്യം കണ്ടത്‌. 68-ാ‍ം മിനിറ്റില്‍ അലക്സി സാഞ്ചസിന്റെ പാസില്‍ നിന്ന്‌ മെസ്സി തന്റെ രണ്ടാം ഗോളും ബാഴ്സയുടെ അഞ്ചാം ഗോളും സ്വന്തമാക്കി. ഇതോടെ മെസ്സി സ്പാനിഷ്‌ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമായി. ലാലീഗയില്‍ ഇതുവരെ 228 ഗോളുകളാണ്‌ മെസ്സി നേടിയത്‌.പകരക്കാരനായി കളത്തിലിറങ്ങിയ നെയ്‌മര്‍ 89-ാ‍ം മിനിറ്റില്‍ ഗോള്‍ നേടിയതോടെ ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. സ്വന്തം പകുതിയില്‍ നിന്ന്‌ പന്തുമായി കുതിച്ച നെയ്‌മര്‍ ബോക്സിന്‌ പുറത്തുനിന്ന്‌ ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട്‌ മുഴുനീളെ പറന്ന ഗോളിയെയും മറികടന്ന്‌ വലയില്‍ കയറി.

റയല്‍ വല്ലഡോളിഡിനെതിരെ നടന്ന പോരാട്ടത്തില്‍ 3-ാ‍ം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യ, നാലാം മിനിറ്റില്‍ ഡീഗോ കോസ്റ്റ, 74-ാ‍ം മിനിറ്റില്‍ ഗോഡിന്‍ എന്നിവര്‍ നേടിയ ഗോളുകളുടെ കരുത്തിലാണ്‌ അത്ലറ്റികോ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്‌. എന്നാല്‍ മറ്റൊരു മത്സരത്തില്‍ പോയിന്റ്‌ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്‌ നില്‍ക്കുന്ന വിയ്യറയലിനെ 11-ാ‍മതുള്ള സെല്‍റ്റ ഡി വീഗോ 2-0ന്‌ അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ ലെവന്റെ 1-0ന്‌ അല്‍മേറിയയെയും കീഴടക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.