ബംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ്, ട്വന്റി20 ലോകകപ്പുകള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. യുവരാജ് സിങ്ങിന്റെ തിരിച്ചുവരവാണ് ട്വന്റി20 ലോകകപ്പ് സംഘത്തിലെ പ്രത്യേകത. ഏഷ്യ കപ്പ് ടീമില്‍ നിന്ന് സുരേഷ് റെയ്നയെ ഒഴിവാക്കി; ചേതേശ്വര്‍ പൂജാരയെ ഉള്‍പ്പെടുത്തി. അതേസമയം, ട്വന്റി20 ടീമില്‍ റെയ്നയ്‌ക്ക് ഇടംലഭിച്ചിട്ടുണ്ട്.ഫോമിലല്ലാത്ത പേസര്‍ ഇഷാന്ത് ശര്‍മ്മയെ പൂര്‍ണമായും തഴഞ്ഞു; ഓള്‍ റൗണ്ടര്‍ സ്റ്റ്യുവര്‍ട്ട് ബിന്നി രണ്ടു ടൂര്‍ണമെന്റുകളിലും കളിക്കും. ഫെബ്രുവരി 25നാണ് ഏഷ്യാ കപ്പിന്റെ തുടക്കം. ട്വന്റി20 ലോകകപ്പ് മാര്‍ച്ചില്‍ അരങ്ങേറും.
കഴിഞ്ഞ 24 ഇന്നിങ്ങ്സുകളില്‍ വെറും ഒരര്‍ധശതകം മാത്രംകുറിച്ച തരംതാണ പ്രകടനമാണ് ഏകദിന ടീമില്‍ നിന്നും റെയ്നയെ പുറത്തേക്കു നയിച്ചത്. എന്നാല്‍ ട്വന്റി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങിനുള്ള റെയ്നയുടെ ശേഷിയില്‍ സെലക്റ്റര്‍മാര്‍ വിശ്വാസം കാത്തു.
ഏഷ്യാ കപ്പ് ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അമ്പാട്ടി റായിഡു, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, വരുണ്‍ ആരോണ്‍, സ്റ്റ്യുവര്‍ട്ട് ബിന്നി, അമിത് മിശ്ര, ഇശ്വര്‍ പാണ്ഡെ.
ട്വന്റി 20 ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, സുരേഷ് റെയ്ന, യുവരാജ് സിങ്, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, സ്റ്റ്യുവര്‍ട്ട് ബിന്നി, അമിത് മിശ്ര, മോഹിത് ശര്‍മ്മ, വരുണ്‍ ആരോണ്‍.
















