പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഭീകരര്‍ 10 പേരെ കൊലപ്പെടുത്തി. ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന സമാധാന സംഘാംഗങ്ങളുടെ വീടുകളില്‍ ആയുധധാരികളായ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഗവണ്‍മെന്റ് അനുകൂല സംഘത്തിന്റെ കമാന്റര്‍ ഇസ്രാര്‍ ഖാന്റെ പെഷവാറിലെ ബദാബര്‍ പ്രദേശത്തുള്ള വീടിനുനേരെയാണ് ഒരു സംഘം ഭീകരര്‍ ആക്രമണം നടത്തി ഖാനെയും മറ്റ് ഒമ്പത് കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയത്.
















