Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂരിപക്ഷ സമൂഹത്തിനെതിരായ വര്‍ഗ്ഗീയ വിരുദ്ധ ബില്‍ പാസാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 10:01 pm IST
inIndia

ന്യൂദല്‍ഹി: വര്‍ഗ്ഗീയ കലാപങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തിനെതിരെ മാത്രം നടപടി സ്വീകരിക്കുന്ന തരത്തില്‍ തയ്യാറാക്കി വിവാദമായി മാറിയ വര്‍ഗ്ഗീയ വിരുദ്ധ ബില്ല്‌ രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. വിവിധ വിഷയങ്ങളില്‍ സഭയില്‍ ബഹളം നടക്കുന്നതിനിടെയാണ്‌ കേന്ദ്രനിയമമന്ത്രി കപില്‍ സിബല്‍ ബില്ലവതരിപ്പിക്കാന്‍ ശ്രമിച്ചത്‌. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന കാര്യത്തില്‍ പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചില്ലെന്നാരോപിച്ച്‌ ബിജെപിയും ഇടതുപക്ഷമുള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ കക്ഷികളും ബഹളമുണ്ടാക്കിയതോടെ സര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ബില്ല്‌ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും കൊള്ളില്ലെന്ന നിലപാട്‌ മുഖ്യപ്രതിപക്ഷമായ ബിജെപി സ്വീകരിച്ചു. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്‌ ബില്ലിലെ വ്യവസ്ഥകളെല്ലാം. ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ അധികാര വിഷയമാണ്‌. ഇതിന്‍മേലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്ന പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജയ്റ്റ്ലിയുടെ വാദത്തെ സിപിഎം നേതാവ്‌ സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും പിന്തുണച്ചതോടെ സര്‍ക്കാര്‍ പിന്‍വലിയുകയായിരുന്നു. സിപിഐ,ഡിഎംകെ,എഐഎഡിഎംകെ,സമാജ്‌ വാദി പാര്‍ട്ടി എന്നിവരും ബില്ലിനെ എതിര്‍ത്തു.

ശീതകാല സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ ദിനമായ ഇന്നലെ വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. തെലങ്കാന ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഇരുസഭകളും ആദ്യം 12 മണിവരെയും പിന്നീടും ബഹളം തുടര്‍ന്നതോടെ ഇന്നലത്തേക്ക്‌ പൂര്‍ണ്ണമായും പിരിയുകയായിരുന്നു. തെലങ്കാന വിഷയത്തില്‍ ലോക്സഭയില്‍ സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങള്‍ കോണ്‍ഗ്രസ്‌ എംപിമാരുടെ നേതൃത്വത്തില്‍ ആദ്യം നടുത്തളത്തിലിറങ്ങി ബഹളം വയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌ തെലങ്കാന അനുകൂലികളും നടുത്തളത്തിലിറങ്ങി. ഇതോടെ ഇരുസഭകളും നിയന്ത്രണതീതമായി മാറി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ അവിടെനിന്നുള്ള അംഗങ്ങളും ബിജെപി അംഗങ്ങളും പ്രതിഷേധിച്ചു. സിഖ്‌ കൂട്ടക്കൊലയേപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ വിവാദ അഭിമുഖത്തിലെ പ്രസ്താവനകള്‍ക്കെതിരെ ശിരോമണി അകാലിദള്‍ അംഗങ്ങളും ലോക്സഭയില്‍ പ്രതിഷേധിച്ചു. സ്പെക്ട്രം കേസില്‍ കനിമൊഴിക്കെതിരെ പുറത്തുവന്ന കൂടുതല്‍ ശക്തമായ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി എഐഎഡിഎംകെ അംഗങ്ങളും ബഹളമുണ്ടാക്കി. ഇരു സഭകളിലും വിവിധ വിഷയങ്ങളിലാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചത്‌. വരുംദിവസങ്ങളിലും സമാനമായ സ്ഥിതിഗതികള്‍ തന്നെയാരും പാര്‍ലമെന്റില്‍ സംഭവിക്കുകയെന്ന്‌ ഉറപ്പാണ്‌. സര്‍ക്കാരിനെ ബില്ലുകള്‍ പാസാക്കി കയ്യടി വാങ്ങിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്‌ മൂന്നാംമുന്നണിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പാര്‍ട്ടികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. വോട്ടോണ്‍ അക്കൗണ്ട്‌ പാസാക്കി ഫെബ്രുവരി 21നകം സഭ പിരിയും.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.