Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാറ്റങ്ങളുടെ കപ്പ്‌; ഇറ്റലിയുടേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 08:27 pm IST
inSports

1934-ലെ രണ്ടാം ലോകകപ്പിന്‌ വേദിയായത്‌ ഇറ്റലിയായിരുന്നു. ഉറുഗ്വെയില്‍ നടന്ന ആദ്യ ലോകകപ്പില്‍ 13 രാജ്യങ്ങളായിരുന്നു പങ്കെടുത്തതെങ്കില്‍ ഇത്തവണ നാല്‌ വന്‍കരകളില്‍ നിന്നായി 16 ടീമുകള്‍ പോരടിച്ചു. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെ രണ്ടാം ലോകകപ്പില്‍ കളിച്ചില്ല. മെയ്‌ 27 മുതല്‍ ജൂണ്‍ 10 വരെയായിരുന്നു ഫൈനല്‍ റൗണ്ട്‌.

അര്‍ജന്റീന, ആസ്ട്രിയ, ബല്‍ജിയം, ബ്രസീല്‍, ചെക്കോസ്ലൊവാക്യ, ഈജിപ്റ്റ്‌, ഫ്രാന്‍സ്‌, ജര്‍മ്മനി, ഹംഗറി, ഇറ്റലി, ഹോളണ്ട്‌, റുമാനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്‌, അമേരിക്ക എന്നിവരാണ്‌ രണ്ടാം ലോകകപ്പില്‍ പങ്കെടുത്തത്‌. പെറുവും ചിലിയും പിന്‍വാങ്ങിയതിനാല്‍ ബ്രസീലും അര്‍ജന്റീനയും നേരിട്ട്‌ യോഗ്യത നേടുകയായിരുന്നു.

ഗ്രൂപ്പ്‌ തിരിച്ചുള്ള മത്സരമായിരുന്നില്ല ഇക്കുറി നടന്നത്‌. നേരിട്ടുള്ള നോക്കൗട്ട്‌ റൗണ്ടായിരുന്നു. ഓരോ ടീമിനും ആദ്യ റൗണ്ടില്‍ ഒരു കളി മാത്രം. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ പുറത്ത്‌. നിശ്ചിത സമയത്ത്‌ ടീമുകള്‍ ഒപ്പത്തിനൊപ്പം നിന്നാല്‍ അധികമായി 30 മിനിറ്റുകൂടി നല്‍കും. അതും സമനിലയിലായാല്‍ മത്സരം അടുത്ത ദിവസം വീണ്ടും നടക്കും.

17 കളികളിലായി ആകെ 70 ഗോളുകള്‍ ഇറ്റാലിയന്‍ ലോകകപ്പില്‍ പിറന്നു. ഇതില്‍ മൂന്ന്‌ ഹാട്രിക്കുകളും ഉള്‍പ്പെടും. ആദ്യ റൗണ്ടില്‍ അമേരിക്കക്കെതിരായ മത്സരത്തില്‍ ഇറ്റലിയുടെ ആഞ്ചലോ ഷിയാവിയോയും ബല്‍ജിയത്തിനെതിരെ ജര്‍മ്മനിയുടെ എഡ്മുണ്ട്‌ കോനനും ജര്‍മ്മനിയോടുള്ള സെമിഫൈനലില്‍ ചെക്കോസ്ലൊവാക്യയുടെ ഓള്‍ഡ്‌റിച്ച്‌ നെജഡ്ലിയും ഹാട്രിക്കിന്‌ അവകാശികളായി.

ആദ്യ റൗണ്ടില്‍ ഇറ്റലി അമേരിക്കയെയും സ്പെയിന്‍ ബ്രസീലിനെയും ലോകകപ്പ്‌ ചരിത്രത്തില്‍ ആദ്യമായി എക്സ്ട്രാ സമയത്തേക്ക്‌ നീണ്ട മത്സരത്തില്‍ ആസ്ട്രിയ ഫ്രാന്‍സിനെയും ഹംഗറി ഈജിപ്റ്റിനെയും ചെക്കോസ്ലൊവാക്യ റുമാനിയയെയും സ്വിറ്റ്സര്‍ലന്റ്‌ ഹോളണ്ടിനെയും ജര്‍മ്മനി ബല്‍ജിയത്തെയും സ്വീഡന്‍ അര്‍ജന്റീനയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ക്വാര്‍ട്ടറില്‍ ഇറ്റലിക്ക്‌ എതിരാളികള്‍ സ്പെയിനായിരുന്നു. 1934 മെയ്‌ 31ന്‌ നടന്ന മത്സരം മുഴുവന്‍ സമയത്തിനും അധികസമയത്തിനുംശേഷം 1-1ന്‌ സമനിലയില്‍ പിരിഞ്ഞു. അതോടെ അടുത്ത ദിവസം വീണ്ടും കളി നടന്നു. അതില്‍ 1-0ന്‌ വിജയിച്ച്‌ ഇറ്റലി സെമിയില്‍ പ്രവേശിച്ചു.

മറ്റ്‌ മത്സരങ്ങളില്‍ ആസ്ട്രിയ 2-1ന്‌ ഹംഗറിയെയും ചെക്കോസ്ലൊവാക്യ 3-2ന്‌ സ്വിറ്റ്സര്‍ലന്റിനെയും ജര്‍മ്മനി 2-1ന്‌ സ്വീഡനെയും പരാജയപ്പെടുത്തി അവസാന നാലില്‍ കടന്നു. സെമിയില്‍ ഇറ്റലിയുടെ എതിരാളികള്‍ ആസ്ട്രിയ. ആരാധകരുടെ പിന്തുണയോടെ കളിച്ച അസൂറിപ്പട എതിരില്ലാത്ത ഒരു ഗോളിന്‌ ആസ്ട്രിയയെ വീഴ്‌ത്തി കലാശക്കളം ഉറപ്പിച്ചു. ജര്‍മ്മനിയെ 3-1ന്‌ കീഴടക്കി ചെക്കോസ്ലൊവാക്യയും ഫൈനലില്‍ പ്രവേശിച്ചു.

ജൂണ്‍ 10ന്‌ റോമിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ അധികസമയത്തേക്ക്‌ നീണ്ട കലാശപ്പോരാട്ടത്തിനൊടുവില്‍ ചെക്കോസ്ലോവാക്യയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ അതിജീവിച്ച ഇറ്റലി സ്വന്തം മണ്ണില്‍ ലോകഫുട്ബോളിലെ രാജാക്കന്മാരായി.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണ പ്പന്ത്‌ ഇറ്റലിയുടെ ഗ്വിസെപ്പെ മെയ്സയും വെള്ളിപ്പന്ത്‌ ആസ്ട്രിയയുടെ മാത്ത്യാസ്‌ സിന്‍ഡ്ലറും വെങ്കലപ്പന്ത്‌ ചെക്കോസ്ലൊവാക്യയുടെ ഓള്‍ഡ്‌റിച്ച്‌ നെജഡ്ലിയും സ്വന്തമാക്കി.

ടോപ്‌ സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം അഞ്ച്‌ ഗോളുകള്‍ നേടിയ ചെക്കോസ്ലൊവാക്യയുടെ ഓള്‍ഡ്‌റിച്ച്‌ നെജഡ്ലിയും വെള്ളി പാദുകം നാല്‌ ഗോളുകളോടെ ഇറ്റലിയുടെ ആഞ്ചലോ ഷിയാവിയോയും ജര്‍മ്മനിയുടെ എഡ്മുണ്ട്‌ കോനനും വെങ്കല പാദുകം സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.