Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ പതറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 09:23 pm IST
inSports

ഓക്ലന്റ്‌: ന്യൂസിലാന്റിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യയുടെ നില പരുങ്ങലില്‍. ന്യൂസിലാന്റിന്റെ കൂറ്റന്‍ സ്കോറിന്‌ മുന്നില്‍ പതറിയ ഇന്ത്യ വെളിച്ചക്കുറവുമൂലം രണ്ടാം ദിവസത്തെ കളിനേരത്തെ നിര്‍ത്തുമ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 134 റണ്‍സ്‌ മാത്രമെടുത്ത്‌ തകര്‍ച്ചയെ നേരിടുകയാണ്‌. 67 റണ്‍സുമായി രോഹിത്ത്‌ ശര്‍മ്മയും 23 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ്‌ ക്രീസില്‍. ആറ്‌ വിക്കറ്റ്‌ ശേഷിക്കേ കിവീസ്‌ സ്കോറിന്‌ ഒപ്പമെത്താന്‍ ഇന്ത്യക്ക്‌ 373 റണ്‍സ്‌ കൂടി വേണം. ന്യൂസിലാന്റ്‌ ഒന്നാം ഇന്നിംഗ്സില്‍ 503 റണ്‍സാണെടുത്തത്‌. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ഇരട്ട സെഞ്ച്വറിയാണ്‌ (224) കിവീസിനെ കൂറ്റന്‍ സ്കോറിലേക്ക്‌ നയിച്ചത്‌. കോറി ആന്‍ഡേഴ്സണ്‍ 77 റണ്‍സുമെടുത്തു.

329ന്‌ നാല്‌ എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ്‌ പുനരാരംഭിച്ച ന്യൂസിലാന്റ്‌ 174 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ ഔട്ടായി. കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കല്ലമാണ്‌ ഏറ്റവും അവസാനം പുറത്തായത്‌. ആദ്യ ദിവസം ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ പുറത്താകാതെ നിന്ന മക്കല്ലവും ആന്‍ഡേഴ്സണും ഇന്നലെയും മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റില്‍ 133 റണ്‍സ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തു. 42 റണ്‍സുമായി ബാറ്റിംഗ്‌ ആരംഭിച്ച കോറി ജെ. ആന്‍ഡേഴ്സനാണ്‌ ഇന്നലെ ആദ്യം മടങ്ങിയത്‌. തലേന്നത്തെ സ്കോറിനോട്‌ 35 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്ത ആന്‍ഡേഴ്സണ്‍ (77) ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയാണ്‌ പുറത്തായത്‌. തുടര്‍ന്നെത്തിയ വാറ്റ്ലിംഗ്‌ ഒരു റണ്‍സെടുത്ത്‌ ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ ശിഖര്‍ ധവാന്‌ ക്യാച്ച്‌ നല്‍കി മടങ്ങി. പിന്നീട്‌ ക്രീസിലെത്തിയ ടിം സൗത്തി ഏകദിന ശൈലിലാണ്‌ ബാറ്റ്‌വീശിയത്‌. 21 പന്തില്‍ നിന്ന്‌ മൂന്ന്‌ ഫോറും രണ്ട്‌ സിക്സറുമടക്കം 28 റണ്‍സെടുത്ത സൗത്തിയെ മുഹമ്മദ്‌ ഷാമി ബൗള്‍ഡാക്കി. 7ന്‌ 434. പിന്നീടെത്തിയ സോധിയും മക്കല്ലത്തിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ കിവീസ്‌ സ്കോര്‍ 473-ല്‍ എത്തിച്ചതിനൊപ്പം മക്കല്ലം ഇരട്ടസെഞ്ച്വറിയും തികച്ചു. രവീന്ദ്ര ജഡേജ എറിഞ്ഞ 114-ാ‍ം ഓവറിലെ മൂന്നാം പന്ത്‌ സിക്സറിനും അവസാന പന്ത്‌ ബൗണ്ടറിയിലേക്കും പറത്തിയാണ്‌ മക്കല്ലം തന്റെ കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറിയിലേക്ക്‌ കുതിച്ചത്‌. 280 പന്തുകള്‍ നേരിട്ട്‌ 28 ബൗണ്ടറികളും മൂന്ന്‌ സിക്സറുകളുമുള്‍പ്പെട്ടതായിരുന്നു ഇന്നിംഗ്സ്‌. സ്കോര്‍ 490-ല്‍ എത്തിയപ്പോള്‍ ന്യൂസിലാന്റിന്റെ എട്ടാം വിക്കറ്റും വീണു. 23 റണ്‍സെടുത്ത സോധിയെ ഇഷാന്ത്‌ ശര്‍മ്മ രോഹിത്ത്‌ ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 495ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ വാഗ്നര്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ കോഹ്ലിയുടെ കൈകളിലെത്തി. ഒടുവില്‍ കിവീസ്‌ സ്കോര്‍ 503-ല്‍ എത്തിയപ്പോള്‍ അവസാന വിക്കറ്റും വീണു. 224 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലത്തെ ഇഷാന്ത്‌ ശര്‍മ്മ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. ഇന്ത്യക്ക്‌വേണ്ടി ഇഷാന്ത്‌ ശര്‍മ്മ 134 റണ്‍സ്‌ വിട്ടുകൊടുത്ത്‌ ആറ്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ സഹീര്‍ ഖാന്‍ രണ്ടെണ്ണം സ്വന്തമാക്കി.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇന്ത്യക്ക്‌ തുടക്കത്തിലേ തിരിച്ചടിയേറ്റു. ഏകദിനത്തിലെന്നപോലെ ടെസ്റ്റിലും ഓപ്പണര്‍മാര്‍ക്ക്‌ ടീമിനായി മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. മൂന്ന്‌ പന്തുകള്‍ നേരിട്ട റണ്ണൊന്നുമെടുക്കാതിരുന്ന ശിഖര്‍ ധവാനെ ബൗള്‍ട്ട്‌ വില്ല്യംസണിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ചേതേശ്വര്‍ പൂജാരയും മടങ്ങി. ഒരു റണ്ണെടുത്ത പൂജാരയെയും ബൗള്‍ട്ട്‌ തന്നെ മടക്കി. വാറ്റ്ലിംഗിന്‌ ക്യാച്ച്‌. സ്കോര്‍ബോര്‍ഡില്‍ 10 റണ്‍സായപ്പോഴേക്കും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ കോഹ്ലിയും പുറത്തായതോടെ ഇന്ത്യ വന്‍ തകര്‍ച്ചനേരിട്ടു. നാല്‌ റണ്‍സെടുത്ത കോഹ്ലിയെ സൗത്തിയുടെ പന്തില്‍ ഫുള്‍ടണ്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന്‌ രോഹിത്‌ ശര്‍മ്മയും മുരളി വിജയും കൂടി രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ബോര്‍ഡില്‍ 51 റണ്‍സായപ്പോള്‍ 26 റണ്‍സെടുത്ത മുരളി വിജയിനെ വാഗ്നര്‍ ബൗള്‍ഡാക്കി. പിന്നീട്‌ രോഹിത്ത്‌ ശര്‍മ്മയും രഹാനെയും ചേര്‍ന്നാണ്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്‌. അപരാചിതമായ അഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന്‌ ഇതുവരെ79 റണ്‍സെടുത്തിട്ടുണ്ട്‌. ഇതിനിടെ രോഹിത്‌ ശര്‍മ്മ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. കിവീസിന്‌ വേണ്ടി ബൗള്‍ട്ട്‌ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.