Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആതിഥേയര്‍ വാണ അരങ്ങേറ്റ ലോകകപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 09:36 pm IST
inSports

ലോകകപ്പ്‌ ഫുട്ബോള്‍ ചരിത്രത്തിന്റെ തുടക്കം 1930ലായിരുന്നു. ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്ടിവീഡിയോയിലെ മൂന്നു കളിക്കളങ്ങളില്‍ ആരാധക ഹൃദയങ്ങളില്‍ എന്നും ഇടംനേടിയ കന്നി ലോകകപ്പ്‌ അരങ്ങേറി. ജൂലൈ 13 മുതല്‍ 30 വരെ നീണ്ട കാല്‍പ്പന്ത്‌ ഉത്സവത്തില്‍ 18 മത്സരങ്ങള്‍ ഇടംപിടിച്ചു. മൂന്ന്‌ ഹാട്രിക്ക്‌ അടക്കം 70 ഗോളുകള്‍ കന്നി ചാമ്പ്യന്‍ഷിപ്പില്‍ പിറന്നു. ഫൈനലില്‍ അര്‍ജന്റീനയെ കീഴടക്കി ആതിഥേയരായ ഉറുഗ്വെ ആദ്യ ലോക കിരീടത്തിന്റെ അവകാശികളാവുകയും ചെയ്തു.

ലോകകപ്പിലെ പ്രഥമ ഹാട്രിക്ക്‌ അമേരിക്കന്‍ താരമായ ബെര്‍ട്ട്‌ പറ്റ്നൂഡിന്റെ വകയായിരുന്നു. ജൂലൈ 17ന്‌ പരാഗ്വെക്കെതിരെ നടന്ന ഗ്രൂപ്പ്‌ മത്സരത്തിന്റെ 10, 15, 50 മിനിറ്റുകളിലാണ്‌ പറ്റ്നൂഡ്‌ വെടിപൊട്ടിച്ചത്‌. രണ്ട്‌ ദിവസത്തിനുശേഷം മെക്സിക്കോക്കെതിരെ അര്‍ജന്റീനയുടെ ഗ്വില്ലെര്‍മോ സ്റ്റബിലെ രണ്ടാം ഹാട്രിക്കും ജൂലൈ 27ന്‌ യൂഗോസ്ലാവ്യക്കെതിരെ നടന്ന സെമിഫൈനലില്‍ ഉറുഗ്വെയുടെ പെഡ്രോ സിയ മൂന്നാം ഹാട്രിക്കും സ്വന്തമാക്കി. ആരാണ്‌ ആദ്യ ഹാട്രിക്കുകാരന്‍ എന്നത്‌ സംബന്ധിച്ച്‌ പതിറ്റാണ്ടുകളോളം തര്‍ക്കം നിലനിന്നിരുന്നു. പറ്റ്നൂഡിന്റെ രണ്ടാം ഗോള്‍ അംഗീകരിപ്പെടുകയുണ്ടായില്ല. പരാഗ്വെ താരം ഔറോലിയോ ഗോണ്‍സാല്‍വസിന്റെ സെല്‍ഫ്‌ ഗോളായും സ്വന്തം ടീമിലെ ടോം ഫ്ലോറിയുടെ വകയായുമൊക്കെ അതു വ്യാഖ്യാനിക്കപ്പെട്ടു. ഒടുവില്‍ തര്‍ക്കങ്ങള്‍ക്ക്‌ വിരാമമിട്ട്‌ പറ്റ്നൂഡിന്റെ ഹാട്രിക്കിന്‌ 2006ല്‍ ഫിഫ അംഗീകാരം നല്‍കി. നീണ്ട എഴുപത്തിയാറുവര്‍ഷം ആദ്യ ഹാട്രിക്കുകാരന്‍ എന്ന പദവി സ്റ്റബിലയാണ്‌ കൈവശംവച്ചത്‌.

നാല്‌ ഗ്രൂപ്പുകളിലായി 13 രാജ്യങ്ങള്‍ ഉറുഗ്വൈന്‍ ലോകകപ്പില്‍ മാറ്റുരച്ചു. ഗ്രൂപ്പ്‌ ഒന്നില്‍ അര്‍ജന്റീന, ചിലി, ഫ്രാന്‍സ്‌, മെക്സിക്കോ, ഗ്രൂപ്പ്‌ രണ്ടില്‍ യൂഗോസ്ലാവ്യ, ബ്രസീല്‍, ബൊളീവിയ, ഗ്രൂപ്പ്‌ മൂന്നില്‍ ഉറുഗ്വെ, റുമാനിയ, പെറു, ഗ്രൂപ്പ്‌ നാലില്‍ അമേരിക്ക, പരാഗ്വെ, ബെല്‍ജിയം എന്നീ ടീമുകള്‍ പന്തുതട്ടി. ഗ്രൂപ്പ്‌ ജേതാക്കള്‍ക്കായിരുന്നു സെമി ഫൈനല്‍ കളിക്കാര്‍ യോഗ്യത. ഒന്നാം ഗ്രൂപ്പില്‍ നിന്ന്‌ അര്‍ജന്റീനയും രണ്ടാം ഗ്രൂപ്പില്‍ നിന്ന്‌ യൂഗോസ്ലാവ്യയും മൂന്നാം ഗ്രൂപ്പില്‍ നിന്ന്‌ ഉറുഗ്വെയും നാലാം ഗ്രൂപ്പില്‍ നിന്ന്‌ അമേരിക്കയും അവസാന നാലില്‍ കടന്നു.

ഒരു മത്സരം പോലും പരാജയപ്പെടാതെയാണ്‌ നാല്‌ ടീമുകളും നോക്കൗട്ട്‌ ഉറപ്പിച്ചത്‌. സെമിയില്‍ അര്‍ജന്റീന 6-1ന്‌ അമേരിക്കയെയും ഉറുഗ്വെ അതേ മാര്‍ജിനില്‍ യൂഗോസ്ലാവ്യയെയും മറികടന്ന്‌ ഫൈനലില്‍ പ്രവേശിച്ചു.

93,000 കാണികളെ സാക്ഷിയാക്കി നടന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ ഉറുഗ്വെ കന്നി ഫിഫ ലോകകപ്പ്‌ സ്വന്തം ഷെല്‍ഫില്‍ എടുത്തുവച്ചു. മത്സരത്തിന്റെ 12-ാ‍ം മിനിറ്റില്‍ പാബ്ലോ ഡൊറാഡോ നേടിയ ഗോളിലൂടെ ഉറുഗ്വെ മുന്നിലെത്തി. 20-ാ‍ം മിനിറ്റില്‍ കാര്‍ലോസ്‌ പ്യൊാസ്ല്ലെ അര്‍ജന്റീനയ്‌ക്ക്‌ സമനില സമ്മാനിച്ചു. പിന്നീട്‌ 37-ാ‍ം മിനിറ്റില്‍ സ്റ്റബിലെയുടെ സ്ട്രൈക്ക്‌ അര്‍ജന്റീനയ്‌ക്ക്‌ ആധിപത്യം നല്‍കിയെങ്കിലും പെഡ്രോ സിയയിലൂടെ (57-ാ‍ം മിനിറ്റ്‌) ഉറുഗ്വെ ഒപ്പമെത്തി. 68-ാ‍ം മിനിറ്റില്‍ സാന്റോസ്‌ ഇരിയാര്‍ട്ടെ നേടിയ ഗോളില്‍ ഉറുഗ്വെ വീണ്ടും മുന്‍തൂക്കം തിരിച്ചെടുത്തു. 89-ാ‍ം മിനിറ്റില്‍ ഹെക്ടര്‍ കാസ്ട്രോയും അര്‍ജന്റീനന്‍ വല കുലുക്കുമ്പോള്‍ ഗ്യാലറിയും കളിത്തട്ടും വിജയ നൃത്തം ചവിട്ടി. ഉറുഗ്വെ നായകനും റൈറ്റ്‌ ഫുള്‍ ബാക്കുമായ ജോസെ നര്‍സാരി യാര്‍സ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്തിന്‌ അവകാശിയായി. അര്‍ജന്റീനയുടെ സ്റ്റബിലെ വെള്ളിപ്പന്തും ഉറുഗ്വെയുടെ ജോസെ ലിയനാര്‍ഡോ വെങ്കലപ്പന്തും കൈപ്പിടിയില്‍ ഒതുക്കി. ടോപ്‌ സ്കോറര്‍ക്കുള്ള സുവര്‍ണപാദുകവും ഉറപ്പിച്ച സ്റ്റബിലെ തന്നെയായിരുന്നു വ്യക്തിഗത മികവില്‍ ഏവരെയും കടത്തിവെട്ടിയത്‌. ഒരു ഹാട്രിക്ക്‌ ഉള്‍പ്പെടെ എട്ട്‌ ഗോളുകളാണ്‌ ടൂര്‍ണമെന്റിലാകെ സ്റ്റബിലെയുടെ സമ്പാദ്യം. അഞ്ച്‌ ഗോളുകള്‍ നേടിയ ഉറുഗ്വെയുടെ പെഡ്രോ സിയ വെള്ളി ബൂട്ടും നാല്‌ ഗോളുകള്‍ നേടിയ അമേരിക്കയുടെ ബെര്‍ട്ട്‌ പറ്റ്നൂഡ്‌ വെങ്കല ബൂട്ടും നേടിയെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.