ബംഗളൂരു: രഞ്ജി ട്രോഫി കിരീടത്തിന് പിന്നാലെ ഇറാനി ട്രോഫിയും കര്‍ണാടക സ്വന്തമാക്കി. ഫൈനലില്‍ റസ്റ്റ് ഓഫ് ഇന്ത്യയെ ഇന്നിംഗ്സിനും 222 റണ്‍സിനും തകര്‍ത്താണ് കര്‍ണാടക ഇറാനി ട്രോഫിയില്‍ മുത്തമിട്ടത്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 406 റണ്‍സ് വേണ്ടിയിരുന്ന മഹാരാഷ്‌ട്രയെ കര്‍ണാടക ബൗളര്‍മാര്‍ 183 റണ്‍സിന് എറിഞ്ഞിട്ടു. കര്‍ണാടകക്ക് വേണ്ടി ശ്രേയസ് ഗോപാല്‍ ഹാട്രിക് നേടി. മഹാരാഷ്‌ട്രയുടെ അവസാന മൂന്നുവിക്കറ്റുകള്‍ വീഴ്‌ത്തിയാണ് കര്‍ണാടക ബൗളറായ ഗോപാല്‍ ഹാട്രിക് തികച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 35 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ഗോപാല്‍ സ്വന്തമാക്കിയത്. വിനയ്‌കുമാര്‍ നാല് വിക്കറ്റുകളും വീഴ്‌ത്തി. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ വിനയ്‌കുമാര്‍ മത്സരത്തില്‍ 10 വിക്കറ്റുകള്‍ സ്വന്തമാക്കി. സ്കോര്‍ ചുരുക്കത്തില്‍: റസ്റ്റ് ഓഫ് ഇന്ത്യ 201, 183. കര്‍ണാടക 605.
114ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച റസ്റ്റ് ഓഫ് ഇന്ത്യക്ക് 69 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 66 റണ്‍സെടുത്ത ബാബാ അപരാജിത്താണ് റസ്റ്റ് ഓഫ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അപരാജിത്തിന് പുറമെ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കേദാര്‍ ജാദവ് 44ഉം ദിനേശ് കാര്‍ത്തിക് 27ഉം റണ്‍സെടുത്തു.
















