Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യാത്രപോയി, ആ മഹേന്ദ്രജാലക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 07:34 pm IST
in Varadyam

ദൃശ്യങ്ങളുടെ നിറലോകത്തെ പിറവെട്ടമായിരുന്നു ബാലുമഹേന്ദ്ര. കാഴ്‌ച്ചപ്പൂരത്തിനപ്പുറത്തേക്ക്‌ സിനിമയെ കാഴ്‌ച്ചപ്പാടിലെത്തിക്കാന്‍ കഴിഞ്ഞ ബാലുവിനെ ഓര്‍മ്മിക്കുന്നു ജന്മഭൂമിയുടെ സേവ്യര്‍.ജെ

അരികു ജീവിതത്തിന്റെ വെപ്രാളങ്ങളുള്ള ശ്രീലങ്കയില്‍ ജനിച്ചതുകൊണ്ടാവാം ബാലുവിന്റെ സിനിമകള്‍ ഏറെയും പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ടവരുടെ കഥയായത്‌. മധ്യവര്‍ത്തികളുടെ ജീവിതം പോലും അരികിലേക്ക്‌ നീക്കിവെക്കപ്പെടുന്നതും ബാലുവിന്റെ സിനിമയില്‍ കാണാം. അതി നഗരജീവിതത്തിന്‌ പകരം താരതമ്യേന സങ്കീര്‍ണമായ നഗര-ഗ്രാമ മധ്യങ്ങളായിരുന്നു ബാലു സിനിമകളുടെ സ്ഥലസ്വഭാവങ്ങള്‍. കാലമാകട്ടെ ഏറെക്കുറെ വര്‍ത്തമാനവും.

പേനകൊണ്ടല്ലാതെയും കവിത എഴുതാം. സിനിമയിലെ കവിത എഴുത്ത്‌ ക്യാമറകൊണ്ടാണ്‌. ബാലുമഹേന്ദ്ര സിനിമയില്‍ ചെയ്തത്‌ അതാണ്‌.
നിഴല്‍വെളിച്ചങ്ങളിലൂടെ ദൃശ്യങ്ങളുടെ ജീവന്‍ തുടിപ്പ്‌ ബാലു പ്രേക്ഷകരെ കാണിച്ചു. സെല്ലുലോയ്ഡിലെ കാവ്യചന്ദസായി ബാലുവിന്റെ ക്യാമറ മാറി. പേനയ്‌ക്ക്‌ പകരം ഒരു ക്യാമറ തരൂ എന്ന്‌ പറഞ്ഞ ലാറ്റിനമേരിക്കന്‍ സംവിധായകന്‍ ഗ്ലാബര്‍ റോഷയെ ചിലപ്പോഴെങ്കിലും ബാലു മഹേന്ദ്രയില്‍ നാം കണ്ടു.

ഇരുപത്തിനാല്‌ ഫ്രയിമുകള്‍ കൊണ്ട്‌ സിനിമാഗ്രാമറിന്റെ അക്ഷരമാലകള്‍ കൂടുതല്‍ തിരിച്ചറിഞ്ഞ സംവിധായകന്‍ രാമുകാര്യാട്ടിന്റെ നെല്ലിലൂടെ സിനിമയില്‍ തന്റെ ക്യാമറാ ചലനത്തിന്റെ ആദ്യവിത്തിട്ട ബാലുമഹേന്ദ്ര കാണികളെ സിനിമ അനുഭവിപ്പിച്ചു. നെല്ലിന്റെ നൈതികതപോലെ ബാലുവിന്റെ ക്യാമറക്കും സഹജാവബോധമുണ്ടായിരുന്നു. ക്യാമറ എന്ന യന്ത്രസരസ്വതികൊണ്ടുപോലും കൃത്രിമത്വത്തിന്റെ ആര്‍ഭാടമില്ലാത്ത ജീവന്‍ വെച്ച എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്‌. സംവിധാനം മോഹിച്ച്‌ ക്യാമറാമാനായിത്തീര്‍ന്ന ബാലുവില്‍ വേദി അറിഞ്ഞൊരു സൂത്രധാരനുണ്ടായിരുന്നു. ക്യാമറയും സംവിധാനവും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ക്യാമറയെ കണ്ണുകൊണ്ടും സംവിധാനത്തെ ഹൃദയംകൊണ്ടും തൊട്ട ബാലു എഡിറ്റിങ്ങിനെ മനസുകൊണ്ടും സ്പര്‍ശിച്ചു.

ക്യാമറകൊണ്ട്‌ എഴുതിയതും സംവിധാനംകൊണ്ട്‌ വായിച്ചതുമായിരുന്നു മലയാളത്തില്‍ ബാലുമഹേന്ദ്ര ചെയ്ത മൂന്ന്‌ ചിത്രങ്ങള്‍. വിഷയംകൊണ്ടും ആഖ്യാനരീതികൊണ്ടും വ്യത്യസ്തമായ യാത്ര, ഊമക്കുയില്‍, ഓളങ്ങള്‍ മലയാളിക്ക്‌ പുതിയ അനുഭവമായിരുന്നു. ഭിന്ന ജീവിത പശ്ചാത്തലത്തിലൂടെ നമുക്കിടയില്‍തന്നെയുള്ള വേറിട്ട മനുഷ്യരെയാണ്‌ ബാലുവിന്റെ ഈ ചിത്രങ്ങള്‍ കാണിച്ചത്‌. മലയാളി അല്ലാത്ത ഒരു സംവിധായകന്റെ മലയാള ചിത്രങ്ങള്‍ തങ്ങളുടെ സ്വന്തമായിട്ടാണ്‌ കേരളം കണ്ടത്‌. തല മുണ്ഡനം ചെയ്ത മമ്മൂട്ടിയുടെ യാത്രയിലെ കഥാപാത്രവും ഓളങ്ങളില്‍ അമോല്‍ പലേക്കറെ പരീക്ഷിച്ചതും ഊമക്കുയിലില്‍ വൈജി മഹേന്ദ്രനെ നായകനാക്കിയതും ബാലുമഹേന്ദ്രനിലെ അസമമായ കലാവ്യക്തിത്വത്തെയാണ്‌ സൂചിപ്പിച്ചത്‌.

നായക പരിപ്രേക്ഷ്യത്തിനുമേല്‍ സംവിധായക സ്വത്വം തമിഴ്‌ സിനിമയില്‍ സൃഷ്ടിച്ചവരില്‍ ബാലു മുഖ്യനാണ്‌. ഒരു ബാലുമഹേന്ദ്ര സിനിമ എന്ന പരിവേഷത്തിലൂടെ അദ്ദേഹത്തിന്റെ സിനിമകള്‍ തമിഴില്‍ അടക്കിവാണു. അഴിയാത കോലങ്ങളും മൂന്നാം പിറയും കോകിലയുമൊക്കെ ആര്‍ട്ട്‌-കൊമേഴ്സ്യല്‍ രംഗത്ത്‌ ബാലുവിന്റേതായ വിപ്ലവാഘോഷം ചാര്‍ത്തിയ സിനിമകളാണ്‌. പ്രണയത്തിന്റെ മൂകഭാഷ കൊണ്ട്‌ മൂന്നാംപിറയും പൊള്ളുന്ന ജീവിതംകൊണ്ട്‌ അഴിയാത കോലങ്ങളും കോകിലയും ചരിത്രമായി. അധികം അറിയാത്ത ഭാനുചന്ദര്‍ എന്ന നായകനടനെക്കൊണ്ട്‌ ആക്ഷന്‌ പുതുഭാവം നല്‍കി എടുത്തതാണ്‌ നീങ്കള്‍ കേട്ടവൈ. ഒരു പ്രതികാര കഥ സ്വാഭാവികതയുടെ മാനങ്ങള്‍ നല്‍കി രൂപപ്പെടുത്തിയ ചിത്രം.

അരികു ജീവിതത്തിന്റെ വെപ്രാളങ്ങളുള്ള ശ്രീലങ്കയില്‍ ജനിച്ചതുകൊണ്ടാവാം ബാലുവിന്റെ സിനിമകള്‍ ഏറെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥയായത്‌. മധ്യവര്‍ത്തികളുടെ ജീവിതം പോലും അരികിലേക്ക്‌ നീക്കിവെക്കപ്പെടുന്നതും ബാലുവിന്റെ സിനിമയില്‍ കാണാം. അതി നഗരജീവിതത്തിന്‌ പകരം താരതമ്യേന സങ്കീര്‍ണമായ നഗര-ഗ്രാമ മധ്യങ്ങളായിരുന്നു ബാലു സിനിമകളുടെ സ്ഥലസ്വഭാവങ്ങള്‍. കാലമാകട്ടെ ഏറെക്കുറെ വര്‍ത്തമാനവും.

പേനയുടെ എഴുത്തിനെക്കാള്‍ ക്യാമറ ചിലപ്പോള്‍ ചരിത്രം കൂടുതല്‍ കൊത്തിയെടുക്കുമെന്ന്‌ സൂസന്‍ സൊടാഗ്‌ പറഞ്ഞപോലെ ബാലുവിന്റെ ക്യാമറ സിനിമയില്‍ അങ്ങനെ കൊത്തിയെടുത്തിട്ടുണ്ട്‌ ശില്‍പ്പങ്ങള്‍. അനവരതം മത്സരിക്കുന്ന ഛായാഗ്രാഹകനും സംവിധായകനും ബാലുമഹേന്ദ്രയില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഒന്നിനുമേല്‍ മറ്റൊരാളായില്ല അവര്‍. ഉള്‍ക്കടലില്‍ കെ.ജി. ജോര്‍ജിന്റെ സംവിധാനം പോലെ പ്രതിഭയുടെ സമാന്തര ഉള്ളുള്ളതാണ്‌ ബാലുവിന്റെ ക്യാമറയും.

ഒരു ഷോമാനാണ്‌ ബാലു. ജീവിതത്തിലും സിനിമയിലും. അതാണ്‌ അദ്ദേഹത്തെ വിവാദങ്ങളുടെതുമ്പിലേറ്റിയതും. നടി ശോഭയുമായുള്ള ബന്ധവും അവരുടെ ആത്മഹത്യയും അദ്ദേഹത്തെ വേട്ടയാടി. താന്‍ കുറ്റവാളിയല്ലെന്ന്‌ സിനിമയിലെ ഈ ജീനിയസ്‌ പറയുമ്പോഴും ബാലുവിന്റെ കൂടെ ഒരു നിഴലും വെളിച്ചവുമായി വിവാദമുണ്ടായിരുന്നു ഏറിയും കുറഞ്ഞും. ഇനി ശേഷിക്കുന്നത്‌ ഓര്‍മ്മയിലെ മഹേന്ദ്രജാലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

പുതിയ വാര്‍ത്തകള്‍

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.