ലണ്ടന്‍: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് തെംസ് നദിയുടെ കരയില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുപത്തി നാലു മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ പടിഞ്ഞാറന്‍ മേഖലകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നിരവധി കടകടും വീടുകളും തകര്‍ന്നു. പല കെട്ടിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. 1980ന് ശേഷം തെംസ് നദിയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന ജല നിരപ്പാണിത്.
















