Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നിരൂപയുടെ രംഗോലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 07:45 pm IST
inVaradyam

രൂപം കൊടുക്കുമ്പൊഴേ ഭാവനക്കു മിഴിവരയ്‌ക്കലാകുന്നുള്ളു. ഭാവനയില്ലാത്തവരില്ല, അതു കാഴ്ചയും അതിനപ്പുറം അനുഭവവുമാക്കുകയും ചെയ്യുമ്പോഴാണ്‌ ആവിഷ്കാരം പൂര്‍ണമാകുന്നതെന്ന്‌ ജന്മഭൂമിയുടെ ഷീനാ സതീഷ്‌.

കരിമഷിയെഴുതിയ മിഴികളില്‍ ഈ നിറങ്ങളെല്ലാം മിഴിയുന്നതെങ്ങനെയെന്ന്‌ ഒരു നിമിഷം മിഴിച്ചു നോക്കി നിന്നു പോകും. രംഗോലി, അതെ നിറങ്ങളുടെ ഉത്സവമൊരുക്കലാണ്‌ നിരൂപക്ക്‌ ആത്മാവിഷ്കാരം. വര്‍ണ്ണപ്പൊടികള്‍ നിരൂപയുടെ വിരലിഴകളിലൂടെ വഴിയുമ്പോള്‍ അഴകിന്റെ നിറമാലകളാണല്ലോ ഉതിരുന്നത്‌. നിരൂപ വരച്ചിടുന്ന രൂപങ്ങളില്‍ അഴകുടലുകള്‍ വര്‍ണ്ണ സൗന്ദര്യങ്ങളായി വിരിയുന്നു.

സ്വന്തം വീട്ടില്‍ അമ്മ രംഗോലി വരയ്‌ക്കുന്നത്‌ ഒരു ബാലിക കൗതുകത്തോടെ അന്നൊക്കെ നോക്കിനില്‍ക്കുമായിരുന്നു. ഒരിക്കല്‍ അമ്മ ചിത്രം വരയ്‌ക്കാനുപയോഗിച്ച ചോക്കുകൊണ്ട്‌ ഗണപതിയുടെ രൂപം വരച്ചു. നവരാത്രി പൂജയ്‌ക്ക്‌ ബൊമ്മക്കൊലു ഒരുക്കുമ്പോള്‍ അതിനുമുന്നില്‍ ദൈവങ്ങളുടെ രൂപങ്ങള്‍ ചെയ്തുതുടങ്ങി. അന്ന്‌ അമ്മ മനസില്‍കുറിച്ചു; ഇവള്‍ ഒരു ചിത്രകാരിയാകും എന്ന്‌. ആ അമ്മയുടെ ദീര്‍ഘവീക്ഷണം തെറ്റിയില്ല.

തിരുച്ചന്തൂര്‍ ഉടന്‍കുടി സ്വദേശിനിയായ നിരൂപ സതീഷ്‌ ഇന്ന്‌ പുരുഷന്മാരുടെ കുത്തകയായിരുന്ന രംഗോലി ചിത്രകലയില്‍ പ്രാവീണ്യം നേടിയ കലാകാരിയായി മാറി. ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ 20011 ല്‍ അമ്മയുടെ രൂപവും 2013 ല്‍ കൊടുങ്ങല്ലൂരമ്മയുടെയും ചിത്രവും രംഗോലിയില്‍ ചെയ്ത്‌ തന്റെ കഴിവു തെളിയിച്ചു. 16 ാ‍ം വയസില്‍ മധുര കാമരാജ്‌ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ രംഗോലി മത്സരവിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്‌ തനിക്ക്‌ ലഭിച്ച ആദ്യത്തെ അംഗീകാരമാണെന്ന്‌ നിരൂപ സതീഷ്‌ പറയുന്നു. തുടര്‍ന്ന്‌ യൂണിവേഴ്സിറ്റി തലത്തില്‍ നടത്തിയ മത്സരത്തിലും ഒന്നാമതെത്തി. ബിസിനസുകാരനും തിരുവനന്തപുരം സ്വദേശിയുമായ എ.ആര്‍.സതീഷ്‌ വിവാഹം ചെയ്തതോടെ അനന്തപുരിയിലേക്കെത്തി. ഒരിക്കല്‍ ഗണപതിയുടെ രൂപം വരച്ചതുകണ്ട ഭര്‍ത്താവ്‌ കഴിവ്‌ മനസിലാക്കി വേണ്ട പ്രോത്സാഹനം നല്‍കി. ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം 2011ല്‍ ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ അമ്മയുടെ രൂപം രംഗോലി ചെയ്തത്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന്‌ നിരൂപാ സതീഷ്‌ പറയുന്നു.

“കഠിനവ്രതം നോറ്റാണ്‌ ദേവീരൂപം രംഗോലി ചെയ്തത്‌. ഇതിനായി ക്ഷേത്രഭരണസമിതിയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു. രാവിലെ അഞ്ചു മണിമുതല്‍ രാത്രി എട്ടുവരെയാണ്‌ ഈ ചിത്രരചനയില്‍ മുഴുകുക. അങ്ങനെ മൂന്നുദിവസം കൊണ്ടാണ്‌ മനസില്‍ പതിഞ്ഞ അമ്മയുടെ രൂപം പകര്‍ത്താനായത്‌. അമ്മയുടെ സന്നിധിയില്‍ അമ്മയുടെ രൂപം പകര്‍ത്തുക, അത്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്‌. ഈ രംഗോലി ചെയ്യുമ്പോള്‍ മനസും ശരീരവും അമ്മയുടെ സമക്ഷം സമര്‍പ്പിച്ച ഒരു തപസ്യ തന്നെയായിരുന്നു. അമ്മയ്‌ക്ക്‌ സമര്‍പ്പിച്ച ഈ രംഗോലി ഒരുമാസം വരെ മായ്‌ക്കാതെ ക്ഷേത്ര അധികൃതര്‍ കാത്തുസൂക്ഷിച്ച”തായി നിരൂപ സതീഷ്‌ നന്ദിയോടെ സ്മരിക്കുന്നു.

വഴുതക്കാട്‌ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ രംഗോലി ആര്‍ട്ട്‌ ചെയ്ത്‌ ക്ലബ്ബ്‌ അംഗങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. കിറ്റ്സില്‍ എത്നിക്‌ ടൂറിസം സെമിനാറിനോടനുബന്ധിച്ച്‌ ദേവിയുടെയും വേതാളത്തിന്റെയും രൂപങ്ങള്‍ സമന്വയിപ്പിച്ച്‌ രംഗോലി ചെയ്്തു. 2001 ല്‍ സരസ്വതിദേവിയെയും തുടര്‍ന്ന്‌ മഹിഷാസുരമര്‍ദിനിയെയും പകര്‍ത്തി. 45 അടി നീളവും 40 അടി വീതിയുമുള്ള ശ്രീരംഗനാഥന്റെ രൂപം ഇതുവരെ ചെയ്ത രംഗോലിയില്‍ ഏറ്റവും വലുപ്പമേറിയതായിരുന്നു. ഇതിന്‌ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ അവാര്‍ഡ്‌ ലഭിച്ചു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അനന്തപദ്മനാഭനെ രംഗോലിയില്‍ പകര്‍ത്തുകയാണ്‌ അടുത്ത ലക്ഷ്യം.

മഞ്ഞള്‍പ്പൊടി, കരിപ്പൊടി, വിവിധ നിറങ്ങളിലുള്ള കുങ്കുമങ്ങള്‍ എന്നിവയാണ്‌ രംഗോലിക്ക്‌ ഉപയോഗിക്കുന്നത്‌ ചിത്രത്തിന്‌ സ്വാഭാവികത കൈവരിക്കാനായി നിറങ്ങള്‍ കലര്‍ത്തി ഉപയോഗിക്കുന്നു. കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൂറിസം ആന്റ്‌ ട്രാവല്‍ സ്റ്റഡീസില്‍ ലൈബ്രേറിയനാണ്‌ നിരൂപാ സതീഷ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.